Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച തൊഴിൽ സാഹചര്യമുള്ള ഇന്ത്യയിലെ 25 കമ്പനികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി ഹരിസൺ മലയാളം ലിമിറ്റഡ്; മികച്ച കോർപറേറ്റ് കമ്പനികളുടെ പട്ടികയിൽപ്പെടുന്ന ഏക പ്ലാന്റേഷൻ കമ്പനിയെന്ന മികവും ഹാരിസണിന്; പട്ടികയിൽ ഹാരിസൺ ഇടംപിടിക്കുന്നത് തുടച്ചയായി 2014 മുതൽ; പരസ്പര ബന്ധങ്ങളാണ് അംഗികാരത്തിന്റെ അടിസ്ഥാനമെന്ന് കമ്പനിയും  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2020ലെ മികച്ച കമ്പനികളുടെ പട്ടികയിൽ ഹാരിസൺ മലയാളം അഞ്ചാം സ്ഥാനത്ത്. ടോപ്പ് അഞ്ച് കമ്പനി പട്ടികയിലാണ് ഹാരിസൺ മലയാളം ലിമിറ്റഡ് ഇടം പിടിച്ചത്. ഇന്ത്യയിൽ ഏറ്റവും മികച്ച ജോലി സാഹചര്യമുള്ള 25 കമ്പനികളുടെ പട്ടികയിൽ ഹാരിസൺ മലയാളം ലിമിറ്റഡും ഇടം പിടിച്ചിരിക്കുന്നത്. ഗ്രേറ്റ് പ്ലെയ്‌സ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ റിപ്പോർട്ടിൽ അഞ്ചാം സ്ഥാനമാണ് കമ്പനി്ക്ക്.

മികച്ച കോർപറേറ്റ് കമ്പനികളിൽ പട്ടികയിൽ ഉൾപ്പെട്ട ഏക പ്ലാന്റേഷൻ കമ്പനിയും കേരളത്തിൽ നിന്നുള്ള ഏക കോർപറേറ്റ് കമ്പനിയും ഹാരിസണാണ്.2014 മുതലാണ് കമ്പനി കോമ്പറ്റീഷന്റെ ഭാഗമാകുന്നത്. ഗ്രേറ്റ് പ്ലെയ്‌സ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് ലോകമാകെ 45 രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്. ഇന്ത്യയിൽ 800 കമ്പനികളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2014 മുതൽ തുടർച്ചായി മികച്ച കമ്പനികളുടെ പട്ടികയിൽ ഹാരിസൺ മലയാളം ലിമിറ്റഡുമുണ്ട്.ഗ്ലേറ്റ് പ്ലേ ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് അധവാ (ജിപിടിഡബ്യു) ആഗോള തലത്തിൽ നടത്തുന്ന ഗവേഷണ കൾസൾട്ടിങ് സ്ഥാപനമാണ്.

മികച്ച തൊഴിലിടങ്ങൾ തിരിച്ചറിയാനും തൊഴിലിടങ്ങൾ പ്രാപ്തമാക്കാനും ജി.പി.ടി.ഡബ്യു) ആറ് ഭൂഖണ്ഡങ്ങിൽ 45 രാജ്യങ്ങളിലായി പ്രവർത്തനം നടത്തുന്നു. ഹാരിസൺ മലയാളം കമ്പനിയിൽ വളർത്തിയെടുത്തിട്ടുള്ള പരസ്പര ബന്ധങ്ങളാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമെന്ന് എച്ച്എംഎൽ ചീഫ് എക്‌സിക്യൂട്ടിവ്, വോൾ ടൈം ഡയറക്ടർ ചെറിയാൻ എം ജോർജ് പ്രതികരിക്കുന്നത്. ഇന്ററ്യേറ്റ് ഇന്ത്യ,. ഡി.എച്ച്.എൽ. എക്സ്‌പ്രസ് ഇന്ത്യ, എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയടക്കിയിരിക്കുന്നത്. ഹരിസൺ നാലാം സ്ഥാനത്തും, ബജാജ് ഫിനാൻസ് അഞ്ചാം സ്ഥാനത്തുമാണ്.

നൂറ് വർഷത്തിലേറെയായി കേരളത്തിൽ പ്രവർത്തനം നടത്തിവരുന്ന പ്രമുഖ പ്ലാന്റേഷൻ കമ്പനിയാണ് ഹാരിസൺ മലയാളം ,തേയില, റബ്ലർ എന്നിവയാണ് പ്രമുഖ തോട്ടങ്ങൾ, ഹാരിസൺ മലയാളത്തിന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ എസ്.ബി.യു-ബി ടീ ഫാക്ടറികളും എസ്റ്റേറ്റുകളും റെയിൻ ഫോറസ്റ്റ് അലയൻസ് സർട്ടിഫൈഡ് പരിധിയിലാണ്,,

കൂടാതെ ഇ.ടി.പി, ട്രസ്റ്റ് ടീ, യുറ്റിസെഡ് സർട്ടിഫിക്കേഷനുകൾ എന്നിവ കമ്പനിക്ക് അർഹമായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ഹാരിസൺ മലയാളം ലിമിറ്റഡ് അർഹത നേടിയിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഉത്പാദകരാണ് ഹരിസൺ ഗ്രൂപ്പ്. തേയില, കൈതച്ചക്ക. ഏലം, കൊക്കോ, കാപ്പി, കാപ്പിപ്പൊടി തുടങ്ങിയ കാർഷി ക ഉത്പാന്നനങ്ങൾ കമ്പനി വാണിജ്യം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP