Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കേട്ടത് നാടൻ പാട്ടേ അല്ലന്ന് ചിലർ; അനുഷ്ഠാന കലകളിലെ സ്തുതികൾ പെരുകിയെന്നും കീഴാളരുടെ സംഗീതം കുറഞ്ഞ് പോയെന്നും പരിതപിച്ച് വിധികർത്താക്കൾ; ഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത മുഴുവൻ ടീമിനും എ ഗ്രേഡ്: മഞ്ചാടിയിലെ കലോത്സവ വേദിയിൽ ഇന്നലെ സംഭവിച്ചത്

കേട്ടത് നാടൻ പാട്ടേ അല്ലന്ന് ചിലർ; അനുഷ്ഠാന കലകളിലെ സ്തുതികൾ പെരുകിയെന്നും കീഴാളരുടെ സംഗീതം കുറഞ്ഞ് പോയെന്നും പരിതപിച്ച് വിധികർത്താക്കൾ; ഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത മുഴുവൻ ടീമിനും എ ഗ്രേഡ്: മഞ്ചാടിയിലെ കലോത്സവ വേദിയിൽ ഇന്നലെ സംഭവിച്ചത്

പ്രകാശ് ചന്ദ്രശേഖർ

തൃശൂർ: കേട്ടത് നാടൻ പാട്ടേ അല്ലന്ന് ചിലർ. അനുഷ്ഠാന കലകളിലെ സ്തുതികൾ പെരുകിയെന്നും കീഴാളരുടെ സംഗീതം കുറഞ്ഞ് പോയെന്നും പരിതപിച്ച് വിധികർത്താക്കളും.മത്സരഫലം പ്രഖ്യാപിച്ചപ്പോൾ പങ്കെടുത്ത മുഴുവൻ ടീമിനും ഏഗ്രേഡ്.നാടൻ പാട്ടിനിശേഷം വേദിക്കരികിൽ ഒരു മെക്‌സിക്കൻ അപരാതയുടെ പുനഃരാഖ്യാനം.'ഞങ്ങളുടെ വേദനയാണ് സാറെ 'എന്ന് പറഞ്ഞ് കലാകാരന്മാർ കൂട്ടം ചേർന്നപ്പോൾ പൊലീസ് ഇടപെടലും മയത്തിലായി. ഒടുവിൽ പാതവക്കിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ച് മടക്കം..

സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ഇന്നലെ ഹയർ സെക്കന്ററി വിഭാഗം നാടൻപാട്ട് മത്സരം നടന്ന സഹിത്യാക്കാദമി ഹാളിലെ മഞ്ചാടി വേദിയിൽ നിന്നുള്ള നേർസാക്ഷ്യം ഇങ്ങിനെ.

Stories you may Like

മത്സരം തീർന്നത് രാത്രി 8.30 തോടടുത്താണ്.ഈ സമയത്തും വേദിയിൽ നിറയെ കാണികളുണ്ടായിരുന്നു.മത്സരം എങ്ങിനെ..എന്ന് ചോദിച്ചപ്പോൾ നാടൻപാട്ട് കേൾക്കാനാണ് എത്തിയതെന്നും മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്ന പാട്ടുകൾ അനുഷ്ടാടാന കലകളുടെ ഭാഗമായുള്ള സ്തുകളായിരുന്നു എന്നും മറ്റുമയാിരുന്നു സദസ്യരിൽ ചിലരുടെ മറുപിടി.ഇക്കാര്യം വ്യക്തമാക്കാൻ ചിലർ ഇതര മാധ്യമ പ്രവർത്തകരെ തിരക്കി നടക്കുന്നതും കാണാമായിരുന്നു.

ഇത് ഇപ്പോഴെങ്കിലും ഞങ്ങൾ ഇത് വെളിപ്പെടുത്തിയില്ലങ്കിൽ കീഴ്‌വഴക്കമായി മാറും .നാടൻപാട്ട് എന്ന കലാരൂപം മരിക്കും.നാടൻ പാട്ടിന്റെ ആരാധകനായ കോട്ടയത്ത് നിന്നുള്ള 'ചാക്കോസ് 'വ്യക്തമാക്കി.ചാ എന്ന ചുരുക്ക പേരിലാണ് പെയിന്റർമാർക്കിടയിൽ താൻ അറിയപ്പെടുന്നതെന്നും ചിത്രകാരനാണെന്നും വെളിപ്പെടുത്തിയ യുവാവ് സംഘാടകർക്കെതിരെ ഉറഞ്ഞ്് തുള്ളിയാണ് മറുനാടനോട് വിടപറഞ്ഞത്.

ഫലപ്രഖ്യാപനത്തിന് മുമ്പായി വിധികർക്കാളിൽ പ്രമുഖനായ ബാനർജിയുടെ ഭാഗത്തുനിന്നും ഉണ്ടായ വിലയിരുത്തൽ ഏറെക്കുറെ ഇയാളുടെ വാദം ശരിവയ്ക്കുന്നതായിരുന്നു. ക്ഷേത്രങ്ങളിൽ നില നിൽക്കുന്ന അടിസ്ഥാന കലകളിലെ സ്തുതികളും നാടൻപാട്ട് വിഭാഗത്തിൽപ്പെടുത്താമെന്ന് മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മത്സരാർത്ഥികൾ ഇത് മാത്രം തിരഞ്ഞെടുത്തതാണ് ആസ്വാദകർക്ക് രസംകൊല്ലിയായതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിലിയിരുത്തൽ.

സദസ്യരുടെ മുറുമുറുപ്പ് വ്യക്തമായ സാഹചര്യത്തിലാണ് വിധികർത്താക്കളുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ വിശദീകരണ മുണ്ടായതെന്നാണ് സൂചന.9.30 തോടെ ഫലപ്രഖ്യാപനം നടന്നപ്പോൾ വേദിയും പരിസരവും ആർപ്പുവിളികളാലും കരഘോഷത്താലും നിറഞ്ഞു.മത്സരത്തിൽ പങ്കെടുത്ത 24 ടീമുകൾക്കും ഏ ഗ്രേഡ് നൽകിയതായിരുന്നു ഈ ആഹ്‌ളാദ പ്രകടനത്തിന് വഴിയൊരുക്കിയത്.

തുടർന്നാണ് ടോവിനോയുടെ മെക്‌സിക്കൻ അപരാത എന്ന സിനിമയിലെ ഏമാന്മാരെ ..ഏമാ•ാരെ എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നാടൻപാട്ട് ഗുരുക്കന്മാർ തുടി- താള -മേളങ്ങളുയർത്തി ഗാനാലപനം ആരംഭിച്ചത്.ആരംഭത്തിൽ ഗാനത്തിനൊത്ത് താളം പിടിച്ച പൊലീസ് ഉദ്യോഗസ്ഥർ പരിപാടി നീണ്ടതോടെയാണ് പ്രശ്‌നത്തിൽ ഇടപെട്ടത്.

തങ്ങൾ വേദന പ്രകടിപ്പിച്ചതാണെന്നും സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന തൃശൂരിൽ നാടൻ പാട്ടിന് ഈ ഗതി നേരിട്ടതിൽ തങ്ങൾക്ക് അതിയായ വിഷമമുണ്ടെന്നുമായിരുന്നു വേദിവിട്ട് പുറത്തുപോകണമെന്നാവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനോട് ഇക്കൂട്ടരുടെ പരിതേവനം. തുടർന്ന് നാടൻപാട്ടിന് തീണ്ടലോ എന്ന് എഴുതിയ ബാറുമായി രാത്രി 10 മണിയോടടുത്ത് വേദിക്കരികിലെ റോഡിൽ പ്രതിഷേധ ജാഥയും സംഘടിപ്പിച്ചാണ് ഇവർ മടങ്ങിയത്.

ശനിയാഴ്ച ഇതേ വേദിയിൽ നടന്ന ഹൈസ്‌കൂൾ വിഭാഗം നാടൻപാട്ട് മത്സരം സാങ്കേതിക തകരാർ മൂലം നിർത്തിവയ്‌ക്കേണ്ടിവന്നിരുന്നു.മൈക്കുകളുടെ കുറവും വേണ്ടെത്ര വാട്‌സിലുള്ള ശബ്ദസംവിധാനം ലഭിക്കാതിരുന്നതും മൂലം മത്സരം പാടെ നിറം കെടുത്തിയിരുന്നു.ഈ കുറവുകൾ ഏറെക്കുറെ പരിഹരിച്ച ശേഷമാണ് ഇന്നലെ മത്സരങ്ങൾ ആരംഭിച്ചത്.

നാടൻപാട്ടിന്റെ തമ്പുരാൻ എന്ന് അറിയപ്പെടുന്ന കലാഭവൻ മണിയുടെ ഒരു പാട്ട് പോലും ഇക്കുറി വേദിയിൽ എത്താതിരുന്നതിൽ അത്ഭതം പ്രകടിപ്പിച്ചവരും ഏറെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP