Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

മുംബൈ ഫൈസെയിലെ സമ്മർ ഇന്റേൺഷിപ്പ് കാലത്ത് ഫാർമസിക്യൂട്ടിക്കൽ ഗവേഷണം പരിചയപ്പെട്ടതോടെ വഴി ഏതെന്ന് തിരിച്ചറിഞ്ഞു; മനുഷ്യരുടെ ജീവനെടുക്കുന്ന വൈറസുകൾക്ക് നേരെയുള്ള പോരാട്ടവും അന്നുതുടങ്ങി; നിപ വൈറസിന് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച ഫിലഡൽഫിയ ഗവേഷകസംഘത്തിലെ മലയാളി ദൃശ്യ കുറുപ്പിന് ഇത് ജീവിതദൗത്യം: ആറ് അമേരിക്കൻ ഗവേഷകർക്കൊപ്പം ദൃശ്യയുടെ പേരും നേച്ചർ സയൻസ് ജേണലിൽ

മുംബൈ ഫൈസെയിലെ സമ്മർ ഇന്റേൺഷിപ്പ് കാലത്ത് ഫാർമസിക്യൂട്ടിക്കൽ ഗവേഷണം പരിചയപ്പെട്ടതോടെ വഴി ഏതെന്ന് തിരിച്ചറിഞ്ഞു; മനുഷ്യരുടെ ജീവനെടുക്കുന്ന വൈറസുകൾക്ക് നേരെയുള്ള പോരാട്ടവും അന്നുതുടങ്ങി; നിപ വൈറസിന് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച ഫിലഡൽഫിയ ഗവേഷകസംഘത്തിലെ മലയാളി ദൃശ്യ കുറുപ്പിന് ഇത് ജീവിതദൗത്യം: ആറ് അമേരിക്കൻ ഗവേഷകർക്കൊപ്പം ദൃശ്യയുടെ പേരും നേച്ചർ സയൻസ് ജേണലിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ ഇടക്കാലത്ത് ഭീതിയിലാക്കിയ നിപ വൈറസിന് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി ഒരുകൂട്ടം ഗവേഷകർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫിലഡൽഫിയയിലുള്ള ജെഫേഴ്‌സൺ വാക്‌സിൻ സെന്ററിലെ ശാസ്ത്രജ്ഞരാണ് അവകാശവാദം ഉന്നയിച്ചത്. നേച്ചർ സയൻസ് ജേണലിലാണ് വാക്‌സിൻ പരീക്ഷണ ഫലം പ്രസിദ്ധീകരിച്ചത്. ഗവേഷക സംഘത്തിൽ ഒരുമലയാളി യുവതിയുമുണ്ടെന്ന വാർത്തയും പുറത്തുവരുന്നു. കേരളത്തിൽ വേരുകളുള്ള മുംബൈ മലയാളിയും ഫിലഡൽഫിയ ജെഫേഴ്‌സൺ വാക്‌സിൻ സെന്ററിലെ ഗവേഷകയുമായ ദൃശ്യ കുറുപ്പാണ് നിപ്പ പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്ത സംഘത്തിലുള്ളത്. 'നേച്ചർ' സയൻസ് ജേണലിൽ ആറ് അമേരിക്കൻ ഗവേഷകർക്കൊപ്പം ദൃശ്യയുടെ പേരുമുണ്ട്.

പൂണെ സർവകലാശാലയിൽ നിന്നാണ് ദൃശ്യ ബയോടെക്‌നോളജിയിൽ ബിടെക് എ്ഞ്ചിനീയറിങ് ഡിഗ്രി നേടിയത്. ഗ്രാജ്വേഷന് മുമ്പ് മുംബൈയിലെ ഫൈസെയിൽ നടത്തിയ സമ്മർ ഇന്റേൺഷിപ്പിലാണ് ഫാർമസിക്യൂട്ടിക്കൽ ഗവേഷണത്തിൽ ദൃശ്യക്ക് താൽപര്യം ജനിച്ചത്. 2014 ൽ തോമസ് ജഫേഴ്‌സൺ സർവകലാശാലയിൽ നിന്ന് മൈക്രോബയോളജിയിൽ എംഎസ് നേടി. റാബ്ദോ വൈറസ് അധിഷ്ഠിത ഗവേഷണത്തിന് ഡോ.മാത്തിയാസ് ഷ്‌നെൽ ലാബിലെ തീസിസ് വർക്കിന് ജെഫേഴ്‌സൺ ആല്ംനി തീസിസ് പുരസ്‌കാരം സ്വന്തമാക്കി. എബോള വൈറസ്, സുഡാൻ വൈറസ്, മെർസ് വൈറസ് തുടങ്ങി നിരവധി വൈറസുകൾക്കുള്ള പ്രതിരോധ മരുന്ന ഗവേഷണത്തിൽ ഷ്‌നെൽ ലാബിൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചു. നിലവിൽ ദൃശ്യ പിഎച്ചഡി പഠനത്തിന്റെ നാലാം വർഷത്തിലാണ. സിക വൈറസ് അടക്കമുള്ള പകർച്ച വ്യാധികൾക്ക് വാക്‌സിൻ തേടിയുള്ള ഗവേഷണത്തിൽ മുഴുകിയിരിക്കുന്നു.

നിപ്പയുടെ സമാന സ്വഭാവമുള്ള വൈറസുകളിൽ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു. കഴിഞ്ഞ വർഷം കേരളത്തിൽ നിപ്പ വൈറസ് ബാധയുണ്ടായപ്പോൾ ഓസ്‌ട്രേലിയൻ മരുന്നായ റിബാവൈറിൻ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഈ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.

ജെഫേഴ്‌സൺ വാക്‌സിൻ സെന്ററിലെ ശാസ്ത്രജ്ഞർ സമാന സ്വഭാവമുള്ള വൈറസുകളിൽ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു.

നിപ്പ ദുരന്തം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വർഷം തികഞ്ഞ വേളയിലാണ് വാക്‌സിൻ കണ്ടുപിടിച്ച വിവരം പുറത്തുവന്നത്. 2018 മെയ്‌ അഞ്ചിനു പൊട്ടിപ്പുറപ്പെട്ട രോഗത്തിൽ നിന്ന് ജൂലൈ പകുതിയോടെയാണ് മലബാർ മേഖല മുക്തി നേടി സാധാരണ ജീവിതത്തിലേക്കു തിരികെ വന്നത്. 18 പേരിൽ 16 പേർ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. രാജ്യാന്തര പഠനസംഘത്തിന്റെ കണക്കു പ്രകാരം 21 പേരാണു മരിച്ചത്. 23 പേർക്കു രോഗബാധയുണ്ടായെന്നു ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP