Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചാം തവണയും മികച്ച എയർവേസായി ഖത്തർ എയർവേസ്; എമിറേറ്റ്സിന് അഞ്ചാം സ്ഥാനം മാത്രം; എയർ ഇന്ത്യ പിക്ചറിൽ ഇല്ല; മികച്ച എയർഹോസ്റ്റസുമാർ സിംഗപ്പൂർ എയർലൈനിന്റേത്; മിതമായ നിരക്കും സൗകര്യപ്രദമായ സീറ്റുകളും മികച്ച സർവീസുമായി ഖത്തർ കൈയടി നേടുമ്പോൾ മലയാളികൾക്കും ആവേശം

അഞ്ചാം തവണയും മികച്ച എയർവേസായി ഖത്തർ എയർവേസ്; എമിറേറ്റ്സിന് അഞ്ചാം സ്ഥാനം മാത്രം; എയർ ഇന്ത്യ പിക്ചറിൽ ഇല്ല; മികച്ച എയർഹോസ്റ്റസുമാർ സിംഗപ്പൂർ എയർലൈനിന്റേത്; മിതമായ നിരക്കും സൗകര്യപ്രദമായ സീറ്റുകളും മികച്ച സർവീസുമായി ഖത്തർ കൈയടി നേടുമ്പോൾ മലയാളികൾക്കും ആവേശം

ആവണി ഗോപാൽ

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനിനുള്ള പുരസ്‌കാരമായ ഓസ്‌കാർ ഓഫ് ഏവിയേഷൻ എന്നറിയപ്പെടുന്ന സ്‌കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവേസിന് ലഭിച്ചു.തുടർച്ചയായി ഇത് ് അഞ്ചാം വട്ടമാണ് ഖത്തർ എയർവേസിനെ തേടി ഈ പുരസ്‌കാരം എത്തിയിരിക്കുന്നത്. അവാർഡ് നിർണയത്തിൽ എമിറേറ്റ്സിന് അഞ്ചാം സ്ഥാനം മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമെന്ന് ഉയർത്തിക്കാട്ടപ്പെടുന്ന സ്വന്തം എയർലൈൻ കമ്പനിയായ എയർ ഇന്ത്യ പിക്ചറിലേ ഇല്ലാത്ത അവസ്ഥയാണുള്ളത്. മികച്ച എയർഹോസ്റ്റസുമാർ സിംഗപ്പൂർ എയർലൈനിന്റേതാണ്. മിതമായ നിരക്കും സൗകര്യപ്രദമായ സീറ്റുകളും മികച്ച സർവീസുമായി ഖത്തർ കൈയടി നേടുമ്പോൾ മലയാളികൾക്കും ആവേശമേറെയാണ്.

ലോകമെമ്പാടുമുള്ള മിക്ക പ്രവാസി മലയാളികളും യാത്ര ചെയ്യുന്നതിന് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത് ഖത്തർ എയർവേസിനെയാണെന്നതിനാൽ ഈ പുരസ്‌കാരത്തെ നിർണായകമായിട്ടാണ് മലയാളികൾ കണക്കാക്കുന്നത്. ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണ് ഖത്തർ എയർവേസ് ഓപ്പറേറ്റ് ചെയ്യുന്നത്. ദോഹ വഴിയാണ് യൂറോപ്പ് , അമേരിക്ക , ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതെന്നതിനാൽ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഖത്തർ എയർവേസ് ഏറെ നിർണാകമായ സർവീസാണ്. ദോഹയിൽ നിന്നും മേൽപ്പറഞ്ഞ ഡെസ്റ്റിനേഷനുകളിലേക്ക് ഏറെ കണക്ഷൻ ഫ്ലൈറ്റുകളാണുള്ളത്.

ഈ വർഷത്തെ സ്‌കൈട്രാക്സ് അവാർഡുകൾ പാരീസ് എയർഷോയിൽ വച്ചായിരിക്കും സമ്മാനിക്കുന്നത്. നോർത്ത് അമേരിക്കയിലെ ഏറ്റവും നല്ല കാരിയറായി എയർകാനഡയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച എയർലൈനായത് ക്വാന്റാസാണ്. ഏറ്റവും മികച്ച കാബിൻ ക്രൂവിനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത് സിംഗപ്പൂർ എയർലൈൻസിനാണ്. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനമാണ് ഈസി ജെറ്റ് നേടിയിരിക്കുന്നത്. ഇതിന് പുറമെ യൂറോപ്പിലെ ഏറ്റവും ചെലവ് കുറഞ്ഞ സർവീസുമാണിത്. ബെസ്റ്റ് പ്രീമിയം എക്കണോമിയിൽ ഒന്നാം സ്ഥാനത്തെത്തിയത് വെർജിൻ അറ്റ്ലാന്റിക്കാണ്.

ഇതിന് മുമ്പ് 2011, 2012, 2015, 2017 എന്നീ വർഷങ്ങളിലായിരുന്നു ഖത്തർ എയർവേസ് മികച്ച എയർലൈനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത. ഇതിന് പുറമെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കാരിയർ എന്ന പുരസ്‌കാരം തുടർച്ചയായി മൂന്നാം വട്ടവും ഖത്തർഎയർവേസിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, കാബിൻ, ഏറ്റവും മികച്ച ബ ിസിനസ് ക്ലാസ് സീറ്റുകൾ തുടങ്ങിയവയുടെ കാര്യത്തിലും ഖത്തർ എയർവേസാണ് മുന്നിലുള്ളത്. കഴിഞ്ഞ വർഷം സിംഗപ്പൂർ എയർലൈൻസായിരുന്നു ഒന്നാം സ്ഥാനത്തെത്തിയിരുന്നതെങ്കിൽ ഈ വർഷം അവർ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

മൂന്നാം സ്ഥാനത്ത് എഎൻഎ ആൾ നിപ്പോൺ എയർവേസ്, കാത്തെ പസിഫിക്ക്, എമിറേറ്റ്സ്, ഇവ എയർ, ഹൈന എയർലൈൻസ്, ക്വാന്റാസ് എയർവേസ്, ലുഫ്താൻസ് , തായ് എയർവേസ് എന്നിവയാണ് നിലകൊള്ളുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP