Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഇന്ത്യൻ സമൂഹത്തിന് വിശേഷിച്ച് സ്ത്രീകൾക്ക് നൽകിയത് വലിയ സംഭാവനകൾ; ഫ്രഞ്ച് ഭാഷാദ്ധ്യാപികയും ഇന്തോ-ഫ്രഞ്ച് സഹകരണത്തിന്റെ വക്താവും; പൂയം തിരുനാൾ ഗൗരി പാർവതി ബായിക്ക് ഷെവലിയാർ പുരസ്‌കാരം; തിരുവിതാകൂർ കുടുംബത്തിൽ പത്മ പുരസ്‌കാരത്തിന് പിന്നാലെ ഇത് ഇരട്ടിമധുരം

ഇന്ത്യൻ സമൂഹത്തിന് വിശേഷിച്ച് സ്ത്രീകൾക്ക് നൽകിയത് വലിയ സംഭാവനകൾ; ഫ്രഞ്ച് ഭാഷാദ്ധ്യാപികയും ഇന്തോ-ഫ്രഞ്ച് സഹകരണത്തിന്റെ വക്താവും; പൂയം തിരുനാൾ ഗൗരി പാർവതി ബായിക്ക് ഷെവലിയാർ പുരസ്‌കാരം; തിരുവിതാകൂർ കുടുംബത്തിൽ പത്മ പുരസ്‌കാരത്തിന് പിന്നാലെ ഇത് ഇരട്ടിമധുരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂയം തിരുനാൾ ഗൗരി പാർവതി ബായ് തമ്പുരാട്ടിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയാർ ഡി ലാ ലീജിയൺ ദ ഹോണേർ ആണ് ഗൗരി പാർവതി ബായിയെ തേടിയെത്തിയത്.

ഇന്ത്യൻ സമൂഹത്തിന് വിശേഷിച്ച് സ്ത്രീകൾക്ക് നൽകിയ വലിയ സംഭാവനകളെ മാനിച്ചും, ഇന്ത്യ-ഫ്രാൻസ് സൗഹൃദത്തിന്റെ പേരിലുമാണ് പുരസ്‌കാരം. ഫ്രഞ്ച് ഭാഷാദ്ധ്യാപികയെന്ന നിലയിലും തിരുവനന്തപുരത്തെ അലയൻസ് ഫ്രാൻസെയ്‌സിന്റെ സജീവ പങ്കാളിയെന്ന നിലയിലും ഫ്രാൻസിന്റെ സുഹൃത്തും, ഇന്തോ-ഫ്രഞ്ച് സഹകരണത്തിന്റെ വക്താവുമാണ് ഗൗരി പാർവതി ബായിയെന്ന് ഫ്രഞ്ച് അംബാസഡർ തന്റെ കത്തിൽ വിശേഷിപ്പിച്ചു.

ഇരുകൂട്ടർക്കും സൗകര്യപ്രദമായ തീയതിയിൽ, പ്രത്യേക ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.

1802ൽ നെപ്പോളിയൻ ബോണപ്പാർട്ടെ ആണ് സമൂഹത്തിന് മികച്ച സേവനം നൽകുന്നവരെ ആദരിക്കുന്നതിനായി ഇങ്ങനെയൊരു പുരസ്‌കാരം ഏർപ്പെടുത്തിയത്.

സാഹിത്യത്തിനും ചരിത്രത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ഗൗരിലക്ഷ്മി ബായിയെ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. നൂറ്റി അൻപതോളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയുടെ പേരിലുണ്ട്. തിരുമുൽക്കാഴ്ച (1992) യാണ് ആദ്യ കവിതാസമാഹാരം. അമ്മാവനായ ശ്രീ ചിത്തിര തിരുനാളിനേയും കുലദൈവമായ ശ്രീപത്മനാഭനേയും കുറിച്ചുള്ള കവിതകളാണ് ഇതിലുള്ളത്. മനോഹരമായ ഇംഗ്ലീഷിലാണ് ഈ കവിതകൾ. തിരുവിതാംകൂർ രാജവംശത്തിലേയ്ക്ക് ആദ്യമായിട്ടാണ് പത്മ പുരസ്‌ക്കാരം ലഭ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP