Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകം സാമ്പത്തികമായി തകർന്ന് തരിപ്പണമാകുമ്പോൾ സമ്പത്തിന്റെ കാര്യത്തിൽ വൻ കുതിപ്പു നടത്തി ഫേസ്‌ബുക്ക് സിഇഒ; സുക്കർബർഗിന്റെ സ്വത്തിൽ കഴിഞ്ഞ രണ്ട് മാസം കൊണ്ട് രേഖപ്പെടുത്തിയത് 30 ബില്ല്യൺ ഡോളറിന്റെ വർദ്ധന

ലോകം സാമ്പത്തികമായി തകർന്ന് തരിപ്പണമാകുമ്പോൾ സമ്പത്തിന്റെ കാര്യത്തിൽ വൻ കുതിപ്പു നടത്തി ഫേസ്‌ബുക്ക് സിഇഒ; സുക്കർബർഗിന്റെ സ്വത്തിൽ കഴിഞ്ഞ രണ്ട് മാസം കൊണ്ട് രേഖപ്പെടുത്തിയത് 30 ബില്ല്യൺ ഡോളറിന്റെ വർദ്ധന

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ആഗോളതലത്തിൽ തന്നെ സാമ്പത്തിക വ്യവസ്ഥ തകർക്കപ്പെട്ടിരിക്കുകയാണ്. മിക്ക തൊഴിൽ മേഖലകളും വ്യവസായങ്ങളും തകർന്നു. കോടിക്കണക്കിന് ആളുകൾ തൊഴിൽ രഹിതരായി. അപ്പോാഴും ഒരാൾ മാത്രം തന്റെ സമ്പത്തിൽ വൻ വർദ്ധനവ് നടത്തി കുതിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസം ലോകം തന്നെ സാമ്പത്തികമായി തകർന്ന് തരിപ്പണമായപ്പോൾ ഫേസ്‌ബുക്ക് സിഇഒ ആയ മാർക്ക് സുക്കർബർഗിന്റെ സമ്പാദ്യത്തിൽ വൻ വർദ്ധനവാണുണ്ടായത്.

ബ്ലൂംബെർഗ് ബില്ല്യണയർ ഇൻഡക്‌സ് പ്രകാരം കഴിഞ്ഞ രണ്ട് മാസം കൊണ്ട് മാത്രം സുക്കർബർഗിന്റെ സമ്പാദ്യത്തിൽ 30 ബില്ല്യൺ ഡോളറിന്റെ വർദ്ധനവാണുണ്ടായത്. മാർച്ച് പകുതി വരെയുള്ള കണക്കനുസരിച്ച് സുക്കർബർഗിന് 57.5 ബില്ല്യൺ ഡോളറിന്റെ സ്വത്താണുണ്ടായിരുന്നതെങ്കിൽ രണ്ട് മാസം പിന്നിട്ടപ്പോൾ 30 ബില്ല്യൺ വർദ്ധിച്ച് 87.5 ബില്ല്യണിലെത്തി. നിലവിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കോടീശ്വരനായ സുക്കർബർഗ് വാറൻ ബഫറ്റിനെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ്.

സിഎൻബിസി അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ട് അുസരിച്ച് ഫേസ്‌ബുക്കിന്റെ ഓഹരി വിലയും എക്കാലത്തെയും ഉയർന്ന നിലയിലാണ് ഇപ്പോഴുള്ളത്. കമ്പനി തങ്ങളുടെ സ്വന്തം ഓൺലൈൻ ഷോപ്പിങ് ആയ ഷോപ്‌സ് ആരംഭിച്ചതിന് പിന്നാലെ ഓഹരി വില 230.75 ഡോളറായാണ് വർദ്ധിച്ചത്. ഇതും സുക്കർബർഗിന് നേട്ടമായി.

ഫേസ്‌ബുക്കിനും സുക്കർബർഗിനും വളരെ തിരക്കുള്ള രണ്ട് മാസങ്ങളായിരുന്നു കഴിഞ്ഞു പോയത്. സൂമിന് മറുപടിയായി മെസഞ്ചർ റൂം അവതരിപ്പിച്ചത് അടുത്തിടെ ആയിരുന്നു. മെസഞ്ചർ റൂമിൽ ഒരേ സമയം 50 പേർക്കാണ് വീഡിയോ കോളിൽ പങ്ക് ചേരാൻ കഴിയുക. വർക്ക് അറ്റ് ഹോമിൽ തൊഴിലാളികൾ വീട്ടിലിരുന്നത് നല്ല രീതിയിൽ ഫേസ്‌ബുക്കിന് ഗുണമായതായും പ്രൊഡക്ടിവിറ്റി വർദ്ധിച്ചതായും സുക്കർബർഗ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP