Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എസ്.എസ്.സി വിജ്ഞാപനം; നേവിയിൽ 19 അവസരങ്ങൾ; അവസാന തീയതി മാർച്ച് 04

എസ്.എസ്.സി വിജ്ഞാപനം; നേവിയിൽ 19 അവസരങ്ങൾ; അവസാന തീയതി മാർച്ച് 04

ഇന്ത്യൻ നേവിയിൽ 19 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. പൈലറ്റ്,ഒബ്‌സർവർ,എയർട്രാഫിക് കൺട്രോളർ എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എയർട്രാഫിക് കൺട്രോളർ-ഏഴ്,ഒബ്‌സർവർ-നാല്, പൈലറ്റ്(എം.ആർ.ഒഴികെ)-അഞ്ച് എന്നീ ഒഴിവുകളാണുള്ളത്.

യോഗ്യത: ബി.ഇ/ ബിടെക് എന്നിവയിൽ ഏതിലെങ്കിലും 60 ശതമാനം മാർക്കിൽ കുറയാതെയുള്ള വിജയം. എയർട്രാഫിക് കൺട്രോളർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 10-ാം ക്ലാസ്, പ്ലസ്ടൂ പരീക്ഷകളിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്‌സ്,ഫിസിക്‌സ് തുടങ്ങിയവ പാഠ്യവിഷയമായി പഠിച്ചിരിക്കണം.
സിപിഎൽ വിഭാഗത്തിന് നിർദ്ദിഷ്ഠ യോഗ്യതയ്ക്കു പുറമേ വ്യോമയാന മന്ത്രാലയം നൽകുന്ന സിപിഎൽ യോഗ്യതയും നിർബന്ധമാണ്.എൻജിനയറിങ് അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി
എയർ ട്രാഫിക് കൺട്രോളർ 02-01-1994നും 01-01-1998നും (രണ്ടു തീയതികളും ഉൾപ്പെടെ)
ഇടയിൽ ജനിച്ചവരായിരിക്കണം.

ഓബ്‌സർവർ 02-01-1995നും 01-01-2000നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ)ജനിച്ചവരായിരിക്കണം
പൈലറ്റ്: 02-01-1995നും 01-01-2000നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽജനിച്ചവരായിരിക്കണം.
സിപിഎൽ വിഭാഗക്കാർ 02-01-1994നും 01-01-2000നും ഇടയിൽ ജനിച്ചവരായിരിക്കണം.
(രണ്ടു തീയതികളും ഉൾപ്പെടെ)

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്  www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാവുന്ന അവസാന തീയതി മാർച്ച് 04.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP