Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ലെയ്ഷറാം മനിതോംബി സിങ്ങ് അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധ താരം

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ലെയ്ഷറാം മനിതോംബി സിങ്ങ് അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധ താരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ലെയ്ഷറാം മനിതോംബി സിങ്ങ് അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന മനിതോംബി ഞായറാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. 40 വയസുള്ള മനിതോംബി സിങ്ങിന് ഭാര്യയും എട്ട് വയസുള്ള മകനുമുണ്ട്. 1981 ജൂൺ പത്തിന് ഇംഫാലിൽ ജനിച്ച മനിതോംബി സിങ്ങ് ആർമി ബോയ്സിലൂടെയാണ് കളി തുടങ്ങിയത്. പിന്നീട് രണ്ടു സീസണിൽ സർവീസസിന് വേണ്ടിയും അതിനുശേഷം എയർ ഇന്ത്യക്ക് വേണ്ടിയും കളിച്ചു.

ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധ താരമായിരുന്ന മനിതോംബി സിങ്ങ് സാൽഗോക്കർ എഫ്.സിയുടേയും മോഹൻ ബഗാന്റേയും ജഴ്സി അണിഞ്ഞിട്ടുണ്ട്. മോഹൻ ബഗാനായി അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടിയ താരം കൊൽക്കത്ത ക്ലബ്ബിന്റെ ക്യാപ്റ്റനുമായി. 2004-ൽ മോഹൻ ബഗാനെ ഓൾ എയർലൈൻസ് ഗോൾഡ് കപ്പിലേക്ക് നയിച്ചതും മനിതോംബി സിങ്ങാണ്. 2002-ൽ ബുസാൻ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമംഗമായിരുന്നു. 2002-ൽ എൽ.ജി കപ്പ് നേടി ഇന്ത്യയുടെ അണ്ടർ-23 ചരിത്രമെഴുതിയപ്പോഴും മനിതോംബിയുടെ പങ്ക് നിർണായകമായി. ഫൈനലിൽ വിയറ്റ്നാമിനെ തോൽപ്പിച്ചായിരുന്നു അന്ന് ഇന്ത്യയുടെ കിരീടനേട്ടം.

2012 മുതൽ മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന മനിതോംബി തുടക്കത്തിൽ നെറോക്ക എഫ്.സിയുടെ താരമായിരുന്നു. 2014-ൽ നെറോക്ക എഫ്.സിയുടെ ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. 2015-16 സീസണിൽ മനിതോംബി സ്റ്റേറ്റ് ലീഗിലെ മറ്റൊരു ടീമായ അനൗബ ഇമാഗി മംഗളിലേക്ക് മാറി. വിരമിച്ചതിനുശേഷം മംഗളിന്റെ പരിശീലകവേഷവും അണിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP