Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ലോക വ്യാപാര രംഗത്തെ അത്ഭുത വ്യക്തിയായി മുകേഷ് അംബാനി; ഇനി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാൻഡായി റിലയൻസ് ഇൻഡസ്ട്രീസ്; അംബാനിയുടെ സ്ഥാപനം പിന്നിലാക്കിയത് നിരവധി സാംസങും ഫേസ്‌ബുക്കു അടക്കമുള്ള വമ്പന്മാരെ; ഫ്യൂച്ചർ ബ്രാൻഡ് പട്ടികയിൽ ഒന്നാം സ്ഥാനം ആപ്പിളിന്; ഫോബ്‌സ് പട്ടികയിൽ ഇന്ത്യൻ വ്യവസായി അതിവേഗം കുതിക്കുമ്പോൾ അഭിമാനിക്കാൻ മറ്റൊരു നേട്ടം കൂടി

ലോക വ്യാപാര രംഗത്തെ അത്ഭുത വ്യക്തിയായി മുകേഷ് അംബാനി; ഇനി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാൻഡായി റിലയൻസ് ഇൻഡസ്ട്രീസ്; അംബാനിയുടെ സ്ഥാപനം പിന്നിലാക്കിയത് നിരവധി സാംസങും ഫേസ്‌ബുക്കു അടക്കമുള്ള വമ്പന്മാരെ; ഫ്യൂച്ചർ ബ്രാൻഡ് പട്ടികയിൽ ഒന്നാം സ്ഥാനം ആപ്പിളിന്; ഫോബ്‌സ് പട്ടികയിൽ ഇന്ത്യൻ വ്യവസായി അതിവേഗം കുതിക്കുമ്പോൾ അഭിമാനിക്കാൻ മറ്റൊരു നേട്ടം കൂടി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക വ്യവസായ ലോകത്തെ അത്ഭുത വ്യക്തിത്വമാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡ്‌സ്ട്രീസ് ലോകത്തെ ബ്രാൻഡുകളുടെ പട്ടികയിൽ രണ്ടാമതായി ഇടം പിടിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആഗോള ബ്രാൻഡ് ട്രാൻസ്ഫർമേഷൻ കമ്പനിയായ ഫ്യൂച്ചർ ബ്രാൻഡിന്റെ 2020ലെ സൂചികയിലാണ് ആപ്പിളിന് തൊട്ടു പിന്നിലായി റിലയൻസ് സ്ഥാനം പിടിച്ചത്. സാംസങ്ങാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഫ്യൂച്ചർ ബ്രാൻഡിന്റെ പട്ടികയിലേക്ക് ആദ്യമായാണ് റിലയൻസ് ഇൻഡസ്ട്രീസ് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസ് എല്ലാ മേലയിലും മികവ് പുലർത്തിയതായി തങ്ങളുടെ സൂചിക പുറത്തിറക്കിക്കൊണ്ട് ഫ്യൂച്ചർബ്രാൻഡ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്നതും ലാഭമേറിയതുമായ കമ്പനി, നൂതനമായ സംരംഭങ്ങൾ, വിശാലമായ ഉപഭോക്തൃ സേവനം എന്നിവയും റിലയൻസിന്റെ കരുത്താണെന്ന് ഫ്യൂച്ചർ ബ്രാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കാർക്ക് എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന 'വൺ സ്റ്റോപ്പ് ഷോപ്പ്' ആയി റിലയൻസിനെ ഉയർത്താനുള്ള ചെയർമാൻ മുകേഷ് അംബാനിയുടെ നടപടികളാണ് റിലയൻസിന്റെ മുന്നേറ്റത്തിന് പിന്നിലെന്നും ഫ്യൂച്ചർ ബ്രാൻഡ് കൂട്ടിച്ചേർത്തു.

ഈ വർഷം 15 പുതിയ ബ്രാൻഡുകളാണ് ഫ്യൂച്ചർബ്രാൻഡിന്റെ പട്ടികയിൽ ഇടംപിടിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ അതിൽ ഏഴും ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ സൗദി ആരാംകോ ബ്രാൻഡ് മുൻഗണനാ പട്ടികയിൽ 91-ാം സ്ഥാനത്താണ്. എൻവിഡിയ, മൗതായി, നൈക്കി, മൈക്രോസോഫ്റ്റ്, എ.എസ്.എം.എൽ., പേപാൽ, നെറ്റ്ഫ്ളിക്‌സ് എന്നിവയാണ് യഥാക്രമം നാലു മുതൽ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.

അടുത്തിടെ ഫോബ്സ് മാസികയുടെ ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി മാറിയിരുന്നു. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന് തൊട്ടുപിന്നിലായാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്.

റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരിയിൽ പകുതിയും അംബാനിയുടേതാണ്. ജിയോയിലേക്ക് ലോകത്തെ വൻകിട കമ്പനികൾ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വൻ നേട്ടം സാധ്യമായത്. റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 2010 രൂപ എന്ന റെക്കോർഡിലെത്തിയിരുന്നു. ടെലിക്കോം രംഗത്തെ ഭീമനായി അംബാനിയുടെ റിലയൻസ് ജിയോ മാറിയതോടെ നിക്ഷേപ താൽപ്പര്യവുമായി നിരവധി പ്രമുഖർ രംഗത്തുണ്ട്. മുകേഷ് അംബാനിയുടെ അടുത്ത നീക്കം എന്താകുമെന്ന് കാത്തിരിക്കുകയാണ് ലോകം മുഴുവനും. അംബാനിയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനി ഉടനെ ചൈനീസ് കമ്പനികളെയും ഇകൊമേഴ്‌സ് കമ്പനികളായ ആമസോണിനും വാൾമാർട്ടിന്റെ ഉടമസ്ഥതിയിലുള്ള ഫ്‌ളിപ്കാർട്ടിനെയും മലർത്തിയടിക്കുന്ന മുന്നേറ്റത്തിന് ഒരുങ്ങുകയാണ്.

സിലിക്കൻ വാലി ഭീമൻ ഫേസ്‌ബുക്കിന്റെ വഴിയെ തന്നെ ഗൂഗിളും റിലയൻസ് ജിയോയിൽ പണമിറക്കിയതോടെ ലോകത്തു ലഭ്യമായ ഏറ്റവും മികച്ച സോഫ്റ്റ്‌വെയർ പിന്തുണ തനിക്കു ലഭിക്കുമെന്നുറപ്പിക്കാനും അംബാനിക്കായി. ഇന്ത്യയിലെ ടെലികോം കമ്പനകൾ ഒരു ജിബി ഡേറ്റയ്ക്ക് 249 രൂപയും മറ്റും കണ്ണിൽ ചോരയില്ലാതെ ഈടാക്കിയിരുന്ന സമയത്താണ് അംബാനി കളത്തിലിറങ്ങി എല്ലാം വെട്ടിനിരത്തിയത്. അതേ പോലെ വിലക്കുറവിന്റെ തുരുപ്പായിരിക്കും ഈ മേഖലയിലും അംബാനി ഇറക്കുക എന്നാണ് ഊഹാപോഹങ്ങൾ പറയുന്നത്. എതിരാളികൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കാത്ത തരം ഡിസ്‌കൗണ്ട് നൽകി ഉപയോക്താക്കളെ അടുപ്പിച്ചു നിർത്തുന്ന തന്ത്രം തന്നെയായിരിക്കും റിലയൻസ് കളിക്കാൻ പോകുന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

അംബാനിയുടെ ആപ്പിലൂടെ ആദ്യമായി സാധനങ്ങൾ വാങ്ങുന്ന ആളുകളുടെ അടുത്തേക്ക് അവിശ്വസനീയമമായ വിലക്കുറിവിൽ സാധനങ്ങളെത്തുന്ന കാലമായിരിക്കാം ഇനി വരാൻപോകുന്നത്. അംബാനി തന്റെ വിദേശ നിക്ഷേപകരിൽ നിന്ന് സംഭരിച്ച 2200 കോടി ഡോളറിന്റെ ഒരു പങ്ക് ഇതിനായി വനിയോഗിക്കപ്പെട്ടേക്കാം. അംബാനിയുടെ കമ്പനി എടുത്ത വായ്പയെല്ലാം അടച്ചു തീർക്കാവുന്ന അവസ്ഥയിലാണെന്നും കാശെറിയാൻ തയാറാണെന്നുമാണ് കേൾക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP