Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിലുക്കത്തിലെ രേവതി മലയാളികൾക്കു പരിചയപ്പെടുത്തിയ 'കൂലി'കൾ ഇനിയില്ല; റെയിൽവെ പോർട്ടർമാർ യാത്രക്കാരുടെ 'സഹായികൾ'; കോളനിവാഴ്ചക്കാലത്തെ പേര് ഒഴിവാക്കി റെയിൽ ബജറ്റ്

കിലുക്കത്തിലെ രേവതി മലയാളികൾക്കു പരിചയപ്പെടുത്തിയ 'കൂലി'കൾ ഇനിയില്ല; റെയിൽവെ പോർട്ടർമാർ യാത്രക്കാരുടെ 'സഹായികൾ'; കോളനിവാഴ്ചക്കാലത്തെ പേര് ഒഴിവാക്കി റെയിൽ ബജറ്റ്

ന്യൂഡൽഹി: പ്രിയദർശൻ സംവിധാനം ചെയ്ത 'കിലുക്കം' എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ റെയിൽവെ പോർട്ടർമാരെ കൂലി എന്നു വിളിക്കുന്നതു തിരിച്ചറിഞ്ഞത്. രേവതിയുടെ 'കൂലി' വിളി ഏറെനാൾ കേരളത്തിലെ തിയറ്ററുകളിൽ അലയടിക്കുകയും ചെയ്തു.

എന്നാലിനി മുതൽ റെയിൽവെ പോർട്ടർമാർ കൂലികളല്ല. യാത്രക്കാരുടെ സഹായികൾ എന്ന നിലയിൽ 'സഹായക്' എന്നാകും അവർ അറിയപ്പെടുക. റെയിൽവെ ബജറ്റിലാണു സുപ്രധാനമായ ഈ തീരുമാനം. വെറും മൂന്നാംകിട പൗരന്മാരെന്ന ധാരണ ഒഴിവാക്കി റെയിൽവെ പോർട്ടർമാർക്കായുള്ള അംഗീകാരമായും പുതിയ നടപടി വിലയിരുത്തപ്പെടുന്നുണ്ട്.

കൂലി എന്ന പേര് ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന വിമർശനം ഏറെക്കാലമായി നിലവിലുണ്ട്. ഈ സ്ഥിതിക്കും പുതിയ തീരുമാനത്തോടെ മാറ്റം വരും. യൂണിഫോമിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. മാത്രമല്ല, പോർട്ടർമാർക്ക് വിമാനത്താവളങ്ങളിലേത് പോലെ ട്രോളികൾ ലഭ്യമാക്കും. ഭാഷാ പരിശീലനവും മറ്റ് വ്യക്തിത്വ വികസന ക്ലാസുകളും ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്നാണു ബജറ്റിലെ നിർദ്ദേശം.

റയിൽവേ സംവിധാനം ഉപയോഗിക്കുന്നവരുടെ യാത്രാ സാഹചര്യങ്ങളെ മികവുറ്റതാക്കുന്നവരാണ് ചുമട്ടു തൊഴിലാളികൾ. പരമ്പരാഗത രീതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുതന്നെ പുത്തൻ സാങ്കേതിക വിദ്യകളുടെ നല്ല വശങ്ങളെയും ഉൾക്കൊള്ളുകയാണ് ലക്ഷ്യം. ഇവർക്ക് സംഘടിത ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്നും റയിൽവേ മന്ത്രി അറിയിച്ചു.

അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കൂലി (1982) ഉൾപ്പെടെ നിരവധി ഹിന്ദി ചിത്രങ്ങൾക്കു പ്രചോദനമായിരുന്നു റെയിൽവെ പോർട്ടർമാർ. പുസ്തകങ്ങളും ഇവരുടെ കഥകളുമായി പുറത്തിറങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP