Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മധുരത്തിന്റെ നാട് ഇനി സ്വർണക്കപ്പിന്റെ നാട് കൂടി; കോഴിക്കോട് കിരീടം നേടുന്നത് തുടർച്ചയായി 12-ാം തവണ; ശക്തമായ പോരാട്ടം കാഴ്ചവച്ച പാലക്കാടിനാണ് രണ്ടാം സ്ഥാനം; കോഴിക്കോട് കിരീടം സ്വന്തമാക്കിയത് 895 പോയിന്റ് നേടി

മധുരത്തിന്റെ നാട് ഇനി സ്വർണക്കപ്പിന്റെ നാട് കൂടി; കോഴിക്കോട് കിരീടം നേടുന്നത് തുടർച്ചയായി 12-ാം തവണ; ശക്തമായ പോരാട്ടം കാഴ്ചവച്ച പാലക്കാടിനാണ് രണ്ടാം സ്ഥാനം; കോഴിക്കോട് കിരീടം സ്വന്തമാക്കിയത് 895 പോയിന്റ് നേടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴിക്കോട് കിരീടം നേടിയതിനെ തുടർന്ന് ജില്ലയിൽ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്‌കുളൂകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തുടർച്ചയായി 12-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്.

മധുരത്തിന്റെ നാട് എന്ന് വിളിപ്പേരുള്ള കോഴിക്കോടിനെ ഇനി സ്വർണക്കപ്പുകളുടെ നാട് കൂടിയെന്ന് വിളിക്കാം. 58-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും കനക കിരീടം കോഴിക്കോട് ജില്ല സ്വന്തമാക്കി. ഇതോടെ തുടർച്ചായുള്ള പന്ത്രണ്ടാം തവണയും കീരിടം സ്വന്തമാക്കുന്ന ജില്ലയായി കോഴിക്കോട് മാറുകയും ചെയ്തു.

895 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 893 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 865 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും നിൽക്കുന്നു. നാല് മത്സരങ്ങൾ മാത്രമുള്ള അവസാന ദിവസം ഫലം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കനക കിരീടം കോഴിക്കോട് തന്നെ സ്വന്തമാക്കുകയായിരുന്നു.

മലപ്പറം(865), കണ്ണൂർ(885), തൃശ്ശൂർ(854), എറണാകുളം(824), കോട്ടയം(788), തിരുവനന്തപുരം(786), കൊല്ലം(785), ആലപ്പുഴ(785), കാസർകോട്(755), വയനാട്(710), പത്തനംതിട്ട(700), ഇടുക്കി(661) എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ പോയിന്റ് നില.

2015-ൽ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് മൂന്നാം തവണയാണ് നേരിയ പോയിന്റ് വ്യത്യാസത്തിൽ കിരീടം നഷ്ടമാവുന്നത്.

1959 ലെ ചിറ്റൂർ കലോത്സവത്തിലൂടെയാണ് കോഴിക്കോട് കിരീട നേട്ടത്തിന് തുടക്കം കുറിച്ചത്. പിന്നീട് 1991, 92, 93 വർഷങ്ങളിൽ തുടർച്ചയായ മൂന്ന് വർഷം കിരീടം നേടി. ഇടവേളയ്ക്ക് ശേഷം 2004 മുതൽ തുടർച്ചയായി പന്ത്രണ്ട് വർഷം കിരീടം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP