Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെക്കോർഡിട്ട് ഇന്ത്യയുടെ സേവന കയറ്റുമതി; 2021-22 ൽ 254.4 ശതകോടി ഡോളറിന്റെ കയറ്റുമതി

റെക്കോർഡിട്ട് ഇന്ത്യയുടെ സേവന കയറ്റുമതി; 2021-22 ൽ 254.4 ശതകോടി ഡോളറിന്റെ കയറ്റുമതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി പുതിയ റെക്കോർഡിലെത്തിയതായി കണക്ക്. 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. 2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മറികടന്നു. സേവനങ്ങളുടെ കയറ്റുമതി 2022 മാർച്ചിൽ 26.9 ശതകോടി ഡോളറിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കിലെത്തി.

ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങൾ, മറ്റ് ബിസിനസ്സ് സേവനങ്ങൾ, ഗതാഗതം എന്നിവയാണ് 2021 ഏപ്രിൽ - ഡിസംബർ കാലയളവിൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്. 2021-2022 സാമ്പത്തിക വർഷത്തിൽ സേവനങ്ങളും ചരക്കുകളും റെക്കോർഡ് കയറ്റുമതി നേടിയതിനാൽ 2021-2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി (അതായത് സേവനങ്ങളും ചരക്കുകളും) 676.2 ശതകോടി ഡോളറിലെത്തി.

ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 526.6 ശതകോടി ഡോളറും 497.9 ശതകോടി ഡോളറുമായിരുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-2022 സാമ്പത്തിക വർഷത്തിൽ 400 ശതകോടി ഡോളർ എന്ന നാഴികക്കല്ല് കടന്ന് 421.8 ശതകോടി ഡോളറായി ഉയർന്നു. ഇത് 2020-21, 2019-20 വർഷങ്ങളിലെക്കാൾ യഥാക്രമം 44.6 ശതമാനത്തിന്റെയും 34.6 ശതമാനത്തിന്റെയും വർധനവാണ് നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP