Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഒരിക്കൽ ഇന്ത്യയുടെ ഉടമസ്ഥാവകാശം തീറെഴുതി വാങ്ങിയ കമ്പനിയുടെ ഉടമയായി ഒരു ഇന്ത്യാക്കാരൻ; ഈസ്റ്റ് ഇന്ത്യാ കമ്പനി ഇപ്പോൾ ലണ്ടനിൽ ഇന്ത്യാക്കാരന് സ്വന്തം; 250 വർഷം ഇന്ത്യയെ അടക്കി ഭരിച്ച് ബ്രിട്ടീഷ് കമ്പനി ഇന്ത്യാക്കാരന്റെ സ്വന്തം ആകുമ്പോൾ

ഒരിക്കൽ ഇന്ത്യയുടെ ഉടമസ്ഥാവകാശം തീറെഴുതി വാങ്ങിയ കമ്പനിയുടെ ഉടമയായി ഒരു ഇന്ത്യാക്കാരൻ; ഈസ്റ്റ് ഇന്ത്യാ കമ്പനി ഇപ്പോൾ ലണ്ടനിൽ ഇന്ത്യാക്കാരന് സ്വന്തം; 250 വർഷം ഇന്ത്യയെ അടക്കി ഭരിച്ച് ബ്രിട്ടീഷ് കമ്പനി ഇന്ത്യാക്കാരന്റെ സ്വന്തം ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിൽ മനുഷ്യജീവിതം പലപ്പോഴും കടന്നുപോകുന്നത് വിചിത്രങ്ങളായ ഘട്ടങ്ങളിലൂടെയായിരിക്കും. മഹാകവി പൂന്താനം എഴുതിയതുപോലെ മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പുകയറുവാനും, ഒരുത്തന് തണ്ടിലേറി നടക്കാനുമെല്ലാം കണ്ണടച്ചു തുറക്കുന്ന സമയം മതിയാകും. അതിനൊപ്പം ചരിത്രത്തിന്റെ കാവ്യനീതി കൂടി ചേരുമ്പോൾ കാര്യങ്ങൾ കൂടുതൽ വിചിത്രമാകും. അത്തരത്തിലൊരു കഥയാണിത്.

മൂന്ന് ശതാബ്ദക്കാലത്തിലേറെ ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷ് ഭരണത്തിന് 16-ാ0 നൂറ്റാണ്ടിൽ തുടക്കമിടുന്നത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു. വ്യാപാരത്തിനെത്തിയവർ പതുക്കെ പല മാർഗ്ഗങ്ങളിലൂടെയും നാടിന്നുടയവരായി മാറുന്നത് ഇന്ത്യൻ ജനത നിസ്സഹായരായി കണ്ടുനിന്നു. അന്നും ചില ഒറ്റപ്പെട്ട എതിർപ്പുകൾ ഉയരാതിരുന്നില്ല, എന്നാൽ, തദ്ദേശത്തെ പല പ്രമുഖരേയും തങ്ങൾക്കൊപ്പം ചേർത്തുനിർത്താൻ കഴിഞ്ഞ കമ്പനിക്ക് അത്തരം എതിർപ്പുകളൊക്കെ അടിച്ചമർത്താനായി.

1600- സുഗന്ധവ്യജ്ഞനങ്ങളുടെ വ്യാപാരത്തിനായി രൂപീകരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആധുനിക ആയുധങ്ങളുടെ ബലത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ മാത്രമല്ല, അഫ്ഗാനിസ്ഥാന്റെ പകുതിയോളം ഭാഗവും തങ്ങളുടെ കാൽക്കീഴിലാക്കി. എന്നാൽ, 1857-ലെ മഹാ വിപ്ലവത്തോടെ കമ്പനിയുടെ സൈനികർ കമ്പനിക്കെതിരായി തിരിഞ്ഞപ്പോൾ, കമ്പനിയെ ഒഴിവാക്കി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭരണം ബ്രിട്ടീഷ് സിംഹാസനം ഏറ്റെടുക്കുകയായിരുന്നു.

അങ്ങനെ ഒരു കലത്ത് ഇന്ത്യ അടക്കിവാണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഇന്ന് ഒരു ഇന്ത്യാക്കാരൻ അടക്കി വാഴുമ്പോൾ, ചരിത്രത്തിന്റെ കാവ്യനീതിയുടെ ഒരദ്ധ്യായം ഇവിടെ അവസാനിക്കുകയാണ്. ഒരുകാലത്ത് സാമ്രാജ്യത്വത്തിന്റെ അടയാളമായി മാളികമുകളിലേറിയ ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന പേര് ഇന്നൊരു ഇന്ത്യാക്കാരൻ സ്വന്തമാക്കുമ്പോൾ പൂന്താനത്തിന്റെ വരികളും അർത്ഥപൂർണ്ണമവുകയാണ്.

2005-ലാണ് ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് മേത്ത ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വന്തമാക്കിയത്. വിലകൂടിയ തേയില, കാപ്പി, മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയുടെ ഒരു ബ്രാൻഡാക്കി മാറ്റി പിന്നീടിതിനെ. പിന്നീട് 2010-ലാണ് ഇതിന്റെ ആദ്യത്തെ സ്റ്റോർ തുറക്കുന്നത്. ലണ്ടനിലെ, സമ്പന്നരുടെ ആവാസകേന്ദ്രമായ മെയ്‌ഫെയർ മേഖലയിലായിരുന്നു ആദ്യ സ്റ്റോർ ആരംഭിച്ചത്.

''ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഹരികൾ വിൽക്കാനുണ്ടെന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചു അത് വാങ്ങണമെന്ന്'' സഞ്ജീവ് മേത്ത പറയുന്നു. ഒരിക്കൽ ഇന്ത്യ മുഴുവൻ അടക്കി വാണ കമ്പനി ഒരു ഇന്ത്യാക്കാരന്റെ കാൽക്കീഴിൽ വരുന്ന കാര്യം ആലോചിച്ചപ്പോൾ ആവേശം വർദ്ധിച്ചു എന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണ് കമ്പനി സ്വന്തമാക്കിയത്.

ഏകദേശം 200 ൽ അധികം ഇംഗ്ലീഷ് വ്യാപാരികൾക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപാരം നടത്തുവാനുള്ള അവകശം 1600 ൽ എലിസബത്ത് ഒന്നാം രാജ്ഞിയാണ് നൽകിയത്. ഇതാണ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നപേരിൽ സ്ഥാപിതമായത്. വ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിച്ച കമ്പനിക്ക് സ്വന്തമായി ഒരു സൈന്യവും ഉണ്ടായിരുന്നു. ഇന്ത്യയിൽ, മദ്രാസ്, ബോംബെ, കല്ക്കത്ത എന്നിവിടങ്ങളിലായിരുന്നു ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ സൈനിക ആസ്ഥാനങ്ങൾ.

1857-ൽ കമ്പനിയുടെ പട്ടാളം തന്നെ കമ്പനിക്കെതിരെ രംഗത്ത് വന്നപ്പോൾ, കമ്പനിയ്ടെ സാമ്പത്തിക നിയന്ത്രണവും, അത് കീഴടക്കിയ പ്രദേശങ്ങൾക്ക് മേലുള്ള അധികാരവും ബ്രിട്ടീഷ് സിംഹാസനം ഏറ്റെടുത്തു. 1874 ഓടെ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ, സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയുള്ള ഒരു കമ്പനിയെ പുനർജ്ജീവിപ്പിക്കുന്നത് സാധ്യമാണോ എന്നൊരു സംശയം ഉണ്ടായിരുന്നു എന്ന് മേത്ത പറയുന്നു.

കോളനിവത്ക്കരണത്തിന്റെ പ്രതീകമാണ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേര് എന്നതിനാൽ അത് വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്ന് ആദ്യം സംശയിച്ചു. എന്നാൽ അന്ന് കോളനിവത്ക്കരണത്തിന് വിധേയമായ രാജ്യത്തെ പ്രജയാണ് ഇത് വാങ്ങുന്നത് എന്നത് സ്ഥാപനത്തിന് ശോഭ വർദ്ധിപ്പിച്ചു എന്നാണ് മേത്ത പറയുന്നത്. ചരിത്രത്തിന്റെ വികൃതികളിൽ ഒന്നാകാം ഇതും, ഒരിക്കൽ ഇന്ത്യ അടക്കിവാണ കമ്പനിയെ ഇന്ന് ഒരു ഇന്ത്യാക്കാരൻ അടക്കിവാഴുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP