Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുകോടി 27 ലക്ഷം ശമ്പളം നൽകി ഡൽഹിയിലെ വിദ്യാർത്ഥിയെ ഗൂഗിൾ ജോലിക്കെടുത്തു; കാമ്പസ് റിക്രൂട്ടുമെന്റുകൾ ആരംഭിച്ചതോടെ പ്രതിഭയുള്ള വിദ്യാർത്ഥികൾ ഞൊടിയിടയിൽ കോടീശ്വരന്മാരാകുന്നത് ഇങ്ങനെ

ഒരുകോടി 27 ലക്ഷം ശമ്പളം നൽകി ഡൽഹിയിലെ വിദ്യാർത്ഥിയെ ഗൂഗിൾ ജോലിക്കെടുത്തു; കാമ്പസ് റിക്രൂട്ടുമെന്റുകൾ ആരംഭിച്ചതോടെ പ്രതിഭയുള്ള വിദ്യാർത്ഥികൾ ഞൊടിയിടയിൽ കോടീശ്വരന്മാരാകുന്നത് ഇങ്ങനെ

ന്യൂഡൽഹി: കാമ്പസ് റിക്രൂട്ട്‌മെന്റുകൾ മിടുക്കരായ വിദ്യാർത്ഥികൾക്ക് ചിലപ്പോൾ ജാക്ക്‌പോട്ട് അടിക്കുന്നതുപോലെയാണ്. ഡൽഹി ടെക്‌നോളജിക്കൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ചേതൻ കക്കാറിന് ലഭിച്ചതും അത്തരമൊരു ലോട്ടറിയാണ്. പ്രതിവർഷം 1.27 കോടി രൂപ ശമ്പളത്തിലാണ് ചേതനെ ഗൂഗിൾ ജോലിക്കെടുത്തത്. കാമ്പസ് റിക്രൂട്ടുമെന്റുകളുടെ സമയമായതോടെ, മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മിടുക്കർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഡൽഹി സർവകലാശാലയിലെ അദ്ധ്യാപകരാണ് ചേതന്റെ മാതാപിതാക്കൾ. അമ്മ റീത്ത കക്കാർ കെമിസിട്രി അദ്ധ്യാപികയും അച്ഛൻ സുഭാഷ് കക്കാർ മാനേജ്‌മെന്റ് സ്റ്റഡീസിലും അദ്ധ്യാപകർ. ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാലയിലെ അവസാന വർഷ ഐ.ടി. വിദ്യാർത്ഥിയാണ് ചേതൻ. 2016-ൽ പഠനം പൂർത്തിയായ ശേഷം ചേതൻ കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനത്ത് ജോലിക്കുചേരും.

ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാമ്പസ് റിക്രൂട്ട്‌മെന്റാണിത്. നേരത്തെ 93 ലക്ഷം രൂപയായിരുന്നു റെക്കോഡ്. ഗൂഗിളിൽ ജോലിക്കുചേരാൻ താൻ കാത്തിരിക്കുകയാണെന്നും ഇതുപോലൊരു സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു തന്റെ സ്വപ്‌നമെന്നും ചേതൻ പറയുന്നു.

ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളുമടക്കമുള്ള വൻകിട കമ്പനികൾ ഓരോവർഷവും ഇന്ത്യയിലെ സ്ഥാപനങ്ങളിൽനിന്ന് ഒട്ടേറെ മിടുക്കരെയാണ് സ്വന്തമാക്കുന്നത്. ഐഐടികളിൽനിന്നും ഐഐഎമ്മുകളിൽനിന്നുമായി ഒട്ടേറെ ഇന്ത്യൻ വിദ്യാർത്ഥികൾ കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ വിദേശത്ത് ജോലിക്ക് ചേരുകയും ചെയ്യുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP