Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ജോലി തേടി കെനിയയിൽ എത്തിയത് 1986ൽ; കിഴക്കൻ ആഫ്രിക്കയിൽ വിദ്യാഭ്യാസ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചു; ഒടുവിൽ ആത്മകഥയായ 'റെയിൻബോസ് ഇൻ മൈ ക്ലൗഡ്‌സ്' സർവകലാശാലയുടെ പാഠപുസ്തകവും: മലയാളി വിദ്യാഭ്യാസപ്രവർത്തക രാധിക ലീയെ കെനിയ ആദരിച്ചത് ഇങ്ങനെ

ജോലി തേടി കെനിയയിൽ എത്തിയത് 1986ൽ; കിഴക്കൻ ആഫ്രിക്കയിൽ വിദ്യാഭ്യാസ പ്രവർത്തനത്തിനു ചുക്കാൻ പിടിച്ചു; ഒടുവിൽ ആത്മകഥയായ 'റെയിൻബോസ് ഇൻ മൈ ക്ലൗഡ്‌സ്' സർവകലാശാലയുടെ പാഠപുസ്തകവും: മലയാളി വിദ്യാഭ്യാസപ്രവർത്തക രാധിക ലീയെ കെനിയ ആദരിച്ചത് ഇങ്ങനെ

കൊച്ചി: ജോലി തേടി ഈ മലയാളി അദ്ധ്യാപിക കെനിയയിൽ എത്തിയത് 1986ലാണ്. ആഫ്രിക്കൻ രാജ്യമായ കെനിയയിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം തന്നെ ഇവർ മാറ്റിവച്ചു. എല്ലാത്തിനും അംഗീകാരമെന്ന നിലയിൽ ഇതാ ഈ അദ്ധ്യാപികയുടെ ആത്മകഥ ഒരു സർവകലാശാല പാഠപുസ്തകമായി എടുത്തിരിക്കുന്നു.

മലയാളി എഴുത്തുകാരിയും വിദ്യാഭ്യാസപ്രവർത്തകയുമായ രാധിക ലീയ്ക്കാണു കെനിയയിലെ നെയ്‌റോബി സർവകലാശാലയുടെ അംഗീകാരം ലഭിച്ചത്. രാധികയുടെ ആത്മകഥയായ 'റെയിൻബോ ഇൻ മൈ ക്ലൗഡ്‌സ്' പാഠപുസ്തകമാക്കാൻ അധികൃതർ തീരുമാനിച്ചു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയായ ഈ എഴുത്തുകാരിയുടെ ആത്മകഥ രണ്ടാഴ്ച മുമ്പാണു പുറത്തിറങ്ങിയത്. കേരളത്തിൽ ജനിച്ച് വളർന്ന് കെനിയയിൽ വിദ്യാഭ്യാസ പ്രവർത്തകയായി മാറിയ രാധിക ലീ പ്രവർത്തിച്ച മേഖലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വത്തിന് ഉടമയാണ്. വിദ്യാഭ്യാസ വിദഗ്ധ, ഭാര്യ, അമ്മ, സുഹൃത്ത് എന്നി നിലകളിലെ ജീവിതാനുഭവങ്ങളാണ് 'റെയിൻബോസ് ഇൻ മൈ ക്ലൗഡ്‌സി'ലൂടെ വിവരിക്കുന്നത്.

മൂന്ന് പുസ്തകങ്ങളുടെ പരമ്പരയാണ് ഈ സമാഹാരം. ജോലിതേടി 1986ൽ കെനിയയിൽ എത്തപ്പെട്ടത് മുതൽ സ്വാംശീകരിക്കപ്പെട്ട ജീവിതാംശങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് രാധിക ലീ പറയുന്നു. നെയ്‌റോബി യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെ എം.എ. ലിറ്ററേച്ചർ ഓട്ടോബയോഗ്രാഫിക് സ്റ്റഡീസിലാണ് അടുത്ത സെമസ്റ്റർ മുതൽ രാധിക ലീയുടെ ആത്മകഥ പാഠപുസ്തകമാക്കുക. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം രാധികയ്ക്കു ലഭിച്ചു.

മൂന്നുപതിറ്റാണ്ടിലേറെയായി കെനിയയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രാധിക 2008 ൽ പ്രവർത്തനം ആരംഭിച്ച നെയ്‌റോബി ഇന്റർനാഷണൽ സ്‌കൂളിന്റെ സ്ഥാപക കൂടിയാണ്. കിഴക്കനാഫ്രിക്കയിലെ ആദ്യ ഇസ്‌കൂൾ സ്ഥാപിച്ചതിന്റെ ഖ്യാതിയും രാധികയുടെ പേരിലാണ്. നിർധനരായ ക്യാൻസർ രോഗികളെ സഹായിക്കാനുള്ള കാറ്റ്‌സി എന്ന സംഘടനയുടെ സ്ഥാപകയും ഇവരാണ്.

ഒരു പതിറ്റാണ്ടെടുത്താണ് ആത്മകഥയുടെ രചന രാധിക പൂർത്തിയാക്കിയത്. പുസ്തകത്തിൽനിന്നു ലഭിക്കുന്ന വരുമാനം ക്യാൻസർ രോഗികളുടെ സഹായത്തിനായി കൈമാറുമെന്നും രാധിക പറഞ്ഞു. മുപ്പതു വർഷങ്ങൾക്ക് മുമ്പാണ് കൊച്ചി വൈപ്പിൻ സ്വദേശിയായ രാധിക ജോലിയുമായി ബന്ധപ്പെട്ടു കെനിയയിലെ നെയ്‌റോബിയിൽ എത്തുന്നത്. ജോലിയും ഒപ്പം സാമൂഹ്യപ്രവർത്തനവുമായി തുടങ്ങിയ കെനിയൻ ജീവിതത്തിവും അതിനു മുൻപുള്ള കേരളത്തിലെ ജീവിതവും അനുഭവങ്ങളാക്കിയാണ് മൂന്ന് പാർട്ടുകളിലായി റെയിൻബോ ഇൻ മൈ ക്ലൗഡ്‌സ് രാധിക എഴുതി പൂർത്തിയാക്കിയത്.

ലോകത്ത് എവിടെയും ഒരു സ്ത്രീയുടെ വിഷമങ്ങളും ജീവിത ചുഷണങ്ങളും ഒരു പോലെ തന്നെയാണെന്ന് രാധികപറയുന്നു. അത് താൻ ജീവിതത്തിലെ യാത്രകളും അനുഭവങ്ങളിലുടെയും കണ്ടെത്തിയ സത്യമാണെന്നും രാധിക മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ത്രീ ശക്തീകരണം എങ്ങനെ സ്വന്തം ജിവിതത്തിലൂടെ സാധിക്കുമെന്ന് രാധിക സ്വന്തം ആത്മ കഥയിലുടേ
തെളിയിക്കുന്നു. ഇൻ മൈ ക്ലൗഡ്‌സ് എന്ന ആത്മകഥയിൽ കേരളവും തന്റെ ജീവിതവും അവിഭാദ്യമായി താൻ പ്രതിപാതിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സംസ്‌കാരവും ജിവിത രീതിയും പ്രകടമാക്കുന്ന ബന്ധങ്ങളുടെ വിലയും വിശ്വാസവും മറ്റു നാടുകളിൽ ഇല്ലെന്നും അത് ഈ നാടിന്റെ മാത്രം പ്രത്യേകതയാണെന്നും ആത്മകഥയുടെ രചന പൂർത്തീകരിക്കാനായി ഒരു പതിറ്റാണ്ട് ഇതിനു പുറകെ ആയിരൂന്നുവെന്നും രാധിക പറയുന്നു. കേരളത്തിന്റെ സംസ്‌ക്കാര രീതികൾ തന്റെ ബുക്കിൽ താൻ ഉൾപെടുത്തിയിട്ടുണ്ട് അത് ലോകം മുഴുവൻ ശ്രദ്ധ നേടേണ്ട ഒരു കാര്യമാണെന്നും രാധിക പറയുന്നു.

കിഴക്കൻ ആഫ്രിക്കയിലെ ആദ്യ ഇ സ്‌കൂൾ സ്ഥാപക കുടിയാണ് രാധിക നെയ്‌റോബിയിൽ 17 എക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന നെയ്‌റോബി ഇന്റർനാഷണൽ സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ അവിടെ സാംസങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്ന മകന്റെയും സഹായമുണ്ട്. ഇനിയുള്ള വിദ്യാഭാസ രീതികളിൽ ഇന്റർനെറ്റ് ഇല്ലാതെ മുന്നോട്ടു പോകുവാൻ സാധിക്കില്ല എന്നുള്ള ബോധ്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു പഠന രീതിക്ക് രാധിക തുടക്കമിട്ടത്. നെയ്‌റോബിയിൽ ആയതുകൊണ്ട് 44 രാജ്യങ്ങളിലെ ആളുകൾ ഇവിടെ ജീവിക്കുന്നു. അതോടൊപ്പം ഒരുപാടു രാജ്യങ്ങളുടെ എംബസികളും ഇവിടെ പ്രവർത്തിക്കുന്നു ഇവരുടെ കുട്ടികളാണ് പ്രധാനമായും ഈ സ്‌കൂളിൽ പഠിക്കുന്നത്. മൂന്നു കാമ്പസുകളിലായി തിരിച്ച നെയ്‌റോബി ഇന്റർ
നാഷണൽ സ്‌കൂളിൽ 600 കുട്ടികൾ പഠിക്കുന്നു.

ലാപ്‌ടോപ്പുകളുമായി എത്തുന്ന വിദ്യാർത്ഥികളാണ് ഇവിടെഉള്ളതെക്കിലും ഒരു പരിപൂർണ ഇ സ്‌കൂൾ ആണെങ്കിലും സ്‌കൂൾ ആണെങ്കിലും കേരളത്തിൽ താൻ പഠിച്ച സ്‌കൂൾ സംസ്‌കാരങ്ങൾ പാലിക്കപെടുന്ന വിദ്യാലയമാണ് നെയ്‌റോബിയിലെ തന്റെ സ്‌കൂൾ എന്നും രാധിക പറയുന്നു. രാധികയുടെ ജീവിത കഥ പാഠമാക്കാൻ വിദ്യാർത്ഥികൾ ഒരുങ്ങുമ്പോൾ അതോടൊപ്പം ഒരു പുതു വിദ്യാഭ്യാസ രീതി ലോകത്തിനു സമർപ്പിക്കാൻ അഫ്രികയിൽ തുടക്കം കുറിക്കുകയാണ് രാധിക തന്റെ നെയ്‌റോബി ജീവിതത്തിലൂടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP