Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌കാർ ഏവിയേഷൻ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏഴാം വർഷവും ഖത്തർ എയർവേയ്സിന്; ഖത്തർ ഏറ്റവും മികച്ച എയർലൈൻ ആയപ്പോൾ സിംഗപ്പൂരും എമിരേറ്റ്സും പിന്നാലെ; ഇന്ത്യയിൽ ഏറ്റവും നല്ല എയർലൈനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് വിസ്താര

ഓസ്‌കാർ ഏവിയേഷൻ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏഴാം വർഷവും ഖത്തർ എയർവേയ്സിന്; ഖത്തർ ഏറ്റവും മികച്ച എയർലൈൻ ആയപ്പോൾ സിംഗപ്പൂരും എമിരേറ്റ്സും പിന്നാലെ; ഇന്ത്യയിൽ ഏറ്റവും നല്ല എയർലൈനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് വിസ്താര

മറുനാടൻ മലയാളി ബ്യൂറോ

തുടർച്ചയായി ഏഴാം വർഷവും ഓസ്‌കാർസ് ഓഫ് ഏവിയേഷൻ പുരസ്‌കാരം കരസ്ഥമാക്കി ഖത്തർ എയർവേയ്സ് റെക്കോർഡിട്ടു. സ്‌കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ്സ് 2022-ൽ 350 വിമാനക്കമ്പനികളെ പുറകിലാക്കിയാണ് ഖത്തർ എയർവേയ്സ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സിംഗപ്പൂർ എയർലൈൻസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ എമിരേറ്റ്സിന് മൂന്നാം സ്ഥാനം ലഭിച്ചു.

യു കെയിലെ ഏറ്റവും നല്ല വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സ്, ലോക റാങ്കിംഗിൽ തുടർച്ചയായ രണ്ടാം വർഷവും 11-ാം റാങ്കിൽ തുടർന്നപ്പോൾ വടക്കെ അമേരിക്കയിലെ മികച്ച വിമാന സർവ്വീസ് ആയ ഡെൽറ്റ എയർ ലൈൻസ് കഴിഞ്ഞ വർഷത്തെ 30 ൽ നിന്നും 24-ാം സ്ഥാനത്തേക്ക് ഉയർന്നു. ആസ്ട്രേലിയൻ-പസഫിക് മേഖലയിലെ മികച്ച എയർലൈൻസ് ആയി തെരഞ്ഞടുക്കപ്പെട്ട ക്വണ്ടാസ് എട്ടാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി.

തുടർച്ചയായി ഏഴാം തവണയും ഖത്തർ എയർവേയ്സ് തന്നെ ഒന്നാം സ്ഥാനത്തെത്തിയത് വളരെ അപൂർവ്വമായ ഒന്നാണെന്നായിരുന്നു അവാർഡ് ദാതാക്കളായ സ്‌കൈട്രാക്സിലെ ഏഡ്വേർഡ് പ്ലെയ്സ്റ്റഡ് പറഞ്ഞത്. കോവിഡ് പ്രതിസന്ധിയിലും നിർത്താതെ സർവ്വീസുകൾ നടത്തിയ പ്രധാന കമ്പനികളിൽ ഒന്നായിരുന്നു ഖത്തർ. ഒരു സമയത്തും മുപ്പതോ അതിലധികമോ സ്ഥലങ്ങളിലേക്ക് അവർ സർവ്വീസ് നടത്തിയിരുന്നു. ഈ നിശ്ചയദാർഢ്യമായിരുന്നു യാത്രക്കാരെ ഖത്തർ എയർവേയ്സിനെ എയർലൈൻ ഓഫ് ദി ഇയർ 2022 ആയി തെരഞ്ഞടുക്കാൻ പ്രേരിപ്പിച്ചത്.

ലോകത്തിലെ മികച്ച 20 വിമാന കമ്പനികളിൽ ഇന്ത്യയിൽ നിന്ന്ം വിസ്താര മാത്രമേയുള്ളു. എന്നാൽ, ഏറ്റവും മികച്ച ദീർഘദൂര ലോ കൊസ്റ്റ് സർവീസ്, ബെസ്റ്റ് ലിഷർ എയർലൈൻസ്, ബെസ്റ്റ് കാബിസ് സ്റ്റാഫ്, ബെസ്റ്റ് എയർലൈൻ കാബിൻ ക്ലീൻലിനെസ്സ്, ബെസ്റ്റ് ബിസിനസ്സ് ക്ലാസ് ലോഞ്ചസ് എന്നു തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കുള്ള അവാർഡുകൾക്കൊന്നും ഇന്ത്യൻ കമ്പനികൾ അർഹരായില്ല.

ദക്ഷിണേഷ്യയിലെ മികച്ച എയർലൈൻ ആയി വിസ്താര

സ്‌കൈട്രാക്സ്വേൾഡ് എയർലൈൻ അവാർഡ്സ് 2022 ൽ ദക്ഷിണേഷ്യയിലേയും ഇന്ത്യയിലേയും മികച്ച വിമാന കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടത് വിസ്താരയേയാണ്. അതുകൂടാതെ ഇന്ത്യയിലേയും സൗത്ത് ഏഷയിലേയും ഏറ്റവും നല്ല എയർലൈൻ സ്റ്റാഫ് സർവ്വീസിനുള്ള അവാർഡും വിസ്താരക്ക് ലഭിച്ചു. തുടർച്ചയായ നാലാം വർഷമാണ് ഈ അവാർഡ് ലഭിക്കുന്നത്. അതോടൊപ്പം തുടർച്ചയായ രണ്ടാം വർഷവും ബെസ്റ്റ് കാബിൻ ക്രൂവിനുള്ള അവാർഡും വിസ്താര സ്വന്തമാക്കി.

2021 സെപ്റ്റംബറിനും 2022 ആഗസ്റ്റിനും ഇടയിലായി 14 മില്യണിലധികം യാത്രക്കാരിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ചായിരുന്നു അവാർഡുകൾ നിശ്ചയിച്ചത്. ആഗോളടിസ്ഥാനത്തിലും വിസ്താര ഈ വർഷം റാങ്കിങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ആഗോളാടിസ്ഥാനത്തിലെ ഏറ്റവും മികച്ച 20 വിമാന കമ്പനികളിൽ ഇരുപതാം സ്ഥാനത്തെത്താൻ ഇത്തവണ വിസ്താരക്കായി. ഏഷ്യയിലെ ഏറ്റവും നല്ല വിമാന കമ്പനികളിൽ 9-ാം സ്ഥാനത്ത് എത്തുവാനും വിസ്താരക്ക് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP