Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ.ഐ.ടിയിൽ നിന്ന് മികച്ച വിജയം; മുൻനിര രാജ്യാന്തര സർവകലാശാലകൾ തുടർപഠനത്തിന് മാടി വിളിക്കുന്ന ഹരിലാൽ കൃഷ്ണക്ക് താൽപര്യം ലോക ബാങ്കിൽ ചേരാൻ; പബ്ലിക് പോളിസിയിലേക്ക് കാലെടുത്തു വെച്ച തൃശ്ശൂർ സ്വദേശിയായ യുവാവ് അനുഭവം പറയുന്നു

ഐ.ഐ.ടിയിൽ നിന്ന് മികച്ച വിജയം; മുൻനിര രാജ്യാന്തര സർവകലാശാലകൾ തുടർപഠനത്തിന് മാടി വിളിക്കുന്ന ഹരിലാൽ കൃഷ്ണക്ക് താൽപര്യം ലോക ബാങ്കിൽ ചേരാൻ; പബ്ലിക് പോളിസിയിലേക്ക് കാലെടുത്തു വെച്ച തൃശ്ശൂർ സ്വദേശിയായ യുവാവ് അനുഭവം പറയുന്നു

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ഇത് ഹരിലാൽ, ഡൽഹി ഐ ഐ ടിയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ഡ്യുവൽ ഡിഗ്രി നേടിയ മിടുക്കൻ. ബി.ടെക്കിലും എം.ടെക്കിലും ഡ്യുവൽ ഡിഗ്രി ഡൽഹി ഐ ഐ ടിയിൽനിന്നയിൽനിന്നു നേടിയിട്ടും ഈ മിടുക്കന്റെ പഠന മോഹങ്ങൾ അവസാനിച്ചിട്ടില്ല. പക്ഷേ ഹരിലാൽ കൃഷ്ണ പഠനം തുടരാൻ ആഗ്രഹിക്കുന്നത് ഈ മേഖലയിലൊന്നുമല്ലെന്നു മാത്രം. ടെക്നോളജിയുമായി ബന്ധപ്പെട്ട് പഠിക്കുന്നവർ ആ മേഖലയിൽ ഉന്നത പഠനത്തിനും ഗവേഷണങ്ങൾക്കുമായി അവസരങ്ങൾ തേടുമ്പോൾ പരമ്പരാഗത രീതികളെ അവഗണിച്ച് ഹരിലാലിന് പഠിക്കേണ്ടത് ഇതൊന്നുമല്ലാത്ത പബ്ലിക് പോളിസിയെക്കുറിച്ചാണ്.

്അധികം ആളുകളൊന്നും പ്രത്യേകിച്ച് മലയാളി യുവാക്കളൊന്നും ഇത്തരത്തിൽ ഒരു റിസ്‌ക്കിലേക്കു പോകുന്നതായി നാം കാണാറില്ല. ഇവിടെയും വ്യത്യസ്തനാവുകയാണ് ഈ യുവാവ്. തനിക്ക് താൽപര്യം ലോക ബാങ്കിന്റെ ഭാഗമായി പ്രവർത്തിക്കാനാണെന്നും ഇതിനായാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്നും പറയുന്ന ഹരിലാൽ അപേക്ഷ നൽകേണ്ട താമസമേയുണ്ടായിരുന്നുള്ളൂ ലോക പ്രശസ്തമായ പബ്ലിക് പോളിസി പഠിപ്പിക്കുന്ന സർവകലാശാലകളിൽനിന്നു ക്ഷണമെത്താൻ. കാലിഫോർണിയ സർവകലാശാലക്കൊപ്പം ബെർക്ലി, ഷിക്കാഗോ, കൊളംബിയ തുടങ്ങിയ ലോക പ്രശസ്ത സ്ഥാപനങ്ങളെല്ലാം ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ഇതോടെയാണ് ഈ മിടുക്കനെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് ഹരിലാൽ കൃഷ്ണന്റെ നേട്ടങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളാണ്. പല യൂണിവേഴ്‌സിറ്റികളും പുറകേയുണ്ടെങ്കിലും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ-ബെർക്ലിയിൽ ചേരാനാണു കേരള എൻട്രൻസിൽ 43-ാം റാങ്ക് ജേതാവുകൂടിയായിരുന്ന ഹരിലാലിന്റെ തീരുമാനം. കേരള എൻട്രൻസിനൊപ്പം ജെ ഇ ഇ അഡ്വാൻസ്ഡിലും മികച്ച റാങ്ക് ലഭിച്ചതിനാൽ ഐ ഐ ടി ഡൽഹിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.

എൻജിനീയറിങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ട് എന്തിനായിരുന്നു ഇങ്ങനെയൊരു ചുവടുമാറ്റമെന്നു ചോദിച്ചാൽ ഹരിലാലിന് വ്യക്തമായ ഉത്തരമുണ്ട്. പബ്ലിക് പോളിസിയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയരൂപീകരണ പഠനങ്ങളിലും തനിക്കുള്ള താൽപര്യമാണ് മാറ്റത്തിന് പിന്നിലെന്നു ഹരിലാൽ മനസ്സ് തുറക്കുന്നു. ഐ ഐ ടിയിൽ സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നവർ അതോടൊപ്പം ഓപ്ഷനലായി ഹ്യുമാനിറ്റീസ് വിഷയങ്ങളും പഠിക്കേണ്ടതുണ്ട്.

ആ അവസരത്തിലായിരുന്നു പബ്ലിക് പോളിസിയുമായി ബന്ധപ്പെട്ട ഓപ്ഷനലുകളിലേക്ക് എത്തിയത്. ഐ ഐ ടി ഡൽഹിയിലെ സ്‌കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ പ്രോജക്ട് സയന്റിസ്റ്റായി. ഇതിനിടെ, ജർമനിയിലെ പ്രമുഖ സർവകലാശാലയായ ആർ ഡബ്ല്യു ടി എച്ച് ആകെനിലും (ഡബ്ലിയു ആർ ടി എച്ച് ആകെൻ) ഗവേഷണം നടത്തി. ഇന്ത്യയിലെ ക്ലീൻടെക് സ്റ്റാർട്ടപ്പുകളുടെ സാധ്യതകളായിരുന്നു വിഷയം. മാലിന്യവും പുനരുപയോഗ ക്ഷമമല്ലാത്ത വസ്തുക്കളും കുറച്ചുമാത്രം ഉൽപാദിപ്പിക്കുന്ന വ്യവസായങ്ങളാണ് ക്ലീൻടെക് ഗണത്തിൽ വരുന്നത്.

താൻ തിരഞ്ഞെടുത്ത പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സ് നേടുന്നവർക്ക് യുഎൻ, ലോക ബാങ്ക് പോലുള്ള രാജ്യാന്തര ഏജൻസികളിലും കാർപറേറ്റ് രംഗത്തുള്ള ഊർജ കമ്പനികൾ മുതൽ സമൂഹമാധ്യമ കമ്പനികൾവരെയുള്ളവയിലും കരിയർ കെട്ടിപ്പടുക്കാനാവുമെന്ന് ഹരിലാൽ പറയുന്നു. എൻ ജി ഒകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയിലും അവസരങ്ങളുള്ളപ്പോൾ തന്നെ നീതി ആയോഗ് പോലുള്ള സർക്കാർ തിങ്ക് ടാങ്കുകൾ, നയരൂപീകരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും പബ്ലിക് പോളിസി വിദഗ്ദ്ധർ അവിഭാജ്യഘടകമാണ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്റെയും എക്‌സിക്യൂട്ടീവ് അംഗം കെ ംക.സുരേന്ദ്രന്റെയും മകനാണ് ഹരിലാൽ കൃഷ്ണ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP