Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

എയർ ഇന്ത്യയിൽ നോർത്തേൺ-വെസ്‌റ്റേൺ റീജണുകളിൽ ക്യാബിൻ ക്രൂ; 500 ഒഴിവുകൾ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12

എയർ ഇന്ത്യയിൽ നോർത്തേൺ-വെസ്‌റ്റേൺ റീജണുകളിൽ ക്യാബിൻ ക്രൂ; 500 ഒഴിവുകൾ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12

എയർ ഇന്ത്യ ലിമിറ്റഡ് നോർത്തേൺ,വെസ്‌റ്റേൺ റീജനുകളിലിൽ ക്യാബിൻ ക്രൂ തസ്തികയിലെ 500 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഡൽഹിയിൽ 450 ഒഴിവുകളും മുംബൈയിൽ 50 ഒഴിവുകളുമാണുള്ളത്. അഞ്ചുവർഷത്തെയ്ക്കാണ് നിയമനം അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12

വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 10,പ്ലസ് ടു
ഇംഗ്ലീഷ് ഹിന്ദി ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം

ശാരീരിക യോഗ്യത

ഉയരം:

സ്ത്രീകൾക്ക് കുറഞ്ഞത് 160 സെ.മീ

പുരുഷന്മാർക്ക് കുറഞ്ഞത് 172 സെമീ

.പട്ടികവിഭാഗക്കാർക്ക് 2.5 സെമീ ഇളവുണ്ട്.

ബോഡി മാസ് ഇൻഡക്‌സ്: സ്ത്രീ: 18-22, പുരുഷൻ: 18-25
കാഴ്‌ച്ച ശക്തി: ദൂരക്കാഴ്‌ച്ച-6/6, 6/9
സമീപക്കാഴ്‌ച്ച:N/5(ബെറ്റർ ഐ), N/6(വേഴ്സ്റ്റ് ഐ).

പ്രവർത്തി പരിചയം: കുറഞ്ഞത് ഒരു വർഷത്തെമായി ഷെഡ്യൂൾഡ് എയർലൈനിൽ ക്യാബിൻ ക്രു ആയി ജോലി ചെയ്യുന്നവരായിരിക്കണം. എയർബസ് അല്ലെങ്കിൽ ബോയിങ് ഫാമിലി എയർക്രാഫ്റ്റിലെ അംഗീകൃത എസ്ഇപി. വിദേശ എയർലൈനുകളിൽ പ്രവർത്തി പരിചയമുള്ളവർ ബന്ധപ്പെട്ട സർ്ട്ടിഫിക്കേറ്റുകൾ ഹാജരാക്കേണ്ടതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP