Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

യു കെയിൽ അഡ്‌മിഷൻ എടുത്തു പോവാൻ ഒരുങ്ങിയിരിക്കുകയാണോ? എങ്കിൽ ചതിക്കുഴിയിൽ വീഴാതിരിക്കുക; വെബിനാറിൽ സംശയ നിവാരണത്തിനെത്തിയത് 2000 പേർ

യു കെയിൽ അഡ്‌മിഷൻ എടുത്തു പോവാൻ ഒരുങ്ങിയിരിക്കുകയാണോ? എങ്കിൽ ചതിക്കുഴിയിൽ വീഴാതിരിക്കുക; വെബിനാറിൽ സംശയ നിവാരണത്തിനെത്തിയത് 2000 പേർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിക്കുന്ന എഡ്യുകേഷൻ ഏജന്റുകളെ കുറിച്ച് മുന്നറിയിപ്പുമായി യു കെയിലെ ഇന്ത്യൻ വിദ്യർത്ഥികളെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രധാന ഗ്രൂപ്പ് രംഗത്തെത്തി. സെപ്റ്റംബറിൽ പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി യു കെ യിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അഡ്‌മിഷന് വേണ്ടി ശ്രമിക്കുന്ന വിദ്യാർത്ഥികൾക്കായി അവർ നടത്തിയ സൗജന്യ വെബിനാറിലായിരുന്നു ഈ മുന്നറിയിപ്പ് നൽകിയത്.

നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സും അലുമിനി യൂണിയൻ യു കെയും സംയുക്തമായി നടത്തിയ വെബിനാറിൽ 2000 ത്തിൽ അധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ജോലി സദ്ധ്യതകൾ മുതൽ കൊറോണ ലോക്ക്ഡൗൺ യു കെ യിലെ യൂണിവേഴ്സിറ്റിയിൽ ചെലുത്തിയ സ്വാധീനം വരെ നിരവധി സംശയങ്ങൾ ഇതിൽ ഉയർന്നുവന്നു.എഡ്യുക്കേഷണൽ ഏജന്റുമാർ പല സന്ദർഭങ്ങളിലും തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്നും പരാതി ഉയർന്നു. ഈ ഏജന്റുമാരെ കർശനമായിനിയന്ത്രിക്കണമെന്ന് നേരത്തേ നാഷണൽ ഇന്ത്യൻ സ്റ്റുഡൻസ് യൂണിയൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

യു കെയിൽ പഠനത്തിനെത്താൻ ആഗ്രഹിക്കുന്നവർക്ക് നിഷ്പക്ഷവും കൃത്യമായതുമായ വിവരങ്ങൾ നൽകുവാൻ ഇപ്പോൾ ഇവിടെ പഠനം നടത്തുന്ന വിദ്യാർത്ഥികളും, അടുത്തിടെ പഠനം പൂർത്തിയാക്കിയവരും വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരുമെല്ലാം ഈ വെബിനാറിൽ പങ്കെടുത്തിരുന്നു. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈവ് ആയി കാണിച്ച ഇത്, ഇത്തരത്തിൽ ആദ്യമായി നടത്തുന്ന വെബിനാറാണ്.

വരുന്ന സെപ്റ്റംബറിലോ, സമീപ ഭാവിയിലോ പഠനത്തിനായി ബ്രിട്ടനിലെത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ബ്രിട്ടന്റെ പുതിയ പോയിന്റ് അടിസ്ഥാനത്തിലുള്ള വിസാ നിയമത്തെ പറ്റിയും വിശദീകരിച്ചു. പുതിയ പോസ്റ്റ് സ്റ്റഡി അല്ലെങ്കിൽ ഗ്രാജുവേറ്റ് റൂട്ട് വിസയെ കുറിച്ചും പ്രതിപാദിച്ചു. ബിരുദ പഠനത്തിനു ശേഷം രണ്ട് മുതൽ മൂന്ന് വർഷം വരെ ബ്രിട്ടനിൽ താമസിച്ച് ജോലിക്ക് ശ്രമിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന വിസയാണിത്.

ഇന്ത്യൻ സമൂഹം എന്നത് വിലമതിക്കാനാകാത്ത ഒന്നാണ് നമ്മുടെ യുവജനതക്ക് കൃത്യവും സത്യവുമായ വിവരങ്ങൾ നൽകി അവരെ ശക്തിപ്പെടുത്തുക എന്നത് ഇന്നിന്റെ ആവശ്യമാണ് എന്ന് എൻ ഐ എസ് എ യു യു കെ ചെയർപേഴ്സൺ സനം അറോറ പറഞ്ഞു. 2020 സെപ്റ്റംബറിൽ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ അഡ്‌മിഷൻ നേടിയെത്തുന്ന വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ് അവസാനത്തോടെ ഒരു പ്രീ-ഡിപ്പാർച്ചർ സെഷനും ഉണ്ടാകുമെന്ന് യൂണിയൻ വൃത്തങ്ങൾ അറിയിച്ചു.

അടുത്തയിടെ കൊറോണവൈറസ് ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിൽ ചെലുത്തിയ സ്വാധീനം വിലയിരുത്താൻ ഈ ഗ്രൂപ്പ് ഒരു സർവ്വേയും നടത്തിയിരുന്നു. സെപ്റ്റംബർ 2020 ൽ വിവിധ യു കെ യൂണിവേഴ്സിറ്റികളിൽ അഡ്‌മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ പകുതിപേരും അഡ്‌മിഷൻ സ്വീകരിക്കണമോ എന്ന സംശയത്തിലാണെന്നും കണ്ടു. എന്നിരുന്നാലും അവരിൽ 45 % പേരും പിന്നീട് അഡ്‌മിഷൻ സ്വീകരിക്കാൻ തീരുമാനിച്ചു.

വരുന്ന വിദ്യാഭ്യാസ വർഷത്തിൽ ഇവിടെ എത്തുവാൻ ഉദ്ദേശിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും ഇപ്പോഴും ധാരാളം സംശയങ്ങൾ വരുന്നുണ്ട് എന്ന് ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് അമിത് തിവാരി പറയുന്നു. കോഴ്സുകൾ ഓൺലൈൻ ആയി പഠിക്കാനാവുമോ എന്നാണ് മിക്കവരും ചോദിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് യാത്രാസംബന്ധമായ കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ഈ സംഘടന കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു.

പ്രധാന സംശയങ്ങൾക്കെല്ലാം ഈ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്നതിന് മുൻപേ ഉത്തരം നൽകണമെന്ന് അധികൃതരോട് അപേക്ഷിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വിവിധ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ സമീപനം വ്യത്യസ്ത രീതികളിലായിരുന്നു എന്നും ചില സംശയങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാരിനു മാത്രമേ കഴിയൂ എന്ന് അവർ വ്യക്തമാക്കി എന്നും തിവാരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP