Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

മികച്ച നടൻ ശിവജി ഗുരുവായൂർ; മികച്ച നടി ശിശിര; സീരിയലുകൾക്കും ഡബ്ബിങ് ആർട്ടിസ്റ്റിനും ഇത്തവണ പുസ്‌കാരമില്ല; പരിഗണിച്ചത് ടെലിഫിലിമുകളെ; 2022 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച നടൻ ശിവജി ഗുരുവായൂർ; മികച്ച നടി ശിശിര; സീരിയലുകൾക്കും ഡബ്ബിങ് ആർട്ടിസ്റ്റിനും ഇത്തവണ പുസ്‌കാരമില്ല; പരിഗണിച്ചത് ടെലിഫിലിമുകളെ; 2022 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാൻ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.സീരിയലുകൾക്കും ഡബ്ബിങ് ആർട്ടിസ്റ്റിനും ഇത്തവണ പുസ്‌കാരമില്ല.

സീരിയൽ വിഭാഗത്തിൽ സാമൂഹിക ആക്ഷേപഹാസ്യ സ്വഭാവമുള്ള സിറ്റ്‌കോമുകളാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടത്. അതിനാൽ അവയെ സീരിയൽ വിഭാഗത്തിലുള്ള അവാർഡിനായി പരിഗണിച്ചിട്ടില്ല. കുട്ടികളുടെ ഹ്രസ്വചിത്രവിഭാഗത്തിലും എൻട്രികൾ കുറവായിരുന്നു. മികച്ച ഹാസ്യപരിപാടി എന്ന വിഭാഗത്തിൽ സമർപ്പിക്കപ്പെട്ട എൻട്രികളിൽ നിലവാരമുള്ള ഹാസ്യം ജനിപ്പിക്കുന്നവ ഉണ്ടായിരുന്നില്ലെന്നും ജൂറി വിലയിരുത്തി.

ബഹുഭൂരിപക്ഷം എൻട്രികളും മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത ഭൂമി, മൃദുൽ ടി.എസിന്റെ കനം എന്നിവയാണ് കഥാവിഭാഗത്തിലെ മികച്ച ടെലിഫിലിമുകൾ. മറ്റുപുരസ്‌കാരങ്ങൾ: മികച്ച കഥാകൃത്ത് -സുദേവൻ.പി.പി, മികച്ച ഹാസ്യാഭിനേതാവ് -ഭാസി വൈക്കം, കുട്ടികളുടെ ഷോർട്ട് ഫിലിം -വില്ലേജ് ക്രിക്കറ്റ് ബോയ്, മികച്ച സംവിധായകൻ(ടെലിസീരിയൽ/ടെലിഫിലിം) -മൃദുൽ ടി.എസ്. മികച്ച നടൻ -ശിവജി ഗുരുവായൂർ, മികച്ച രണ്ടാമത്തെ നടൻ -അനു വർഗീസ്, മികച്ച നടി -ശിശിര, രണ്ടാമത്തെ നടി -ആതിര ദിലീപ്, ബാലതാരം -ഡാവിഞ്ചി സന്തോഷ്, സംഗീത സംവിധായകൻ -ജിഷ്ണു തിലക്.

പ്രൊഫ. അലിയാരാണ് മികച്ച കമന്റേറ്റർ. മാതൃഭൂമി ന്യൂസിന്റെ ഷാജു.കെ.വി.യാണ് മികച്ച വാർത്താ ഛായാഗ്രാഹകൻ. പാറക്കുളങ്ങൾ ഇല്ലാതാവുമ്പോൾ എന്ന വാർത്തയാണ് പുരസ്‌കാരത്തിന് ആധാരം. സി.അജോയ് ചന്ദ്രൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ജൂറി ചെയർമാൻ ഷാജൂൺ കാര്യാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP