Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തേറ്റവും സുരക്ഷിതമായ എയർലൈൻ ക്വാന്റസ്; എമിറേറ്റ്‌സിനെയും ഖത്തർ എയർവേസിനെയും പിന്നിലാകക്കി എത്തിഹാദിന്റെ വമ്പൻ കുതിപ്പ്; നിങ്ങൾ പറക്കാൻ പോകുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ സുരക്ഷ എങ്ങനെയാണെന്നറിയേണ്ടേ? സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും ഇടംപിടിച്ചു

ലോകത്തേറ്റവും സുരക്ഷിതമായ എയർലൈൻ ക്വാന്റസ്; എമിറേറ്റ്‌സിനെയും ഖത്തർ എയർവേസിനെയും പിന്നിലാകക്കി എത്തിഹാദിന്റെ വമ്പൻ കുതിപ്പ്; നിങ്ങൾ പറക്കാൻ പോകുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ സുരക്ഷ എങ്ങനെയാണെന്നറിയേണ്ടേ? സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും ഇടംപിടിച്ചു

സ്വന്തം ലേഖകൻ

ലോകത്തേറ്റവും സുരക്ഷിതമായ വിമാനക്കമ്പനിയെന്ന പദവി ഓസ്‌ട്രേലിയയിലെ ക്വാന്റാസിന്. ഓസ്‌ട്രേലിയൻ സ്ഥാപനമായ എയർലൈൻ റേറ്റിങ്‌സ് ഡോട്ട് കോമാണ് സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. അപകടങ്ങൾ, വിമാനങ്ങളുടെ സമയകൃത്യത പാലിക്കൽ, വിമാനങ്ങളുടെ ശേഷി, പഴക്കം തുടങ്ങിയ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ഈ പട്ടിക എല്ലാവർഷവും പ്രസിദ്ധീകരിക്കുന്നത്. ലോകത്തെ നാന്നൂറിലേറെ വിമാനക്കമ്പനികളുടെ പ്രകടനം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്.

വിമാനങ്ങളുടെ പ്രവർത്തനത്തിലും സുരക്ഷയിലും ക്ാന്റാസാണ് ഏറ്റവും കാര്യക്ഷമത കാണിക്കുന്നതെന്ന് വെബ്‌സൈറ്റ് വിലയിരുത്തി. ലോകത്തേറ്റവും പരിചയസമ്പത്തുള്ള വിമാനക്കമ്പനിയായാണ് ക്വാന്റാസ് വിലയിരുത്തപ്പെടുന്നത്. 2020-ലെ പട്ടികയിലുൾപ്പെട്ട ആദ്യത്തെ 20 വിമാനക്കമ്പനികൾ ഇവയാണ്.

എയർ ന്യൂസീലൻഡ്, ഇവ എയർ, എത്തിഹാദ്, ഖത്തർ എയർവേസ്, സിംഗപ്പൂർ എയർലൈൻസ്, എമിറേറ്റ്‌സ്, അലാസ്‌ക എയർലൈൻസ്, കാത്തി പസഫിക് എയർവേസ്, വിർജിൻ ഓസ്‌ട്രേലിയ, ഹവായിയൻ എയർലൈൻസ്, വിർജിൻ അറ്റ്‌ലാന്റിക് എയർലൈൻസ്, ടാപ് പോർച്ചുഗൽ, സാസ്, റോയൽ ജോർദാനിയൻ, സ്വിസ്, ഫിന്നയർ, ലുഫ്ത്താൻസ, എയർ ലിംഗസ്, കെ.എൽ.എം.

അമേരിക്കയിലെ അമേരിക്കൻ എയർലൈൻസും ബ്രിട്ടനിലെ ബ്രിട്ടീഷ് എയർവേസും ആദ്യ 20-ൽ ഇല്ലെന്നതാണ് ഇത്തവണത്തെ പട്ടികയുടെ പ്രധാന പ്രത്യേകത. ഖത്തർ എയർവേസിനെയും എമിറേറ്റ്‌സിനെയും പിന്തള്ളി എത്തിഹാദ് മുന്നിൽക്കയറിയതും മറ്റൊരു സവിശേഷത. ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനികളൊന്നും ഈ പട്ടികയുടെ മുൻനിരയിൽ ഇല്ലെങ്കിലും ബജറ്റ് എയർലൈനുകളിൽ സുരക്ഷയുടെ കാര്യത്തിൽ ഇൻഡിഗോ അഞ്ചാം സ്ഥാനത്തെത്തി. എയർ അറേബ്യ, ഫ്‌ളൈബി, ഫ്രോണ്ടിയർ, എച്ച്.കെ. എക്സ്‌പ്രസ്, ഇൻഡിഗോ, ജെറ്റ്ബ്ലൂ, വോളാറിസ്, വ്യുവലിങ്, വെസ്റ്റ്‌ജെറ്റ്, വിസ് എന്നിവയാണ് ആദ്യ പത്ത് സ്ഥാപനങ്ങൾ.

വിമാനാപകടങ്ങൾ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയ മറ്റൊരു റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിരുന്നു. അപകടങ്ങളും മരണങ്ങളും 2019-ൽ അമ്പതുശതമാനത്തിലേറെ കുറഞ്ഞതായി ന്യൂസ് ഓഫ് ദ വേൾഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്ു. കഴിഞ്ഞവർഷം ചെറുതും വലുതുമായ 86 അപകടങ്ങളാണുണ്ടായത്.

ഇതിൽ എട്ടെണ്ണത്തിലാണ് മരണങ്ങൾ സംഭവിച്ചത്. 257 പേരാണ് ആകെ മരിച്ചതെന്ന് ഡച്ച് വ്യോമയാന സ്ഥാപനമായ ടു70 പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP