Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൂനയിലെ ഈ ചായക്കടക്കാരന്റെ ഒരു മാസത്തെ ലാഭം 12 ലക്ഷം രൂപ; കോടികൾ നിക്ഷേപിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നവർക്കിടയിൽ ഇന്ത്യയിൽനിന്നൊരു ചായക്കട മാജിക്

പൂനയിലെ ഈ ചായക്കടക്കാരന്റെ ഒരു മാസത്തെ ലാഭം 12 ലക്ഷം രൂപ; കോടികൾ നിക്ഷേപിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നവർക്കിടയിൽ ഇന്ത്യയിൽനിന്നൊരു ചായക്കട മാജിക്

ചായവിറ്റ് മാസം 12 ലക്ഷം രൂപ വരുമാനം നേടുക! കേട്ടാൽ അത്ഭുതമായി തോന്നും. എന്നാൽ പുനയിലെ യെവ്‌ലെ ടീ ഹൗസിനെക്കുറിച്ച് അറിയുന്നവർക്കൊന്നും ഇതത്ഭുതമല്ല. പുനയിലെ ജനപ്രിയ ചായ ബ്രാൻഡാണ് യെവ്‌ലെ ടീ ഇപ്പോൾ. ഇതിനെ അന്താരാഷ്ട്ര ബ്രാൻഡാക്കി മാറ്റുന്നതെങ്ങനെയെന്ന് ആലോചിക്കുകയാണ് സ്ഥാപകനായ നവ്‌നാഥ് യെവ്‌ലെ.

നിലവിൽ പുനയിൽ മൂന്നിടത്ത് യെവ്‌ലെ ടീ ഹൗസുണ്ട്. മൂന്നിടത്തും പന്ത്രണ്ടോളം പേർക്ക് ജോലിയും കൊടുക്കുന്നു. മഹാരാഷ്ട്രയിൽ പലയിടത്തുമായി നൂറോളം ഔട്ട്‌ലെറ്റുകൾ തുറക്കുകയാണ് നവ്‌നാഥിന്റെ അടുത്ത ലക്ഷ്യം. ചായയോടുള്ള ഇന്ത്യക്കാരുടെ ഭ്രമം തിരിച്ചറിഞ്ഞ നവ്‌നാഥ് 2011-ലാണ് ഇത്തരമൊരു ആശയവുമായി മുന്നിട്ടിറങ്ങിയത്.

ഒട്ടേറെ തേയില ബ്രാൻഡുകളുണ്ടെങ്കിലും ചായക്ക് നഗരത്തിൽ പ്രത്യേകിച്ചൊരു ബ്രാൻഡില്ലെന്ന് കണ്ട നവ്‌നാഥ്, യെവ്‌ലെ ടീ എന്ന ബ്രാൻഡിൽ ചായക്കട തുടങ്ങുകയായിരുന്നു. നാലുവർഷത്തോളം ഈ രംഗത്തെക്കുറിച്ച് പഠിച്ചശേഷമായിരുന്നു ഇത്. നിലവാരമുള്ള ചായ ഉപഭോക്താക്കൾക്ക് നൽകുകയെന്നതാണ് നവ്‌നാഥിന്റെ രീതി. നിലവാരത്തിൽ വെള്ളം ചേർക്കുകയേ ഇല്ല. ദിവസം നാലായിരം ചായയെങ്കിലും നവ്‌നാഥിന്റെ കടയിൽനിന്ന് വിറ്റുപോകുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെറുപ്പത്തിൽ ചായ വിറ്റു നടന്നിരുന്നയാളാണ്. ചായവിറ്റുനടന്നയാൾക്ക് പ്രധാനമന്ത്രി വരെയാകാമെങ്കിൽ, നിലവാരമുള്ള ചായ വിറ്റ് കോടികൾ സമ്പാദിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ലെന്ന് നവ്‌നാഥ് പറയുന്നു. അടുത്തിടെ, പക്കോട കച്ചവടം നടത്തുന്നവരെ തൊഴിലില്ലാത്തവരായി പരിഗണിക്കാനാവില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പക്കോട വിറ്റ് ദിവസം 200 രൂപയെങ്കിലും സമ്പാദിക്കുന്നവരെ തൊഴിലില്ലാത്തവരായി എങ്ങനെ പരിഗണിക്കുമെന്ന് ചോദിച്ച പ്രധാനമന്ത്രി, കൂടുതൽ പക്കോട തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP