Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മാഡം, ഞാൻ കൃഷിമന്ത്രി സുനിൽ കുമാറാണ് ;എന്താണ് അവിടെ നാളെ അവധി കൊടുക്കാത്തെ;കുട്ടികളുടെ പരിപാടി നടക്കുവല്ലേ;ഏയ് സ്‌പെഷ്യൽ ക്ലാസും വേണ്ട ഒന്നും വേണ്ട'; തങ്ങൾക്ക് മാത്രം അവധിയില്ലെന്ന പരാതി ബോധിപ്പിക്കാനെത്തിയ പെൺകുട്ടികൾക്ക് മന്ത്രി സുനിൽകുമാറിന്റെ ഉടനടി പരിഹാരം; മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മനോരമ ന്യൂസ് ലേഖകൻ കെ. സി. ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'മാഡം, ഞാൻ കൃഷിമന്ത്രി സുനിൽ കുമാറാണ് ;എന്താണ് അവിടെ നാളെ അവധി കൊടുക്കാത്തെ;കുട്ടികളുടെ പരിപാടി നടക്കുവല്ലേ;ഏയ് സ്‌പെഷ്യൽ ക്ലാസും വേണ്ട ഒന്നും വേണ്ട'; തങ്ങൾക്ക് മാത്രം അവധിയില്ലെന്ന പരാതി ബോധിപ്പിക്കാനെത്തിയ പെൺകുട്ടികൾക്ക് മന്ത്രി സുനിൽകുമാറിന്റെ ഉടനടി പരിഹാരം; മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മനോരമ ന്യൂസ് ലേഖകൻ കെ. സി. ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്‌കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ നാളെ തൃശൂർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവധി ലഭിക്കാത്തതിനാൽ പരിപാടി കാണാൻ കഴിയില്ലെന്ന പരിഭവം പറയാൻ എത്തിയതാണ് പെൺകുട്ടികൾ. കളക്ടറിനെ കാണാനിറങ്ങിയ പെൺകുട്ടികളുടെ മുൻപിൽ വന്നത് മന്ത്രി സുനിൽ കുമാർ. പരാതി മന്ത്രിയോട് തന്നെ പറഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല മന്ത്രി ഫോൺ എടുത്ത് പ്ര്ിൻസിപ്പലിനെ വിളിച്ചു അവധി നൽകാൻ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മനോരമ ന്യൂസ് ലേഖകൻ കെ. സി. ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി കഴിഞ്ഞു.

കെ. സി. ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മന്ത്രി സുനിൽകുമാറിനെക്കുറിച്ച്...

കലോൽസവത്തിന്റെ സമാപന ദിനമായതിനാൽ നാളെ തൃശൂരിൽ സ്‌കൂളുകൾക്ക് അവധിയാണ്. അങ്ങിനെയിരിക്കെ വൈകുന്നേരമായപ്പോൾ രണ്ടു പെൺകുട്ടികൾ ഞങ്ങളുടെ ന്യൂസ് സ്റ്റുഡിയോയിൽ എത്തി. നാളെ അവധി തന്നില്ലെന്നും കലാമൽസരങ്ങൾ കാണാൻ അവസരമില്ലെന്നും സങ്കടം പറഞ്ഞു. കയ്യിൽ ഒരു പരാതിയും കണ്ടു. പരാതി കലക്ടർക്കാണ്... പേരും ഊരുമൊന്നും പേടിയായതിനാൽ പരാതിയിൽ എഴുതിയിട്ടില്ല. 'എന്തെങ്കിലും ചെയ്തു തരണം...കലക്ടറെ എവിടെ ചെന്നാൽ കാണാൻ പറ്റും' കുട്ടികൾ ചോദിച്ചു.

സ്‌കൂളിലെ ഓഫിസ് നമ്പറിൽ ഞാൻ വിളിച്ചപ്പോൾ ആരും എടുക്കുന്നില്ല. തൃശൂർ കലക്ടറെ രണ്ടുമൂന്നു തവണ വിളിച്ചു, എടുത്തില്ല. സബ്കലക്ടറെ വിളിച്ചപ്പോൾ മീറ്റിങ്ങിലാണ് എന്ന് ഗൺമാന്റെ മറുപടി. ഒടുവിൽ പ്രിൻസിപ്പാലിന്റെ നമ്പർ സംഘടിപ്പിച്ച് അവരെയും വിളിച്ചു. ഫോൺ എടുത്തതേയില്ല. അപ്പോഴെല്ലാം പെൺകുട്ടികൾ രണ്ടുപേരും എന്നെത്തന്നെ നോക്കി നിൽക്കുകയാണ്...

അടുത്ത കോൾ ഡി.പി.ഐക്കാണ്. അദ്ദേഹം കാര്യങ്ങൾ എല്ലാം കുറിച്ചെടുത്തു. ഡി. ഡി. ഇ യെ വിവരമറിയിക്കാനും പറഞ്ഞു. പക്ഷേ അതിലൊന്നും പെട്ടന്നൊരു തീരുമാനം ഉണ്ടാകുമെന്ന് തോന്നിയതേയില്ല. പുറത്തേക്ക് നോക്കുമ്പോൾ ആൾകൂട്ടത്തിനിടയിൽ അതാ നിൽക്കുന്നു ഒരു മന്ത്രി!

കുട്ടികളെയും കൂട്ടി മന്ത്രി സുനിൽകുമാറിനെ കാണാൻ ചെന്നു. കാര്യങ്ങൾ ചുരുക്കി ഞാൻ വിവരിച്ചു. 'അവധി തന്നില്ലാന്നോ.. ഹേയ് അത് നടക്കുല' മന്ത്രി പ്രതികരിച്ചു. സ്‌കൂളിലെ പ്രിൻസിപ്പലിനെ കിട്ടാൻ മന്ത്രിയും ഞാനും തലങ്ങും വിലങ്ങും വിളിതുടങ്ങി. കിട്ടിയത് എന്റെ ഫോണിൽ. കോൾ മന്ത്രിക്ക് കൈമാറി. പൊലീസോ പെഴ്‌സണൽ സ്റ്റാഫോ മറ്റ് പരിവാരങ്ങളോ ഇല്ലാത്ത ഈ ജനകീയ നായകൻ പറഞ്ഞതിങ്ങനെ

'മാഡം,
ഞാൻ സുനിൽ കുമാറാണ്. കൃഷിമന്ത്രി. എന്താണ് അവിടെ നാളെ അവധി കൊടുക്കാത്തെ... കുട്ടികളുടെ പരിപാടി നടക്കുവല്ലേ...... ഏയ് സ്‌പെഷ്യൽ ക്ലാസും വേണ്ട ഒന്നും വേണ്ട. അപ്പോ ശരി വിളിക്കാം'

കുട്ടികൾ ഹാപ്പി...
ഞാൻ ഡബിൾ ഹാപ്പി..

ഒരു വർഷം കഴിഞ്ഞാൽ ഈ രണ്ടു പെൺകുട്ടികളും വോട്ടർമാരാണ്. എനിക്ക് ഉറപ്പുണ്ട് അവരുടെ ആദ്യവോട്ട് വി എസ്. സുനിൽ കുമാറിനായിരിക്കും.

പാഠം
ജനകീയത ഫ്‌ളക്‌സടിക്കാനുള്ള വാക്കല്ല

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP