Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഇലീനാ സെൻ അന്തരിച്ചു; വിട പറഞ്ഞത് ആദിവാസി- പരിസ്ഥിതി പോർമുഖങ്ങളിലെ സജീവ സാന്നിധ്യം

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഇലീനാ സെൻ അന്തരിച്ചു; വിട പറഞ്ഞത് ആദിവാസി- പരിസ്ഥിതി പോർമുഖങ്ങളിലെ സജീവ സാന്നിധ്യം

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഇലീനാ സെൻ അന്തരിച്ചു. 69 വയസ്സായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്. ഛത്തീസ്‌ഗഢിനകത്ത്-ഒരു രാഷ്ട്രീയ ഓർമ്മ, സുഖ്‌വാസിൻ - ഛത്തിസ്ഗഢിലെ അഭയാർത്ഥി സ്ത്രീകൾ എന്നിവയാണ് ഇലീന സെന്നിന്റെ പുസ്തകങ്ങൾ.

ഛത്തീസ്‌ഗഢിലെ ഖനിത്തൊഴിലാളികൾ കോർപ്പറേറ്റ് ഭീമന്മാർക്കെതിരെ നടത്തിക്കൊണ്ടിരുന്ന ചെറുത്തുനിൽപ്പിൽ മുന്നണി പോരാളിയായിരുന്നു ഇലീന സെൻ. ഭർത്താവ് ബിനായക് സെന്നിനൊപ്പം രൂപാന്തർ എന്ന സർക്കാരിതര സംഘടനയിലൂടെ ആദിവാസി, പരിസ്ഥിതി പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടു. വാർദ്ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാലയിൽ അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP