Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയെ പിന്തള്ളി മുന്നോട്ട്; ജിഡിപി വളർച്ചയിൽ മാർച്ച് പാദത്തിലെ കണക്കിൽ അയൽ രാജ്യത്തെ ഇന്ത്യ മറികടന്നു; ധനമന്ത്രി ജെയ്റ്റ്‌ലിയുടെ പ്രതീക്ഷകൾ തെറ്റിയില്ല; പലിശ നിരക്ക് കുറച്ചാൽ വളർച്ചാ നിരക്ക് രണ്ടക്കത്തിലെത്തും

ന്യൂഡൽഹി: സാമ്പത്തിക വളർച്ചയിൽ ചൈനയെ പിന്നിലാക്കി ഇന്ത്യ മുന്നോട്ട്. ജി.ഡി.പി വളർച്ചയിലാണ് ചൈനയെ ഇന്ത്യ മറികടക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി മാർച്ച് പാദത്തിൽ ഇന്ത്യ രേഖപ്പെടുത്തിയത് 7.5 ശതമാനം വളർച്ചയാണ്. ചൈനയ്ക്കാകട്ടെ ഏഴ് ശതമാനം വളർച്ച നേടാനേ കഴിഞ്ഞുള്ളൂ. അതേസമയം, 2014-15ലെ മൊത്തം കണക്കുകൾ പ്രകാരം ജി.ഡി.പി വളർച്ചയിൽ ഒന്നാമതുള്ള രാജ്യം അമേരിക്കയാണ്. അമേരിക്കയുടെ ജി.ഡി.പി 17.4 ട്രില്യൺ ഡോളറാണ് ചൈനയുടെ സമ്പദ് വ്യവസ്ഥ 10.2 ട്രില്യൺ ഡോളറുമാണ്. 2.02 ട്രില്യൺ ഡോളർ മാത്രമാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ.

അതിനിടെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലേക്ക് ഉയർത്തുന്നതു ലക്ഷ്യമിട്ട് അടുത്തമാസം രണ്ടിന് നടക്കുന്ന ധന അവലോകന യോഗത്തിൽ വായ്പാ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. റീട്ടെയിൽ നാണയപ്പെരുപ്പം ഇപ്പോൾ അഞ്ച് ശതമാനത്തിൽ താഴെയുമാണ്. എങ്കിലും, ഉയർന്ന പലിശ നിരക്ക് നിലനിൽക്കുന്നതിനാൽ പ്രതീക്ഷിച്ചത്ര വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുന്നില്ല. ഈ സാഹചര്യത്തിൽ പലിശ കുറയേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.

201415ൽ രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്നായിരുന്നു ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം. 201314ൽ വളർച്ച 6.9 ശതമാനവും 201213ൽ 5.1 ശതമാനവുമായിരുന്നു. ഈ ലക്ഷ്യത്തിന് മുകളിൽ വളർച്ച നേടാൻ ഇന്ത്യക്ക് ആയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ആദ്യ പാദമായ 2014 ഏപ്രിൽ ജൂൺ കാലയളവിലെ വളർച്ച 6.5 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി പുനർനിശ്ചയിച്ചിരുന്നു.രണ്ടാംപാദ വളർച്ച (ജൂലായ് സെപ്റ്റംബർ) 8.2 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായും മൂന്നാം പാദ (ഒക്‌ടോബർ ഡിസംബർ) വളർച്ച 7.5 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായും പുനർ നിശ്ചയിച്ചു.

2011-12 പുതിയ അടിസ്ഥാന വർഷമായി സ്വീകരിച്ചതു പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് 106.44 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജി.ഡി.പി. ഇത് 106.57 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തേ വിലയിരുത്തിയിരുന്നത്. 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 99.21 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ച പ്രകാരമുള്ള ആളോഹരി വരുമാനം 87,748 രൂപയാണ്. മുൻ വർഷം ഇത് 80,388 രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ വർദ്ധന 9.2 ശതമാനം. നടപ്പു സാമ്പത്തിക വർഷത്തെ (2015-16) ആദ്യപാദമായ ഏപ്രിൽ ജൂൺ കാലയളവിലെ ജി.ഡി.പി കണക്ക് ഓഗസ്റ്റിലേ കേന്ദ്ര സർക്കാർ വ്യക്തമാക്കുകയുള്ളൂ.

കേന്ദ്ര സർക്കാരിന്റെ ആവശ്യ പ്രകാരം റിസർവ്വ ബാങ്ക് പലിശ കൂടി കുറച്ചാൽ സാമ്പത്തിക വളർച്ച ത്വരിത ഗതിയിലാകുമെന്നാണ് വിലയിരുത്തൽ. റിസർവ്വ് ബാങ്കിന്റെ കടുംപിടിത്തങ്ങൾ ഓഹരി വിപണിയേയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും ബിസിനസ് ലോകത്തിൽ നിന്നും സമ്മർദ്ദം ശക്തമായതിനാൽ ജൂൺ രണ്ടിന് റിസർവ് ബാങ്ക് പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP