Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൂരത്തിന്റെ നാട്ടിൽ പൊടിപൂരത്തിന് തുടക്കമായി; 58-ാമത് സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ വർണ്ണ വിസ്മയങ്ങളോടെ തുടക്കം; സൂര്യാ കൃഷ്ണമൂർത്തി വിഭാവനം ചെയ്ത നയന മനോഹരമായ ദൃശ്യ വിസ്മയത്തിന് ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു: ഓൺലൈൻ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ല

പൂരത്തിന്റെ നാട്ടിൽ പൊടിപൂരത്തിന് തുടക്കമായി; 58-ാമത് സ്‌കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ വർണ്ണ വിസ്മയങ്ങളോടെ തുടക്കം; സൂര്യാ കൃഷ്ണമൂർത്തി വിഭാവനം ചെയ്ത നയന മനോഹരമായ ദൃശ്യ വിസ്മയത്തിന് ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു: ഓൺലൈൻ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അനുവാദമില്ല

സി ടി വില്യം

തൃശൂർ: അതിരാവിലെ സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്തത്തിൽ അരങ്ങേറിയ ദൃശ്യ വിസ്മയത്തോടെ കലോത്സവത്തിന് തുടക്കമായി.

തേക്കിൻകാട് മൈതാനത്തിലെ പന്ത്രണ്ട് മരങ്ങളുടെ ചുവട്ടിൽ കേരളത്തിന്റെ തനതു കലാരൂപങ്ങളും അരങ്ങേറി. തുടർന്ന് ഗിന്നസ് ജേതാവായ ഭാർഗ്ഗവി ടീച്ചറുടെ നേതൃത്തത്തിൽ നൂറുകണക്കിന് നർത്തകിമാരുടെ തിരുവാതിരക്കളിയും ഉണ്ടായി.

കലോത്സവം സ്വാഗതസംഘം ചെയർമാനും കൃഷിമന്ത്രിയുമായ അഡ്വ. സുനിൽകുമാർ സ്പീക്കർ ശിവരാമകൃഷ്ണന് നീർമാതളത്തിന്റെ തൈ കൊടുത്തുകൊണ്ട് സദസ്സിനു സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായി.

കലോത്സവം സ്വാഗതസംഘം ചെയർമാനും കൃഷിമന്ത്രിയുമായ അഡ്വ. സുനിൽകുമാറും മറ്റു മന്ത്രിമാരും എം.എൽ.മാരും പ്രമുഖരും പങ്കെടുത്തു. ചടങ്ങ് ഒട്ടേറെ വൈവിധ്യങ്ങൾകൊണ്ടും സംഘാടന മികവുകൊണ്ടും ചരിത്രമായി. ഇനി അഞ്ചു നാൾ കലോത്സവത്തിന്റെ തൃശൂർപൂരനഗരി ഉറങ്ങില്ല. കൗമാര കലയുടെ താരകങ്ങൾവർണ്ണ വിസ്മയങ്ങൾവിരിയിച്ചുകൊണ്ട്ഉണർന്നിരിക്കും. നൂറ്റി പതിനേഴര പവൻതൂക്കമുള്ള സ്വർണ്ണ കപ്പിനുചുറ്റും കൗമാര വർണ്ണ ശലഭങ്ങൾ പാറിപ്പറക്കും.

മുഖ്യധാരാ മാധ്യമങ്ങൾക്ക് അമിതമായ പ്രാധാന്യവും പ്രസക്തിയും കൊടുത്ത കലോത്സവമായിരുന്നു തൃശൂരിൽ അരങ്ങേറിയ കലോത്സവം. കലോത്സവത്തിന്റെ മുഖ്യ വേദികൾ എലാം തന്നെ മാതൃഭൂമിയുടെയും മനോരമയുടെയും പരസ്യങ്ങളാൽ നിറഞ്ഞിരുന്നു. അതിന്നിടെ ഓൺ ലൈൻ പത്ര മാസികൾക്ക് കലോത്സവം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചു. എന്നാൽ മുഖ്യധാര പത്രമാധ്യമങ്ങളുടെ ഓൺ ലൈൻ പത്രങ്ങൾക്ക് ഈ അവകാശം അധികാരമായി വീതം വയ്ക്കുകയും ഉണ്ടായി. പി.ആർ.ഡി വകുപ്പിന്റെ അംഗീകാരം ഓൺ ലൈൻ പത്രങ്ങൾക്ക് ഇല്ലെന്നതാണ് സംഘാടകർ നൽകുന്ന ന്യായം.

ദൃശ്യമാധ്യമങ്ങൾക്ക് മത്സരിക്കാനുള്ള സാഹചര്യങ്ങൾ കൊടുത്ത കലോത്സവ അധികൃതർ പ്രേക്ഷകരുടെ കലോത്സവം കാണാനുള്ള സൗകര്യങ്ങൾ വെട്ടിക്കുറക്കുകയാണ്. ഓരോ ദൃശ്യമാധ്യമങ്ങളും മത്സരിച്ച് മൂന്നും നാലും ക്യാമറകൾ വച്ചുകൊണ്ടുള്ള മീഡിയ കവറേജ് അക്ഷരാർത്ഥത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. പിന്നീട് പൊലീസ് ഇടപെട്ടാണ് പ്രേക്ഷകരുടെ മുന്നിൽ നിന്ന് ക്യാമറകൾ നീക്കം ചെയ്തത്.

കലോത്സവത്തിന്റെ 24 വേദികളിലായി ഏകദേശം എണ്ണായിരത്തി അഞ്ഞൂറിൽപരം കൗമാര കലാതാരകങ്ങൾ ഇനിയുള്ള പകലിരവുകൾനിറഞ്ഞാടും. ഇന്ന് രണ്ടു വേദിയൊഴിച്ചുള്ള 22 വേദികളും രാവിലെ പത്തുമണിക്കുശേഷം കലാകാഹളത്തിൽ ആറാടും. വിവിധ വേദികളിലായി ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, നാടൻപാട്ട്, കഥാപ്രസംഗം, ചവിട്ടുനാടകം, കഥകളി, ചാക്യാർകൂത്ത്, നങ്ങ്യാർക്കൂത്ത് തുടങ്ങിയ ഇനങ്ങൾഇതിനകം അരങ്ങേറിക്കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP