Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോബ്‌സ് തയ്യാറാക്കിയ മുപ്പത് യുവസംരംഭകരുടെ പട്ടികയിൽ മലയാളി യുവാവും; അമേരിക്കയിൽ താമസമാക്കിയ പത്തനംതിട്ടക്കാരൻ ഡാനിയേൽ ജോർജ്ജിന്റെ കൺസൽട്ടൻസി സ്ഥാപനത്തെ തേടിയെത്തിയത് വമ്പന്മാരായ നൈക്കും കൊക്കക്കോളയും വരെ; നേട്ടങ്ങളുടെ നിറുകയിൽ എത്തിയത് 25ാം വയസിൽ

ഫോബ്‌സ് തയ്യാറാക്കിയ മുപ്പത് യുവസംരംഭകരുടെ പട്ടികയിൽ മലയാളി യുവാവും; അമേരിക്കയിൽ താമസമാക്കിയ പത്തനംതിട്ടക്കാരൻ ഡാനിയേൽ ജോർജ്ജിന്റെ കൺസൽട്ടൻസി സ്ഥാപനത്തെ തേടിയെത്തിയത് വമ്പന്മാരായ നൈക്കും കൊക്കക്കോളയും വരെ; നേട്ടങ്ങളുടെ നിറുകയിൽ എത്തിയത് 25ാം വയസിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഗോള വ്യവസായ രംഗത്ത് മലയാളികളുടെ അഭിമാനമായി നിൽക്കുന്നത് എം എ യൂസഫലിയെ പോലുള്ളവരാണ്. ഗൾഫ് നാടുകളിൽ വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ യൂസഫലി യൂറോപ്പിലേക്കും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചിരുന്നു. ഏറെ കഠാനാധ്വാനത്തിന് ഒടുവിലാണ് യൂസഫലിയെന്ന വൻ കോടീശ്വരൻ പിറവിയെടുത്തത്. നിരവധി തവണ ഫോബ്‌സ് മാഗസിനിൽ എം എ യൂസഫലി ഇടം പിടിക്കുകയും ചെയ്തു. എന്നാൽ, സാക്ഷാൽ യൂസഫലിയെ പോലും ഞെട്ടിക്കുന്ന വിധത്തിൽ ചെറിയ പ്രായത്തിൽ ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ചിരിക്കയാണ് ഒരു മലയാളി യുവ സംരംഭകൻ.

ബിസിനസ് മേഖലയിൽ ആഗോള പ്രശസ്തിയുള്ള അമേരിക്കൻ മാഗസിനായ ഫോബ്‌സിന്റെ പട്ടികയിൽ ഇടം നേടിയത് അമേരിക്കയിൽ താമസിക്കുന്ന ഒരു മലയാളി സംരംഭകനാണ്. പത്തനംതിട്ട മേക്കെഴൂർ സ്വദേശി ഡാനിയേൽ ജോർജിനാണ് ഫോബ്‌സിന്റെ അത്യപൂർവ്വ അംഗീകാരം ലഭിച്ചത്. മുപ്പതു വയസിൽ താഴെയുള്ള ലോകത്തിലെ പ്രശസ്തരായ മുപ്പത് യുവസംരംഭകരുടെ 2017 ലെ പട്ടികയിലാണ് ഇദ്ദേഹം ഉൾപ്പെട്ടത്. ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷം ഡാനിയേൽ ജോർജ്ജിന്റെ വ്യക്തമായ പ്രൊഫൈലും നൽകിയിട്ടുണ്ട് മാഗസിൻ.

ഇതാദ്യമായാണ് ഒരു യുവ മലയാളി സംരംഭകനെക്കുറിച്ചുള്ള പ്രൊഫൈൽ ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. കേവലം 25 വയസു മാത്രം പ്രായമുള്ളപ്പോഴാണ് ഡാനിയേൽ ഈ വലിയ അംഗീകാരം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ ഷിക്കാഗോയിലാണ് ഡാനിയേൽ ജോർജ്ജിന്റെ താമസം. ലിമിറ്റ്‌ലെസ് ക്രിയേറ്റീവ് എന്ന കൺസൽട്ടൻസി സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമാണ് ഡാനിയേൽ.

ബാച്ചിലറായ ഡാനിയേൽ പഠനത്തിന് ശേഷമാണ് സ്വന്തമായ ബിസിനസ് കെട്ടിപ്പെടുക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരു ക്രിയേറ്റീവ് കൺസൽട്ടൻസി സ്ഥാപത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഇത് വിജയത്തിൽ കലാശിക്കുകയും ചെയ്തു. ഇന്ന് ആഗോള ബ്രാൻഡുകളാണ് ഡാനിയേലിന്റെ സ്ഥാപനുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. വൻകിട ബ്രാൻഡായ നൈക്കി കമ്പനിയുടെ ഓഫർ ലഭിച്ചതോടെയാണ് ഡാനിയേലിന്റെ ശുക്രദശ തെളഇയുന്നത്.

്ആർട്‌സ് ആൻഡ് സയൻസിൽ ബിരുദമുള്ള ഡാനിയേൽ ജോർജ് 22ാം വയസിലാണ് നൈക്കിയുടെ ക്രിയേറ്റീവ് കൺസൽട്ടന്റ് ആയി ചുമതലയേറ്റത്. തുടർന്ന നൈക്കിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടികളൊക്കെ മികച്ച നിലയിൽ വിജയമാക്കിയതോടെ കൂടുതൽ വലിയ കമ്പനികൾ ലിമിറ്റ്‌ലെസിന്റെ സഹായം തേടിയെത്തി. നൈക്കിനു പുറമേ ആഗോളഭീമനായ കോക്കോ കോളയുടെ പരിപാടികളും സംഘടിപ്പിക്കാൻ സാധിച്ചതാണ് അദ്ദേഹത്തിന്റെ കമ്പനിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചത്.

ലോസാഞ്ചൽസ്, ഷിക്കാഗോ, ഒർലാന്റോ, ടൊറന്റോ, ന്യൂയോർക്ക് എന്നിവടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു ഡാനിയേലിന്റെ ലിമിറ്റ്‌ലെസ് കമ്പനി ഇപ്പോൾ. ഫോബ്‌സ് ലിസ്റ്റിലെ മാർക്കറ്റിങ് ആന്ഡ് അഡ്വർട്ടൈസിങ് വിഭാഗത്തിലാണ് ഡാനിയേൽ ജോർജ്ജ് ഇടംപിടിച്ചിരിക്കുന്നത്. വരും നാളുകളിൽ കമ്പനി വലിയ തോതിൽ വളരുമെന്ന പ്രതീക്ഷയിയാണ് ഡാനിയേൽ. പത്തനംതിട്ട മേക്കെഴൂർ കുരീക്കാട്ടിൽ കുടുംബാംഗമാണ് അദ്ദേഹം. ഫ്‌ളോറിഡയിലെ ഓർലാന്റോയിൽ സ്ഥിരതാമസക്കാരനുമായ അലക്‌സാണ്ടർ ജോർജിന്റെയും ഷീബാ ജോർജിന്റെയും രണ്ടാമത്തെ മകനാണ് ഡാനിയേൽ. പ്യൂർട്ടോറിക്കോയിലെ ഇന്റർ അമേരിക്കൻ യൂണിവേഴ്‌സിറ്റിലായിരുന്നു വിദ്യാഭ്യാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP