Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി എസ്എസ്‌സി മുൻ ഡയറക്ടർ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു; സംസ്കാരം കോവിഡ് പരിശോധനക്ക് ശേഷം

വി എസ്എസ്‌സി മുൻ ഡയറക്ടർ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു; സംസ്കാരം കോവിഡ് പരിശോധനക്ക് ശേഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വി എസ്എസ്‌സി മുൻ ഡയറക്ടർ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ആറരയ്ക്ക് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം സംസ്കരിക്കും.

ബഹിരാകാശ ശാസ്ത്രജ്ഞനായ സുരേഷ് ചന്ദ്ര ഗുപ്ത രാജസ്ഥാൻ ധോൽപുർ സ്വദേശിയാണ്. ഉള്ളൂർ പുലയനാർകോട്ട സപ്തരംഗ് കോളനിയിലെ വസതിയിലായിരുന്നു താമസം.  ഭാര്യ: ഡോ.കുസും ഗുപ്ത, മക്കൾ: ഡോ. പ്രഭ നിനി ഗുപ്ത (കിംസ് ആശുപത്രി), ഡോ.അരുൺ ഗുപ്ത (യു എസ്), ഡോ. സാധന ഗുപ്ത (യു എസ്). മരുമക്കൾ: ഡോ. പോൾ സെബാസ്റ്റ്യൻ (ആർസിസി മുൻ ഡയറക്ടർ).

1965ൽ വി എസ്എസ്‌സിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1985 മുതൽ 94 വരെ ഡയറക്ടറായി പ്രവർത്തിച്ചു. 1993ൽ സ്പേസ് കമ്മിഷൻ അംഗമായി. വി എസ്എസ്‌സിയിൽ നിന്ന് വിരമിച്ചശേഷം 1997 വരെ ഐഎസ്ആർഒയുടെ ഡിസ്റ്റിങ്വിഷ്ഡ് പ്രൊഫസർ എന്ന നിലയിലും ചുമതലയിലുണ്ടായിരുന്നു. നാഷനൽ സിസ്റ്റം പുരസ്കാരം, വിക്രം സാരാഭായ് റിസർച് പുരസ്കാരം, നാഷനൽ അക്കാദമി ഓഫ് സയൻസ് പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചു.

ബനാറസ് യൂണിവേഴ്സിറ്റി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1965ൽ വിസ്എസ്‌സിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം 1985 മുതൽ 94 വരെ ഡയറക്ടറായി പ്രവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP