Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കയർ കഴുത്തിൽ കുരുങ്ങിയത് വീടിന്റെ മുകളിലെ നിലയിൽ ബോക്‌സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചുകൊണ്ടിരിക്കെ; ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മയുടെ മാതാപിതാക്കൾ അപകട വിവരം അറിഞ്ഞതുമില്ല: തൃശൂരിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചത് കവി ചങ്ങമ്പുഴയുടെ കൊച്ചുമകന്റെ മകൻ

കയർ കഴുത്തിൽ കുരുങ്ങിയത് വീടിന്റെ മുകളിലെ നിലയിൽ ബോക്‌സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചുകൊണ്ടിരിക്കെ; ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മയുടെ മാതാപിതാക്കൾ അപകട വിവരം അറിഞ്ഞതുമില്ല: തൃശൂരിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചത് കവി ചങ്ങമ്പുഴയുടെ കൊച്ചുമകന്റെ മകൻ

സ്വന്തം ലേഖകൻ

എരവിമംഗലം: ബോക്‌സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന്റെ മകനാണ് മരിച്ചത്. കീരാലൂർ സൽസബീൽ ഗ്രീൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ ഹരികുമാറിന്റെ മകനുമായ ശ്രീദേവൻ (15) ആണു മരിച്ചത്.

സ്‌കൂൾ അവധിയെ തുടർന്ന് എരവിമംഗലത്തെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീടിന്റെ മുകളിലെ നിലയിൽ ബോക്‌സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചുകൊണ്ടിരിക്കെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ഈ സമയം അമ്മയുടെ മാതാപിതാക്കൾ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇവർ അപകടവിവരം വൈകിയാണ് അറിഞ്ഞത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഒല്ലൂർ പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട് നടത്തും. എംജി യുണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ അദ്ധ്യാപകനാണ് ഹരികുമാർ. അമ്മ ഷിമി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP