Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോബ്‌സിന്റെ പട്ടികയിൽ ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അബാനി തന്നെ; മലയാളികളിൽ രവിപിള്ള; നൂറ് കോടി ഡോളർ ആസ്തിയുള്ളവരുടെ പട്ടികയിൽ പത്ത് മലയാളികൾ

ഫോബ്‌സിന്റെ പട്ടികയിൽ ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അബാനി തന്നെ; മലയാളികളിൽ രവിപിള്ള; നൂറ് കോടി ഡോളർ ആസ്തിയുള്ളവരുടെ പട്ടികയിൽ പത്ത് മലയാളികൾ

വാഷിങ്ടൺ: മുകേഷ് അബാനിയെ കടത്തി വെട്ടാൻ ഇന്ത്യയിലാർക്കും കഴിയുന്നില്ല. ഫോബ്‌സ് മാഗസീന്റെ സമ്പന്നരുടെ പട്ടികയിലും റിലയൻസ് ഗ്രൂപ്പ് മേധാവി ഇന്ത്യയിലെ അതിസമ്പന്നനാകുന്നു. ഓഹരി വിപണിയുടെ കരുത്തിൽ ഇന്ത്യയിൽ ശതകോടിശ്വരന്മാരുടെ സമ്പത്ത് കൂടുകയാണെന്നും ഫോബ്‌സ് വിശദീകരിക്കുന്നു. തുടർച്ചയായ എട്ടാം കൊല്ലമാണ് ഫോബ്‌സിന്റെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത് എത്തുന്നത്.

1,43,960 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. 1,09,800 കോടി രൂപയുടെ സ്വത്തുള്ള ദിലീപ് സാങ് വിയാണ് രണ്ടാം സ്ഥാനത്ത്. സൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമയാണ് ദിലീപ്. അസിം പ്രേംജി(1,00,040 കോടി രൂപ), പല്ലോൻജി മിസ്തിരി-ടാറ്റാ ഗ്രൂപ്പ്(96,990 കോടി), ലക്ഷ്മി മിത്തൽ(96,380 കോടി), ഹിന്ദുജ സഹോദരന്മാർ (81,130 കോടി), ശിവാനന്ദൻ നാടാർ (76,250 കോടി), ഗോദറേജ് കുടുംബം (70,760 കോടി), കുമാർ ബിർള (56,120 കോടി), സുനിൽ മിത്തൽ (47,580 കോടി രൂപ) ഇങ്ങനെ നീളുന്നു അതിസമ്പന്ന ഇന്ത്യാക്കാരുടെ പട്ടിക. രണ്ടാം സ്ഥാനത്തേക്കുള്ള ദിലീപ് സാങ് വിയുടെ വരവാണ് ശ്രദ്ധേയം. അസിം പ്രേജിയെ മറികടന്നാണ് രണ്ടാം സ്ഥാനത്തത്തെിയത്. ലക്ഷ്മി മിത്തൽ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ലോക സമ്പന്നരിൽ 34ാം സ്ഥാനമാണ് മുകേഷ് അംബാനിക്ക് ഫോബ്‌സ് നൽകുന്നത്. ദിലീപ് സാങ് വിക്ക് 45ാം സ്ഥാനവും. ഇന്ത്യയിലെ 100 ധനികരുടെ മൊത്തം സ്വത്ത് 34,600 കോടി ഡോളറാണ് (21,10,600 കോടി രൂപ). കഴിഞ്ഞ വർഷം ഇത് 25,900 കോടി ഡോളറായിരുന്നു (15,79,900 കോടി രൂപ). ഓഹരി വിപണിയിലെ മുന്നേറ്റമാണ് ഈ വർച്ചയ്ക്ക് കാരണമെന്നാണ് ഫോബ്‌സിന്റെ വിലയിരുത്തൽ. ഒറ്റവർഷംകൊണ്ട് മുകേഷ് അംബാനി നേടിയത് 15,860 കോടിയുടെ വർധനയാണ്. പട്ടികയിൽ 11ാമതായി ഇടംപിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പിന്തുണയുള്ള അദാനി ഗ്രൂപ്പാണ്. 27,450 കോടി രൂപയുടെ വളർച്ചയാണ് അദാനി ഗ്രൂപ് നേടിയത്. മൊത്തം ആസ്തി 43,310 കോടി രൂപ.

ഫോബ്‌സ് പട്ടിയിലെ ഏറ്റവും ധനികനായ മലയാളി ആർ.പി. ഗ്രൂപ് മേധാവി രവി പിള്ള നേടി. എം.കെ. ഗ്രൂപ്പ് ഉടമ എം.എ. യൂസുഫലിയാണ് രണ്ടാമത്. രവി പിള്ളയുടെ ആസ്തി 17,080 കോടി രൂപയാണ്. ഇന്ത്യയിലെ നൂറു ധനികരുടെ പട്ടികയിൽ മുപ്പതാം സ്ഥാനമാണ് രവി പിള്ളക്ക്. 14,030 കോടി രൂപയുടെ ആസ്തിയുള്ള യൂസുഫലി നാൽപതാം സ്ഥാനത്താണ് സ്ഥാനത്താണ്. സണ്ണി വർക്കി, ക്രിസ് ഗോപാലകൃഷ്ണൻ, പി.എൻ.സി. മേനോൻ, കല്യാണ രാമൻ, മുത്തൂറ്റ് ജോർജ്, ആസാദ് മൂപ്പൻ, ഷിബുലാൽ എന്നിവരാണ് ഏറ്റവും ധനികരായ 10 മലയാളികൾ.

പട്ടികയിൽ ഇടംനേടാൻ വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത 100 കോടി ഡോളറായിരുന്നു (6100 കോടി രൂപ). ഇത്തവണ പട്ടികയിൽ ഇടംകിട്ടാത്ത ഒരാൾ വിജയ് മല്യയാണ്. കിങ്ഫിഷറിന്റെ തകർച്ചയോടെയാണ് മല്യയ്ക്ക് വിനയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP