Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐ നേതാവും മുൻ എംഎ‍ൽഎയുമായിരുന്ന പി നാരായണൻ അന്തരിച്ചു; മരണം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ; അന്ത്യം ഇന്ന് പുലർച്ചെ ആറോടെ; വൈക്കം നിയമസഭാ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ വിജയിച്ച് കയറിയ സിപിഐയുടെ കരുത്തൻ; തിരുവിതാംകൂർ ദേവസ്വം ബോർ്ഡ് മുതൽ വൈക്കം നഗരസഭാ വൈസ് ചെയർമാൻ വരെയുള്ള പദവികൾ മുതൽ കൂട്ട് ; ആന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; മുൻ എംഎൽഎ യും സിപിഐ നേതാവുമായിരുന്ന പി നാരായണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏ റെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം.

1998 ലെ ഉപതെരഞ്ഞെടുപ്പിലാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്. പത്താം നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കം സാമാജികനായിരുന്ന എം.കെ കേശവന്റെ മരണത്തെ തുടർന്നാണ് 1998 മാർച്ച് 2ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി നാരായണൻ അ്ന്തരിച്ചത്. 1951ൽ ജനുവരി 31നാണ് പണിക്കൻ , തങ്കമ്മ ദമ്പതികളുടെ മകനായി പി നാരായണൻ ജനിച്ചത്. സിപിഐയുടെ സജീവ പ്രവർത്തകനായി പ്രാദേശികതലത്തിൽ നിലയുയർന്നു.

2001 ലെ തെരഞ്ഞെടുപ്പിലും വൈക്കത്തുനിന്ന് വിജയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP