Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെറും ഒരു ഡിഗ്രിക്ക് ഇനി സർക്കാർ ജോലി കിട്ടുകയില്ല; ഓരോ മേഖലയിലും ജോലി ലഭിക്കാൻ ഇനി ആ മേഖലയിലെ പണി അറിഞ്ഞിരിക്കണം; സർക്കാർ ഉദ്യോഗത്തിന്റെ മാനദണ്ഡങ്ങൾ പാടേ അഴിച്ചുപണിയാൻ ഉദ്ദേശിച്ച് മോദി സർക്കാർ; മാതൃക ആക്കുന്നതുകൊറിയയെയും ജപ്പാനെയും

വെറും ഒരു ഡിഗ്രിക്ക് ഇനി സർക്കാർ ജോലി കിട്ടുകയില്ല; ഓരോ മേഖലയിലും ജോലി ലഭിക്കാൻ ഇനി ആ മേഖലയിലെ പണി അറിഞ്ഞിരിക്കണം; സർക്കാർ ഉദ്യോഗത്തിന്റെ മാനദണ്ഡങ്ങൾ പാടേ അഴിച്ചുപണിയാൻ ഉദ്ദേശിച്ച് മോദി സർക്കാർ; മാതൃക ആക്കുന്നതുകൊറിയയെയും ജപ്പാനെയും

ന്യൂഡൽഹി: ബിരുദ സർട്ടിഫിക്കറ്റും എഴുത്തുപരീക്ഷയിലെ മികവുമുണ്ടെങ്കിൽ സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷ അവസാനിപ്പിച്ചേക്കുക. അക്കാദമിക് മികവുകൾ കൊണ്ടുമാത്രം ജോലി ലഭിക്കുന്ന കാലം അവസാനിക്കുകയാണ്. സർക്കാർ ജോലി ലഭിക്കണമെങ്കിൽ, അതാത് മേഖലകളിൽ വൈദഗ്ധ്യം കൂടി ഉണ്ടായിരിക്കണമെന്ന മട്ടിൽ ജോലിക്കുള്ള മാനദണ്ഡങ്ങൾ മുഴുവൻ പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് നരേന്ദ്ര മോദി സർക്കാർ.

ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും മാതൃകകൾ പിന്തുടർന്നുകൊണ്ടാണ് 'സ്‌കിൽ സർട്ടിഫിക്കേഷൻ' നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. മോദിയുടെ സ്വപ്‌ന പദ്ധതിയായ 'മേക്ക് ഇൻ ഇന്ത്യ'യുടെ പൂർത്തീകരണത്തിനായി, കഴിവുള്ള ഉദ്യോഗസ്ഥ തലമുറയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ ഉദ്യോഗസ്ഥ സമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി വൈദഗ്ധ്യമില്ലാത്ത തൊഴിലാളികളാണെന്ന് സ്‌കിൽ ഡവലപ്‌മെന്റ് സഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറയുന്നു.

അതാത് മേഖലകളിൽ വൈദഗ്ധ്യമുള്ള'സ്‌കിൽഡ്' ജോലിക്കാരുടെ എണ്ണത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. ദക്ഷിണകൊറിയയിലെ തൊഴിൽസമൂഹത്തിൽ 96 ശതമാനവും സ്‌കിൽഡ് ജോലിക്കാരാണ്. ജപ്പാനിൽ 80 ശതമാനവും ജർമനിയിൽ 75 ശതമാനവും ബ്രിട്ടനിൽ 70 ശതമാനവുമാണ് വൈദഗ്ധ്യമുള്ള ജോലിക്കാരുടെ എണ്ണം. ഇന്ത്യയിലാകട്ടെ, ഇത് വെറും രണ്ടു ശതമാനത്തിൽ ഒതുങ്ങിക്കിടക്കുന്നു.

2016 ഡിസംബറിനുശേഷം ഇന്ത്യയിലെ നിയമന നടപടികളിൽ തൊഴിൽ വൈദഗ്ധ്യം പ്രധാന ഘടകമായി മാറുമെന്നാണ് കേന്ദ്രം നൽകുന്ന സൂചന. പൊതുമേഖലാ സ്ഥാപനങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലും തൊഴിൽ യോഗ്യതാ മാനദണ്ഡങ്ങൾ ഇതനുസരിച്ച് ഭേദഗതി ചെയ്യും. ഇതിനായി നാഷണൽ സ്‌കിൽഡ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് ഏർപ്പെടുത്തുമെന്നും റൂഡി പറഞ്ഞു.

തൊഴിൽ വൈദഗ്ധ്യം നേടുന്നതിന് സർക്കാർ അംഗീകൃത മാനദണ്ഡങ്ങളുണ്ടാക്കുന്നതിനാണ് നാഷണൽ സ്‌കിൽഡ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപവൽക്കരിക്കുന്നത്. നിലവിലുള്ളതുപോലെ, അംഗീകാരമില്ലാത്ത കേന്ദ്രങ്ങളിൽനിന്നുള്ള തൊഴിൽ വൈദഗ്ധ്യം അംഗീകരിക്കില്ല. അതിന് ദേശീയ തലത്തിൽ നിയന്ത്രണങ്ങൾ വരും. അങ്ങനെ വരുന്നതോടെ, തൊഴിൽ വൈദഗ്ധ്യം നേടാനുള്ള അവസരം വർധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ നിയമന മാനദണ്ഡങ്ങൾ മാറ്റുന്നതനുസരിച്ച് സംസ്ഥാന സർക്കാരുകളും അതേ പാത പിന്തുടരേണ്ടിവരും. നിയമന മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ എച്ച്.ആർ.മന്ത്രാലയം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 2017 മുതൽക്ക് ഈ രീതിയിലാകും ഇന്ത്യയിൽ നിയമനം നടക്കുക.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP