Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ റെക്കോർഡ് വർദ്ധന; ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിക്കാൻ ലക്ഷ്യം

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ റെക്കോർഡ് വർദ്ധന; ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിക്കാൻ ലക്ഷ്യം

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വാർഷിക അറ്റാദായത്തിൽ റെക്കോർഡ് വർദ്ധന. 2012-2013 സാമ്പത്തിക വർഷത്തിൽ 502.27 കോടി രൂപയായിരുന്ന അറ്റാദായം 2013-2014 കാലയളവിൽ 507.50 കോടി രൂപയായിട്ടാണ് വർദ്ധിച്ചിരിക്കുന്നത്. ബാങ്കിന്റെ പ്രതി ഓഹരി ലാഭവിഹിതം 0.80 രൂപ നൽകാൻ തീരുമാനമായി. കഴിഞ്ഞ വർഷമിത് 0.70 ശതമാനമായിരുന്നു. ബാങ്കിന്റെ മൊത്തം വരുമാനം 2012-2013 ലെ 4769.22 കോടി രൂപയിൽ നിന്നും 12.88 ശതമാനം വളർച്ചയോടെ 5,383.52 കോടി രൂപയായി.


സാമ്പത്തികരംഗത്തെ ആശാവഹമല്ലാത്ത അവസ്ഥ മുന്നിൽക്കണ്ടുകൊണ്ട് ഏറെ ശ്രദ്ധയോടെ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതാണ് മികച്ച പ്രവർത്തനഫലം കൈവരിക്കാൻ ബാങ്കിനെന പ്രാപ്തമാക്കിയതെന്നു എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ് പറഞ്ഞു. മൊത്തം നിക്ഷേപം 44,262 കോടി രൂപയിൽ നിന്ന് 7.29 ശതമാനം വർദ്ധനയോടെ 47,491 കോടി രൂപയായി. വായ്പകൾ 32,163 കോടി രൂപയിൽ നിന്ന് 13.82 ശതമാനം വർദ്ധിച്ച് 36,609 കോടി രൂപയിലെത്തി. കോർ നിക്ഷേപം 20.10 ശതമാനം വർദ്ധിച്ച് 33,741 കോടി രൂപയായി. സി.എ.എസ്.എ നിക്ഷേപങ്ങൾ 9,825 കോടി രൂപയായും വർദ്ധിച്ചു.

ബാങ്കിന്റെ മൊത്തം വരുമാനത്തിൽ 12.88 ശതമാനം വർദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. 5,383.52 കോടി രൂപയാണ് മൊത്തം വരുമാനം. അറ്റ പലിശ വരുമാനം മൂന്ന് ശതമാനത്തിനുമേൽ നിലനിറുത്താൻ സാധിച്ചത് നേനട്ടമായെന്ന് വി.എ. ജോസഫ് പറഞ്ഞു. നിഷ്‌ക്രിയ ആസ്തികളുടെ തിരിച്ചടവിൽ വർദ്ധന വരുത്തുക വഴി നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 1.19 ശതമാനം, 0.78 ശതമാനം എന്നിങ്ങനെന കുറയ്ക്കാൻ കഴിഞ്ഞു.

മാർച്ച് 31 വരെയുള്ള കാലയളവിൽ 50 പുതിയ ശാഖകളും 200 എ.ടി.എമ്മുകളും ബാങ്ക് ആരംഭിച്ചു. നിലവിൽ മൊത്തം ശാഖകൾ എണ്ണൂറും എ.ടി.എമ്മുകൾ ആയിരവുമാണ്. നടപ്പു വർഷം ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിക്കുക ബാങ്കിന്റെ ലക്ഷ്യമാണ്. ശാഖകളുടെ എണ്ണം ഈവർഷം 850 ആയും എ.ടിഎമ്മുകൾ 1200 ആയും ഉയർത്തുമെന്നും വി.എ. ജോസഫ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP