Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട് പുത്തുമലയിലെ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞത് ഒരു നാടിനെ; മഹാദുരന്തത്തിന്റെ കെടുതികളെ അതിജീവിച്ച് അവരെത്തി നേടിയത് മിന്നുന്ന വിജയം; വെള്ളാർമല ജി വി എച്ച് എസ് എസ് ടീം വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയപ്പോൾ അത് മഹാദുരന്തത്തെ നേരിട്ടെത്തിയ വിദ്യാർത്ഥികളുടെ കരളുറപ്പിന്റെ വിജയം

വയനാട് പുത്തുമലയിലെ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞത് ഒരു നാടിനെ; മഹാദുരന്തത്തിന്റെ കെടുതികളെ അതിജീവിച്ച് അവരെത്തി നേടിയത് മിന്നുന്ന വിജയം; വെള്ളാർമല ജി വി എച്ച് എസ് എസ് ടീം വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയപ്പോൾ അത് മഹാദുരന്തത്തെ നേരിട്ടെത്തിയ വിദ്യാർത്ഥികളുടെ കരളുറപ്പിന്റെ വിജയം

കെ വി നിരഞ്ജൻ

കാഞ്ഞങ്ങാട്: വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയും കെടുതികളും ആ കുട്ടികളെ ഇനിയും വിട്ടകന്നിട്ടില്ല. ഒരു നാടൊന്നാകെ പ്രകൃതി ദുരന്തത്തിൽ തകർത്തെറിയപ്പെടുകയായിരുന്നു. എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ആ കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനായി കാഞ്ഞങ്ങാട്ടെത്തി. ദുരന്തത്തെ വെല്ലുവിളിയോടെ നേരിട്ട അവർ കലോത്സവത്തിൽ മികച്ച നേട്ടം സ്വന്തമാക്കുകയും ചെയ്തു. അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട് മത്സരത്തിൽ വെള്ളാർമല ജി വി എച്ച് എസ് എസ് ടീം മികച്ച പ്രകടനത്തോടെ എ ഗ്രേഡ് നേടിയപ്പോൾ അത് മഹാദുരന്തത്തെ നേരിട്ടെത്തിയ വിദ്യാർത്ഥികളുടെ കരളുറപ്പിന്റെ വിജയമായി മാറി.

നിത, നിത്യ, നിത്യ കെ എം, അമ്മു, ആദിത്യ, അനന്യ, അനഘ, ഭാഗ്യശ്രീ, വിസ്മിത, അമൃത എന്നീ മിടുക്കികളാണ് ഇത്തവണ വെള്ളാർമല ജി വി എച്ച് എസ് എസിന് വേണ്ടി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് സ്വന്തമാക്കിക്കൊടുത്തത്. കഴിഞ്ഞ മൂന്ന് തവണയായി മത്സരിച്ചിടങ്ങളിലെല്ലാം വിജയക്കൊടി പാറിച്ച ചരിത്രമാണ് വെള്ളാർമല ജി വി എച്ച് എസ് എസിന്റേത്. വലിയ സാമ്പത്തിക ശേഷിയുള്ളവരൊന്നുമല്ല വെള്ളാർമല ജി വി എച്ച് എസ് എസിലെ കുട്ടികൾ. പ്രകൃതി ദുരന്തം മൂലം പുത്തുമലയിൽ തകർന്നുപോയ അമ്പത്തി നാല് വീടുകളിൽ നിന്നുള്ള നാൽപ്പത്തെട്ട് കുട്ടികൾ ഉൾപ്പെടെയാണ് ഇവിടെ പഠിക്കുന്നത്.

അതുകൊണ്ട് തന്നെ പരിശീലനത്തിന് വലിയ തുക കൊടുത്ത് പുറത്തു നിന്ന് പരിശീലകനെ കൊണ്ടുവന്ന് പരിശീലനം നേടാനൊന്നും ഇവർക്ക് സാധിച്ചില്ല. കുട്ടികളുടെ സ്ഥിതി അറിയാവുന്ന സ്‌കൂളിലെ മലയാളം അദ്ധ്യാപകനായ ഉണ്ണിക്കൃഷ്ണൻ മാഷാണ് കുട്ടികളെ വഞ്ചിപ്പാട്ട് അഭ്യസിപ്പിച്ചത്. അങ്ങിനെ പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് വലിയൊരു നേട്ടം തന്നെ അവർ സ്വന്തമാക്കി. ഉണ്ണിക്കൃഷ്ണൻ മാഷ് പരിശീലകനായതോടെ മത്സരത്തിനുള്ള മറ്റ് ചിലവുകളെല്ലാം സ്‌കൂളിലെ മറ്റ് അദ്ധ്യാപകരും പി ടി എ ഭാരവാഹികളും സ്വരൂപിച്ച് നൽകി. ആ കൂട്ടായ പരിശ്രമം പാഴായിപ്പോയില്ലെന്നതിന്റെ സന്തോഷത്തിലാണ് ഇവരെല്ലാവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP