Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ബിസിനസിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന പിതാവിന്റെ മകൾ; 2010ൽ ടെബ്ലേസുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നതിന് ശേഷമുണ്ടായത് വെച്ചടി വെച്ചടി കയറ്റങ്ങൾ; ഇന്ത്യയിലും യു.എ.ഇ.യിലുമായി അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല പടർന്നു പന്തലിച്ചു; ഇപ്പോൾ ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ വനിതയുമായി; ഷഫീനാ യൂസഫലിയുടെ വിജയകഥ ഇങ്ങനെ

ബിസിനസിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന പിതാവിന്റെ മകൾ; 2010ൽ ടെബ്ലേസുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നതിന് ശേഷമുണ്ടായത് വെച്ചടി വെച്ചടി കയറ്റങ്ങൾ; ഇന്ത്യയിലും യു.എ.ഇ.യിലുമായി അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല പടർന്നു പന്തലിച്ചു; ഇപ്പോൾ ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ വനിതയുമായി; ഷഫീനാ യൂസഫലിയുടെ വിജയകഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ബിസിനസ് രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് എം എ യൂസഫലി. മലയാളി കോടിശ്വരന്മാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വ്യക്തി. മിഡിൽ ഈസ്റ്റിൽ പടർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ. അങ്ങനെയുള്ള യൂസഫലിയുടെ മകൾ ബിസിനസിൽ കൈവച്ചാൽ അത് മോശമാകുമോ? ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ലെന്ന് വ്യക്തമാണ്. ഷഫീന യൂസഫലി ഇന്ന് വിവിധ രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപയാണ്. ഫോബ്‌സ് മിഡൽ ഇസ്റ്റിന്റെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാൻഡുകൾക്ക് പിന്നിൽ പ്രചോദനാത്മക വനിതകളുടെ ആദ്യ വാർഷിക റാങ്കിങ്ങിലെ ടേബിൾസ് ചെയർപേഴ്സൺ ഷഫീനാ യൂസഫലി സ്ഥാനംപിടിച്ചു.

Stories you may Like

പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ഇവർ. വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാൻഡുകളിലൊന്നായി വളർത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. ആഡംബര ഫാഷനായ ആദ്യത്തെ ആഗോള ഓൺലൈൻ സ്ഥാപനത്തിന്റെ ഉടമ ഗിസ്ലാൻ ഗ്വെനസ്, ഹാലി ബെറി, ബിയോൺസ് തുടങ്ങിയ സെലിബ്രിറ്റികൾക്ക് കോസ്റ്റ്യും ഡിസൈനർ ആയി പേരെടുത്ത ഡിസൈനർ റീം അക്ര തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.

2010-ലാണ് ഷഫീന ടേബിൾസുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഷഫീന യു.എ.ഇ.യിലും ഇന്ത്യയിലും വിജയകരമായി ബിസിനസുകൾ ആരംഭിച്ചു. ഏഴുവർഷത്തിനിടെ മുപ്പതിലധികം എഫ് ആൻഡ് ബി സ്റ്റോറുകൾ ഷഫീന തുടങ്ങി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മകളാണ് ഷഫീന.

നസിലെ ഏറ്റവും കരുത്തനായ സാരഥിയുടെ മകൾ പിതാവിന്റെ അതെ പാത തന്നെയാണ് പിന്തുടരുന്നത്. എന്നാൽ പിതാവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ തണൽ പറ്റി വളർന്നു വന്ന ഒരു സംരംഭകയല്ല ഷഫീന. ബിസിനസിൽ പിതാവിനെ വെല്ലുന്ന മകൾ എന്ന ലേബലിൽ ഉറച്ചു നിന്നുകൊണ്ടാണ് ഷഫീന നേട്ടം കയ്യെത്തിപ്പിടിച്ചിരിക്കുന്നത്.

ജിസിസിയിലെ ഫുഡ് ആൻഡ് ബീവറേജ്സ് (എ&ആ) മേഖലക്ക് നൽകിയ സംഭാവനകളാണ് ടെബ്ലേസ് സിഇഒയും ചെയർപേഴ്സണുമായ ഷഫീന യൂസഫലിക്ക് ഫോബ്സിലേക്കുള്ള വഴി തെളിച്ചിരിക്കുന്നത്. ഒമ്പത് വർഷത്തിനിടെ യു എ ഇ യിൽ 30 എഫ് ആൻഡ് ബി സ്റ്റോറുകളാണ് ഷഫീന ആരംഭിച്ചത്. ഇന്ത്യയിൽ കോൾഡ് സ്റ്റോൺ ക്രീമറി, ഗലീറ്റോസ്, ബ്ലൂംസ്ബറീസ് എന്നീ എഫ് ആൻഡ് ബി ബ്രാൻഡുകളിൽ 23 സ്റ്റോറുകളാണ് ടെബ്ലേസ് ഓപ്പറേറ്റ് ചെയ്യുന്നത്.

പിതാവിനെ പോലെ തന്നെ കൈവയ്ക്കുന്നതെല്ലാം പൊന്നാക്കി മാറ്റുന്ന ബിസിനസ് ചരിത്രമാണ് ഷഫീനക്കുള്ളത്. കോൾഡ്‌സ്റ്റോണിന്റെ രണ്ടു സ്റ്റോറുകളാണ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലീഡർഷിപ്പ്, തീരുമാനങ്ങൾ എടുക്കുന്നതിലെ കൃത്യത എന്നിവയാണ് ഷഫീനയെ വ്യത്യസ്തമാക്കുന്നത്. 2010ൽ ഷഫീന ആരംഭിച്ച ടേബിൾസ് കമ്പനിയാണ് ഈ മികവിലേക്ക് ഉയർത്തിയത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പർ മിൽ, ബ്ലൂംസ്ബറി, മിങ്‌സ് ചേംബർ എന്നീ ബ്രാൻഡുകളിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കി.

മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായി സംരംഭം പടർന്നു പന്തലിച്ചിരിക്കുകയാണ്. ഷുഗർ ഫാക്ടറി, പാൻകേക്ക് ഹൗസ്, കോൾഡ് സ്റ്റോൺ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകളും ഇന്ത്യയിലും യുഎഇയിലും അവതരിപ്പിച്ചു. ശക്തമായ മത്സരമുള്ള വിപണിയിൽ വിജയകരമായും ലാഭകരമായും സംരംഭങ്ങൾ പടുത്തുയർത്തിയതിനാണ് അംഗീകരാമെന്ന് ഫോബ്‌സ് മാസിക അറിയിച്ചു.

നേരത്തെ ഫോർബ്സ് മാഗസിൻ പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലും ഷഫീന യൂസഫലി ഇടംപിടിച്ചിരുന്നു. അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖലയാണ് ഷഫീനയുടെ കൈവശമുള്ളത്. ഷഫീനയുടെ നേതൃത്വത്തിലുള്ള ടേബിൾസ് ഫുഡ് കമ്പനി ഏതാണ്ട് 400 കോടിയോളം രൂപ ഇന്ത്യയിലും ശ്രീലങ്കയിലും മുതൽ മുടക്കിയിരുന്നു.

രുചിവിപണിയിലെ കൂടുതൽ അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ടേബിൾസ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ആഗസ്തിൽ തുടങ്ങുന്ന വിപണനം ഒക്ടോബറോടെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഗലീറ്റോ ഗ്രിൽഡ് ചിക്കൻ യു.എ.ഇ.യിൽ അവതരിപ്പിച്ചത് ടേബിൾസാണ്. ഇന്ത്യയിൽ ഗലീറ്റോവിന് പുറമേ, അമേരിക്കയിൽ നിന്നുള്ള കോൾഡ് സ്റ്റോൺ ഐസ്‌ക്രീമും ടേബിൾസ് വിപണനം നടത്തും. ഇന്ത്യയിൽ അഞ്ച് വർഷത്തിനകം ഗലീറ്റോയുടെ പത്ത് ശാഖകളാകും ടേബിൾസ് തുറക്കുക. ഗലീറ്റോ ഗ്രിൽഡ് ചിക്കന്റെ യു.എ.ഇ., ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിപണനാവകാശം കഴിഞ്ഞവർഷമാണ് ടേബിൾസ് നേടിയത്.

ഇന്ത്യയിൽ ബിസിനസ് രംഗത്ത് വിജയം കൊയ്ത വനിതാ വ്യവസായിയായി വളരുക എന്നത് ഷഫീന യൂസഫലിയുടെ ലക്ഷ്യം. ലണ്ടനിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് ഷഫീന ബാപ്പയ്ക്കൊപ്പം ബിസിനസ് രംഗത്തേക്ക് കടന്നത്. മകൾ സ്വന്തം നിലയിൽ വിജയഗാഥ തീർക്കട്ടെ എന്നു കരുതിയാണ് ടേബിൾസിന് രൂപം നൽകിയതും. രുചികരമായ ഭക്ഷണം വിളമ്പുക എന്നതായിരുന്നു ഷഫീന തിരഞ്ഞെടുത്ത വഴിയും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP