Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രഭിരാജ് നടരാജന് സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ് ബിസിനസ് എക്സെല്ലെൻസ് അവാർഡ്; മലയാളിയെ പുരസ്‌കാരത്തിന് അർഹനാക്കിയത് കോർപ്പറേറ്റ് നേതൃത്വ മികവ്

പ്രഭിരാജ് നടരാജന് സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ് ബിസിനസ് എക്സെല്ലെൻസ് അവാർഡ്; മലയാളിയെ പുരസ്‌കാരത്തിന് അർഹനാക്കിയത് കോർപ്പറേറ്റ് നേതൃത്വ മികവ്

കൊച്ചി : യുഎഇയിലെ പ്രമുഖ പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറുമായ പ്രഭിരാജ് നടരാജന് കോർപ്പറേറ്റ് നേതൃത്വ മികവിന് സിംഗപ്പൂർ ആസ്ഥാനമായ പ്രവാസി എക്സ്‌പ്രസിന്റെ ബിസിനസ് എക്സെല്ലെൻസ് അവാർഡ്. സിംഗപ്പൂർ കല്ലാംഗ് തിയറ്ററിൽ ശനിയാഴ്‌ച്ച നടന്ന ചടങ്ങിൽ സിംഗപ്പൂർ അംബാസഡർ ഗോപിനാഥ് പിള്ള അവാർഡ് സമ്മാനിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങളും അസാമാന്യമായ നേതൃത്വ പാടവുമാണ് പ്രഭിരാജിനെ അവാർഡിന് അർഹനാക്കിയത്. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കൺസോർഷ്യം ആണ്. വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് സിംഗപ്പൂർ ആസ്ഥാനമായ പ്രവാസി എക്സ്‌പ്രസ് എക്സെല്ലെൻസ് അവാർഡ് അവാർഡ് നൽകി ആദരിക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ഇൻസ്പെക്ഷൻ, മൈന്റ്റനൻസ് വിഭാഗത്തെ നൂറ്റിഅമ്പതിൽ പരം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഉപവകുപ്പുകളുള്ള എണ്ണൂറ്റിഅമ്പതോളം ജീവനക്കാരുള്ള പ്രധാന വിഭാഗമാക്കി മാറ്റുന്നതിൽ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്. പുനലൂർ സ്വദേശിയാണ് പ്രഭിരാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP