Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറി ആമസോൺ ഉടമെ ജെഫ് ബെസോസ്; 15,000 കോടി ഡോളറിന്റെ ഉടമയായി മാറിയപ്പോൾ 20 വർഷം മുമ്പ് 10,000 കോടിയുടെ സമ്പന്നതയുടെ സർവകാല റെക്കോർഡ് ഇട്ട ബിൽ ഗേറ്റ്സിന് ഇപ്പോൾ വരുമാനം അതിലും കുറവ്

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറി ആമസോൺ ഉടമെ ജെഫ് ബെസോസ്; 15,000 കോടി ഡോളറിന്റെ ഉടമയായി മാറിയപ്പോൾ 20 വർഷം മുമ്പ് 10,000 കോടിയുടെ സമ്പന്നതയുടെ സർവകാല റെക്കോർഡ് ഇട്ട ബിൽ ഗേറ്റ്സിന് ഇപ്പോൾ വരുമാനം അതിലും കുറവ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഓൺലൈൻ ഭീമനായ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറി. 15,000 കോടി ഡോളറിന്റെ ആസ്തിയോടെയാണ് അദ്ദേഹം ഈ അപൂർവനേട്ടത്തിന് അർഹനായിരിക്കുന്നത് 20 വർഷം മുമ്പ് 10,000 കോടിയുടെ സമ്പന്നതയുടെ സർവകാല റെക്കോർഡ് ഇട്ട മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് ഇപ്പോൾ വരുമാനം അതിലും കുറവാണെന്നും വെളിപ്പെട്ടിട്ടുണ്ട്.ബെസോസ് ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചുവെന്ന് ബ്ലൂംബെർഗ് ബില്യണയേർസ് ഇൻഡെക്സാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

വർഷങ്ങളായി ബിൽഗേറ്റ്സും ബെസോസും വരുമാനത്തിന്റെ കാര്യത്തിൽ ഇഞ്ചോടിഞ്ച് മത്സരിച്ചായിരുന്നു മുന്നേറിയിരുന്നത്. എന്നാൽ മുൻ മൈക്രോസോഫ്റ്റ് ചീഫാ ബിൽ ഗേറ്റ്സ് തന്റെ സമ്പത്തിന്റെ വലിയൊരു പങ്ക് ചാരിറ്റിക്കായി നൽകിയതോടെ ബെസോസ് അദ്ദേഹത്തെ മറികടന്ന് മുന്നേറുകയായിരുന്നു. നിലവിൽ ബിൽഗേറ്റ്സിന്റെ ആസ്തി 95.5 ബില്യൺ ഡോളറാണെന്നാണ് ബ്ലൂംബെർഗ് പറയുന്നത്. തിങ്കളാഴ്ച ആമസോണിന്റെ ഓഹരി വില വാൾസ്ട്രീറ്റിൽ ഉയർന്നിരുന്നു. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ കമ്പനിയുടെ ഓഹരി വില 1822.49 ഡോളറായിരുന്നു.

വെള്ളിയാഴ്ചത്തെ ആമസോൺ ഓഹരി വിലയിൽ നിന്നും ഒമ്പത് പോയിന്റുകളാണ് തിങ്കളാഴ്ച വർധിച്ചിരിക്കുന്നത്. ആമസോണിന്റെ സ്റ്റോക്ക് പ്രൈസും ലാഭങ്ങളും തിങ്കളാഴ്ച മറ്റൊരു ഉയർച്ചയെ പ്രാപിച്ചിരുന്നു. തങ്ങളുടെ വാർഷിക പ്രൈംഡേ ബൊണാൻസയോട് അനുബന്ധിച്ചായിരുന്നു ഇത്. എന്നാൽ ഇത്തരം അപൂർവ നേട്ടങ്ങളൊക്കെ കൈവരിക്കാൻ സാധിച്ചുവെങ്കിലും സുഗമമായ പാതയിലൂടെയല്ല കമ്പനി കടന്ന് പോകുന്നതെന്നാണ് റിപ്പോർട്ട്. പ്രൈംഡേ പോലുള്ള അവസരങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കസ്റ്റമമാർ കൂട്ടത്തോടെ പർച്ചേസ് ചെയ്യാനായി ലോഗിൻ ചെയ്യുന്നതിനെ തുടർന്ന് തങ്ങളുടെ വെബ്സൈറ്റ് നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ശ്രമം തുടരുന്നുവെന്നാണ് ആമസോൺ പറയുന്നത്.

ഇത്തരം പ്രശ്നങ്ങൾ കാരണം വിൽപനയെയും ആമസോണിൽ നിന്നും സാധനങ്ങൾ അയക്കുന്നതിനും പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. അവയ്ക്കെല്ലാം പരിഹാരം തേടാനാണ് കമ്പനി കിണഞ്ഞ് പരിശ്രമിക്കുന്നത്. തിങ്കളാഴ്ച മൂന്ന് മണിക്ക് ശേഷം പ്രൈഡേ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത യുഎസിലെ നിരവധി പേർക്ക് നായകളുടെ ചിത്രങ്ങൾ മാത്രമേ കാണാൻസാധിച്ചിരുന്നുള്ളൂ. എന്തോ തകരാറുണ്ടെന്ന മെസേജും അവർക്ക് മുന്നിൽ തെളിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP