Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അതിസമ്പന്നരായ ഇന്ത്യൻ ബിസിനസുകാരുടെ സുന്ദരികളായ പെൺമക്കൾ എന്ത് ചെയ്യുന്നു..? ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പെൺമക്കളുടെ ജീവിതകഥകൾ ഇങ്ങനെ

അതിസമ്പന്നരായ ഇന്ത്യൻ ബിസിനസുകാരുടെ സുന്ദരികളായ പെൺമക്കൾ എന്ത് ചെയ്യുന്നു..? ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പെൺമക്കളുടെ ജീവിതകഥകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ശതകോടീശ്വരന്മാരായ ചില ഇന്ത്യൻ ബിസിനസുകാരുടെ അതിസുന്ദരികളായ പെൺമക്കളിൽ ചിലർ വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്നവരും പഠനം പൂർത്തിയാക്കിയവരും ചിലർ ഉയർന്ന തസ്തികളിൽ ജോലി ചെയ്യുന്നവരുമാണെന്ന നിരവധി ഉദാഹരണങ്ങൾ പുറത്ത് വന്നു. ചിലരാകട്ടെ ഫാഷന്റെയും സോഷ്യൽ മീഡിയയുടെയും ലോകത്ത് ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച് കൊണ്ട് താരങ്ങളായി ജ്വലിച്ച് നിൽക്കുകയും ചെയ്യുന്നുണ്ട്. വൈവിധ്യമാർന്ന കഥകളാണ് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പെൺമക്കളുമായി ബന്ധപ്പെട്ടിട്ടുള്ളത്. അവരിൽ ചിലരെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

1-അയെഷ താപെർ

താപർ ഗ്രൂപ്പിന്റെ ഉടമ വിക്രം താപറിന്റെ പുത്രിയാണ് അയെഷ താപെർ. യുഎസിലെ വെല്ലെസ്ലി കോളജിൽ നിന്നും എക്കണോമിക്സിലും മാത്തമാറ്റിക്സിലും ഗ്രാജ്വേഷൻ നേടിയ സുന്ദരിയാണിത്. ഇന്ത്യൻ സിറ്റി പ്രോപ്പർട്ടീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമാണ് അയെഷ. കെസിടി ഗ്രൂപ്പിന്റെ യഥാർത്ഥ എസ്റ്റേറ്റ് ആമാണിത്. ബൾക്ക് കമ്മോദിറ്റീസ്, ഇൻഫ്രാസ്ട്രക്ചർ, കാപിറ്റൽ ആൻഡ് എൻജിനീയറിങ് ഗുഡ്സ്, അക്വകൾച്ചർ ആൻഡ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്, തുടങ്ങിയവതിൽ ഈ കമ്പനി താൽപര്യം പുലർത്തുന്നുണ്ട്.

2-ഇഷ അംബാനി

ഇന്ത്യൻ വ്യവസായ ഭീമൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും സുന്ദരിയായ പുത്രിയാണ് ഇഷ അംബാനി. ഇഷയും ഒരു ബിസിനസ് വുമണാണ്. 2008ൽ ഫോർബ്സിന്റെ യംഗസ്റ്റ് ബില്ല്യണയർ ഹെയറെസെസ് ലിസ്റ്റിൽ രണ്ടാം റാങ്ക് ഇഷ നേടിയിരുന്നു. യുഎസിലെ യാലെ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജി, സൗത്ത് ഏഷ്യൻ സ്റ്റഡീസ് എന്നിവയിൽ ഇഷ ഒരു അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി നേടിയിട്ടുണ്ട്.തുടർന്ന് മാനേജ്മെന്റ് കൺസോർഷ്യം സ്ഥാപനമായ മാക് കിൻസെ ആൻഡ് കമ്പനിയിൽ അവർ ബിസിനസ് അനലിസ്റ്റായി പ്രവർത്തിച്ചിരുന്നു. നിലവിൽ റിലയൻസ് ജിയോ, റിലയൻസ് രീട്ടെയിൽ എന്നിവയിൽ ബോർഡ് അംഗമാണ് ഇഷ.

3-അനന്യ ബിർല

വ്യവസായിയായ കുമാർ ബിർല, നീരജ് ബിർല എന്നിവരുടെ പുത്രിയാണിത്.ബിർള കുടുംബത്തിലെ ആറാം തലമുറക്കാരിയാണിവർ. യുകെയിലെ ഓക്സ്ഫോർഡിൽ നിന്നും അനന്യ എക്കണോമിക്സും മാനേജ്മെന്റും പഠിച്ചിട്ടുണ്ട്. ഒരു മ്യുസീഷ്യൻ എന്നതിന് പുറമെ ക്യുറോകാർട്ടെ, എംപവർ എന്നീ രണ്ട് സംരംഭങ്ങളുടെ സ്ഥാപകയുമാണ് അനന്യ.

4-വാനിഷ മിത്തൽ

സ്റ്റീൽ മാഗ്‌നറ്റായ ലക്ഷ്മി മിത്തലിന്റെ മകളാണ് വാനിഷ മിത്തൽ. എൽഎൻഎം ഹോൾഡിങ്സിന്റെ ഡയറക്ടറാണിവർ. ലണ്ടനിലെ പ്രശസ്തമായ സ്‌കൂൾ ഓഫ്ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ നിന്നും സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ ഇവർ പിജി നേടിയിരുന്നു. മിത്തൽ ഷിപ്പിങ് ലിമിറ്റഡ്, മിത്തൽ സ്റ്റീൽ ഹാംബർഗ് ജിഎംബിഎച്ച്, എന്നിവയിൽ വാനിഷ ജോലി ചെയ്തിട്ടുണ്ട്.

5-നന്ദിനി പിരമാൾ

പിരമാൾ ഗ്രൂപ്പിന്റെ ഉടമ അജയ് പിരമാളിന്റെ മകളാണിത്. ഹെർട്ട്ഫോർഡ് കോളജ്, ഓക്സ്ഫോർഡ് എന്നിവിടങ്ങളിൽ നിന്നാണ് നന്ദിനി ഗ്രാജ്വേഷൻ നേടിയത്. മാക് കിൻസെ യിൽ ഈ യുവതി ബിസിനസ് അനലിസ്റ്റായി ജോലി ചെയ്തിരുന്നു.ഈ സമയത്ത് അവർ നിരവധി ബിസിനസ് പ്രൊജക്ടുകളിൽ പ്രവർത്തിച്ചിരന്നു. നിലവിൽ പിരമാൾ എന്റർപ്രൈസസിൽ ഹ്യുമൻ റിസോഴ്സസ് ഡിവിഷന്റെ ഹെഡായി പ്രവർത്തിച്ച് വരുന്നു.

6-അഷ്നി ബിയാനി

റീട്ടെയിൽടൈക്കൂണായ കിശോർ ബിയാനിയുടെ പുത്രിയാണിത്. ജന്മസിദ്ധമായി ബിസിനസ് താൽപര്യവും കഴിവും പ്രകടിപ്പിച്ച യുവതിയാണിത്. സ്റ്റാൻഫോർഡ് ആൻഡ് പാർസൻസ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്നും ടെക്സ്‌റ്റൈൽ ഡിസൈനിങ് ആൻഡ് ഡിസെൻ മാനേജ്മെന്റിൽ ഒരു കോഴ്സ് അഷ്നി പൂർത്തിയാക്കിയിരുന്നു. പഠന ശേഷം അഷ്നി ആദ്യം ചേർന്നത് ഫ്യൂച്വൽ ഗ്രൂപ്പിൽ ഒരു ഡിസൈൻ മാനേജരായിട്ടായിരുന്നു.തുടർന്ന് ഫ്യൂച്വർ ഗ്രൂപ്പിന്റെ ഡയറക്ടറായിത്തീർന്നു.

7-ഗായത്രി റെഢി

മീഡിയ ഗ്രൂപ്പായ ഡെക്കാൻ ക്രോണിക്കിളിന്റെ ഉടമ ടി . വെങ്കിട്ടരാം റെഡിയുടെ മകളാണിത്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലാണ് ഗായത്രി പഠിച്ചത്. ഇവിടെ കൺസ്ട്രക്ഷൻ മാനേജ്മെന്റിൽ ബിഎസ് സി ഹോണേർസായിരുന്നു ഗായത്രി പഠിച്ചത്.ബിസിനസ് രംഗത്ത് പിതാവിനെ സഹായിക്കാൻ ഗായത്രി നല്ല വൈഭവമാണ് പ്രകടിപ്പിക്കുന്നത്.

8-സോണിയ ഗാർവെയർ

മുംബൈ ബിസിനസ് മാനായ ശശികാന്ത് ബി ഗാർവാരെയുടെ മകളാണിത്. യുഎസിലെ ബോസ്റ്റൺ കോളജിൽ നിന്നും എംബിഎ നേടിയിട്ടുണ്ട്. ഗാർവാരെ പോളിസ്റ്റർ ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവും നോൺ ഇന്റിപെന്റന്റ് ഡയറക്ടറുമാണ് സോണിയ.

9-രമോണ നാരംഗ്

ഹോട്ടൽ വ്യവസായിയായ രാമ നാരംഗിന്റെ പുത്രിയാണിത്. പരമ്പരാഗതമായി ഹോട്ടൽ വ്യവസായം നടത്തുന്ന കുടുംബമാണിത്.ബിസിനസ് രംഗത്ത് രമോണ പ്രവർത്തിച്ച് വരുന്നുണ്ട്.

10-അക്ഷത മൂർത്തി

ഇൻഫോസിസിന്റെ കോ ഫൗണ്ടറായ നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും പുത്രിയാണിത്.സ്റ്റാൻഫോർഡിൽ നിന്നും ഇവർ എംബിഎ നേടിയിട്ടുണ്ട്. വെൻച്വർ കാപിറ്റൽ ഫേമായ സിഡെർജിയാൻ വെൻച്വേർസ്, ടെഡ്രിസ് ,എന്നിവയിൽ അക്ഷത പ്രവർത്തിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP