Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേർസാക്ഷ്യം; കാൽമുറിച്ചു മാറ്റിയ നർത്തകി പിന്നീടു കൃത്രിമക്കാലുമായി വേദികൾ കീഴടക്കിയതു ചരിത്രം: സുധാചന്ദ്രന്റെ കഥ വീണ്ടും ചർച്ചയാകുമ്പോൾ

നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേർസാക്ഷ്യം; കാൽമുറിച്ചു മാറ്റിയ നർത്തകി പിന്നീടു കൃത്രിമക്കാലുമായി വേദികൾ കീഴടക്കിയതു ചരിത്രം: സുധാചന്ദ്രന്റെ കഥ വീണ്ടും ചർച്ചയാകുമ്പോൾ

ർത്തകിയായ സുധാചന്ദ്രൻ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. ആത്മവിശ്വാസത്തിന്റെയും.

ബസ് അപകടത്തിൽ ഗുരുതര പരിക്കുപറ്റി ഒടുവിൽ കാൽ മുറിച്ചു മാറ്റേണ്ടിവന്നു ഈ നർത്തകിക്ക്. എന്നാൽ, മനക്കരുത്തു കൈമുതലാക്കി കൃത്രിമക്കാലിന്റെ സഹായത്തോടെ നൃത്തവേദികൾ കീഴടക്കിയ കഥയാണ് സുധാചന്ദ്രനു പറയാനുള്ളത്.

ടെലിവിഷൻ ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലെ വിധികർത്താവായാണു മലയാളികൾ സുധാചന്ദ്രനെ ഇപ്പോൾ കാണുന്നത്. സുധയുടെ കഥ പലർക്കും അറിയാവുന്നതുമാണ്. ഹ്യൂമൻസ് ഓഫ് മുംബൈ എന്ന ഫേസ്‌ബുക്ക് പേജിൽ വന്ന പോസ്റ്റാണ് വീണ്ടും സുധയുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചുള്ള കഥ വീണ്ടും ചർച്ചയാക്കിയത്.

മഴവിൽ മനോരമ ചാനലിലെ ഉഗ്രം ഉജ്വലം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഏറ്റവും അവസാനം മലയാളി പ്രേക്ഷകർ സുധാചന്ദ്രനെ കണ്ടത്. ഈ പരിപാടിയുടെ വിധി കർത്താക്കളിൽ ഒരാളായിരുന്നു സുധാ ചന്ദ്രൻ.

വളരെ ചെറുപ്പത്തിൽ തന്നെ നൃത്തത്തോട് പ്രണയമായിരുന്നു സുധയ്ക്ക്. ഭരതനാട്യത്തിൽ തന്റെ കഴിവു തെളിയിച്ച സുധ ചെറുപ്പത്തിൽ തന്നെ നൂറു കണക്കിന് സ്റ്റേജുകളിൽ തന്റെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണു ബസ് അപകടത്തിന്റെ രൂപത്തിൽ ദുരന്തമെത്തിയത്.

തമിഴ്‌നാട്ടിലെ ട്രിച്ചിയിൽനിന്ന് ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റു. സുധയുടെ കാല് ഒടിഞ്ഞു, ഏതാനും മുറിവുകളും ഉണ്ടായി. ആശുപത്രിയിൽ എത്തിച്ച സുധയെ പരിചരിച്ചത് ആശുപത്രിയിലെ ചില ഇന്റേണുകളായിരുന്നു. നിരവധി പേർ പരിക്കുപറ്റി എത്തിയതിനാൽ ആശുപത്രി ജീവനക്കാർക്ക് നല്ല തിരക്കായിരുന്നു.

'തിരക്കിനിടയിൽ എന്റെ കാലിലെ ഒടിവ് അവർ പ്ലാസ്റ്ററിട്ട് മൂടി. കാലിലെ മുറിവ് മരുന്നുവച്ച് കെട്ടാൻ അവർ മറന്നു. മുറിവിന് മുകളിലൂടെയാണ് പ്ലാസ്റ്റർ ഇട്ടത്. പിന്നീട് മുറിവ് പഴുത്തു. ശരീരത്തിന്റെ മറ്റ് ഭാഗത്തേയ്ക്കും പഴുപ്പു വ്യാപിക്കുമെന്നായപ്പോൾ മറ്റ് മാർഗങ്ങളില്ലാതെ മാതാപിതാക്കൾ കാല് മുറിച്ച് മാറ്റാൻ തീരുമാനിച്ചു'-സുധ പറയുന്നു. അങ്ങനെയാണു നർത്തകിയായ സുധയുടെ ഒരു കാല് നഷ്ടപ്പെട്ടത്. എന്നാൽ, ഇതുകൊണ്ടൊന്നും നൃത്തത്തോടുള്ള അഭിനിവേശം കുറഞ്ഞില്ല. നാല് മാസത്തെ വിശ്രമത്തിനും ഫിസിയോതെറാപ്പിക്കും ശേഷം സുധ നടക്കാൻ തുടങ്ങി. കാല് നഷ്ടപ്പെട്ടെങ്കിലും നിശ്ചയദാർഢ്യം കൈമുതലാക്കി സുധ വീണ്ടും നൃത്തമേഖലയിലെത്തി. നൃത്തപഠനം തുടരുകയും സ്റ്റേജിൽ നൃത്തം ചെയ്യുകയും ചെയ്തു. മരംകൊണ്ടുള്ള കാല് വച്ചുപിടിപ്പിച്ചായിരുന്നു സുധ നൃത്തം ചെയ്തത്. ഒറ്റക്കാലുള്ള നർത്തകി എന്ന നിലയിൽ സുധ രാജ്യമൊട്ടാകെ അറിയപ്പെടാനും തുടങ്ങി. ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ഈ നർത്തകി.

"I began learning how to dance when I was 3 and a half years old. I would go to school, then go for my dance training...

Posted by Humans of Bombay on Monday, January 18, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP