Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻ എൽ സി ഇന്ത്യ ലിമിറ്റഡിന്റെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ടെക്‌നിക്കൽ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് ട്രെയിനി തസ്തികകളിലാണ് അവസരം.

എൻ എൽ സി ഇന്ത്യ ലിമിറ്റഡിന്റെ 150 ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു; ടെക്‌നിക്കൽ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് ട്രെയിനി തസ്തികകളിലാണ് അവസരം.

നവര്തന പൊതുമേഖല സ്ഥാപനമായ എൻ എൽ സി ഇന്ത്യ ലിമിറ്റഡിന്റെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കൽ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് ട്രെയിനി തസ്തികളിലെക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 2018-ലെ ഗേറ്ര് പരീക്ഷയിലെ സ്‌കോർ അടിസ്ഥാനപ്പെടുത്തിയാണ് നിയമനം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജനുവരി 27-ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.


യോഗ്യത

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) ഉണ്ടാവണം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ എഎംഐഇ.

ഇലക്ട്രിക്കൽ (ഇഇഇ):
ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) ഉണ്ടായിരിക്കണം
അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ എഎംഐഇ

ഇലക്ട്രിക്കൽ (ഇസിഇ):

ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങ് ബിരുദത്തിൽ 60% മാർക്ക് (എസ്സിക്കാർക്ക് 50% മാർക്ക്) ഉണ്ടാകണം
അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എഎംഐഇ.


സിവിൽ:
സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനീയറിങ്ങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്)ഉണ്ടായിരിക്കണം
അല്ലെങ്കിൽ സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ എഎംഐഇ.


കൺട്രോൾ ആൻഡ് ഇൻസ്ട്രമെന്റേഷൻ:

ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങ് ബിരുദത്തിൽ 60% മാർക്ക് (എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) ഉണ്ടായിരിക്കണം
അല്ലെങ്കിൽ ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ എഎംഐഇ.


കംപ്യൂട്ടർ: ) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ എൻജിനീയറിങ് ബിരുദം 60% മാർക്കോടെ പാസ്സായിരിക്കണം(എസ്സിക്കാർക്ക് 50% മാർക്ക്)

അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ എഎംെഎഇ ഇവയിൽ ഏതെങ്കിലും ഉണ്ടാകണം.
അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പോസ്റ്റ്ഗ്രാജുവേഷൻ ഉണ്ടാവണം.

മൈനിങ്:
60% മാർക്കോടെ(എസ്സി/എസ്ടിക്കാർക്ക് 50% മാർക്ക്) മൈനിങ് എൻജിനീയറിങിൽ ബിരുദം അല്ലെങ്കിൽ എഎംഐഇ ഉണ്ടായിരിക്കണം.

ശമ്പളം

20600-3%-46500 രൂപ

പ്രായപരിധി

2018 ജനുവരി ഒന്നിന് 30 വയസു കവിയാൻ പാടില്ല
അർഹരായവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കുന്നതായിരിക്കും.

വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.nlcindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP