Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ കലോത്സവത്തിൽ കിരീട പോരാട്ടത്തിൽ മുന്നിൽ കോഴിക്കോട് തന്നെ; രണ്ടാം സ്ഥാനത്ത് പാലക്കാടും മൂന്നാം സ്ഥാനത്ത് കണ്ണൂരും; വ്യാജ അപ്പീലുകളുടെ ഉറവിടം തേടി പൊലീസ് അന്വേഷണവും; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്‌പി പി എൻ ഉണ്ണിരാജന്

സ്‌കൂൾ കലോത്സവത്തിൽ കിരീട പോരാട്ടത്തിൽ മുന്നിൽ കോഴിക്കോട് തന്നെ; രണ്ടാം സ്ഥാനത്ത് പാലക്കാടും മൂന്നാം സ്ഥാനത്ത് കണ്ണൂരും; വ്യാജ അപ്പീലുകളുടെ ഉറവിടം തേടി പൊലീസ് അന്വേഷണവും; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്‌പി പി എൻ ഉണ്ണിരാജന്

തൃശ്ശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായുള്ള കിരീട പോരാട്ടത്തിലൽ കോഴിക്കോട് മുന്നേറ്റം തുടരുന്നു. 745 പോയിന്റ് നേടിയാണ് കോഴിക്കോട് മുന്നിൽ നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 735 പേയിന്റുമുണ്ട്. കണ്ണൂർ മൂന്നാം സ്ഥാനത്തും മലപ്പുറം നാലാം സ്ഥാനത്തുമാണ്. ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ കലാകിരീടം കോഴിക്കോട് തന്നെ സ്വന്തമാക്കാനുള്ള സാധ്യതയാണ് വർദ്ധിച്ചിരിക്കുന്നത്. അതേസമയം മത്സരം നടത്തിപ്പിൽ ഇപ്പോഴും പാളിച്ചകൾ തുടരുകയാണ്. അപ്പീലുകളുമായി മത്സരാർത്ഥികൾ എത്തുന്നത് പതിവായതോടെ നിശ്ചയിച്ച സമയത്ത് മത്സരം പൂർത്തിയാകുന്നില്ല.

വ്യാജ അപ്പീലുകൾ വന്നതിന്റെ ഉറവിടം തേടി പൊലീസും രംഗത്തുണ്ട്. ബാലാവകാശ കമ്മിഷന്റെ പേരിൽ വ്യാജ അപ്പീലുകൾ ഉണ്ടാക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ജസ്സി ജോസഫാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ഈസ്റ്റ് പൊലീസ് ഈ കേസ് െൈക്രംബ്രാഞ്ചിനു കൈമാറി. തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്‌പി. പി. എൻ. ഉണ്ണിരാജനാണ് അന്വേഷണച്ചുമതല.

വ്യാജ അപ്പീലിനു പിന്നിലുള്ളവരെ വലയിലാക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി. പലരും നിരീക്ഷണത്തിലാണ്. സംസ്ഥാനവ്യാപകമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ അപ്പീലുകൾ പത്തെണ്ണമാണ് കലോത്സവത്തിൽ കണ്ടെത്തിയത്. വ്യാജമാണെന്നു പറഞ്ഞ് തിരിച്ചയച്ചതോടെ ആദ്യ ദിവസം വന്നവരെ പിന്നീട് കണ്ടില്ല. രക്ഷിതാക്കളെ വ്യാജ അപ്പീലുകൾ നൽകി കബളിപ്പിക്കുകയാണ് ഉണ്ടായത്. 20000 രൂപ മുതൽ ഈടാക്കിയാണ് ഇതു നൽകിയത്. നൂറു കണക്കിന് വ്യാജ അപ്പീലുകൾ നൽകിയിട്ടുണ്ടെന്നാണ് നിഗമനം. വ്യാജ അപ്പീലുകൾ ഉണ്ടെന്ന വാർത്ത വന്നതോടെ ഇത് കൈയിലുള്ളവർ കലോത്സവമോഹം തന്നെ ഉപേക്ഷിച്ചു.

സംഘനൃത്തം, വട്ടപ്പാട്ട്, കോൽക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലാണിവ. എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ള വ്യാജന്മാരെയാണ് കണ്ടെത്തിയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ലഭിച്ച അപ്പീലുകളിൽ പരിശോധനയ്ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ അയച്ചുനൽകിയ 10 എണ്ണവും വ്യാജമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്ഥിരീകരിച്ചു. ഇക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് ആദ്യത്തെ വ്യാജ അപ്പീൽ ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ കമ്മിഷൻ നടപടി സ്വീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP