Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ; ഡേവിഡ് തൗലസും ഡങ്കൻ ഹാൽഡേനും മൈക്കൽ കോസ്റ്റർലിറ്റ്‌സും അംഗീകാരത്തിന് അർഹരായതു ഖര പദാർഥങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിന്

ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ;  ഡേവിഡ് തൗലസും ഡങ്കൻ ഹാൽഡേനും മൈക്കൽ കോസ്റ്റർലിറ്റ്‌സും അംഗീകാരത്തിന് അർഹരായതു ഖര പദാർഥങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിന്

സ്‌റ്റോക്ക് ഹോം: 2016 ലെ ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടതു മൂന്നു ബ്രിട്ടീഷ് ഗവേഷകർ. ഡേവിഡ് ജെ തൗലസ് (യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടൺ), എഫ് ഡങ്കൻ ഹാൽഡേൻ (യൂണിവേഴ്‌സിറ്റി ഓഫ് പ്രിൻസ്റ്റൺ), ജെ. മൈക്കൽ കോസ്റ്റർലിറ്റ്‌സ് (ബ്രൗൺ യൂണിവേഴ്‌സിറ്റി) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

മൂന്ന് പേരും അമേരിക്കയിൽ ഗവേഷകരാണ്. ഖര പദാർഥത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം. 6.1 കോടി രൂപയാണ് സമ്മാനത്തുക.

കഴിഞ്ഞ ദിവസം വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചിരുന്നു. ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിന് ജപ്പാനിലെ ശാസ്ത്രജ്ഞനായ യോഷിനോരി ഒസുമിക്കായിരുന്നു വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP