Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയ്ക്ക് പുറത്തുകൊറോണ റിപ്പോർട്ട് ചെയ്തതോടെ ഓഹരി വിപണിക്ക് ഉണ്ടായത് ഭീമമായ നഷ്ടം; ഇത് 2008 ന് ശേഷം ആഗോള ഓഹരി വിപണി നേരിടുന്ന ഏറ്റവും വലിയ നഷ്ടം; നാല് ലക്ഷം കോടി രൂപയോളം നഷ്ടമായെന്ന് കണക്കുകൾ; യുഎസ് ഓഹരി വിപണിയിലും കനത്ത തകർച്ച; ആഗോള സമ്പദ് വ്യവസ്ഥയിൽ ഒരു ട്രില്യൺ ഡോളർവരെ നഷ്ടത്തിന് സാധ്യത; മാരക വൈറസ് വഴി ലോകം നീങ്ങുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഈ ആഴ്‌ച്ചത്തെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി ഏറ്റവും വലിയ തകർച്ചയിലൂടെ കടന്നുപോകുന്നത്. മുബൈ ഓഹരി സൂചികയായ സെൻസെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തിയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തിൽ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്ക് പുറത്തുകൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതോടെയാണ് ഓഹരി വിപണി ഇന്ന് ഏറ്റവും വലിയ തകർച്ചയിലേക്ക് നീങ്ങിയത്. 2008 ന് ശേഷം ആഗോള ഓഹരി വിപണി കേന്ദ്രങ്ങൾ നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്ന് ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ ചൈനയുടെ ഉത്പ്പാദന കുറഞ്ഞതും, വിവിധ കമ്പനികളുടെ നിർമ്മാണ ശാലകൾ അടച്ചുപൂട്ടിയതും വിപണിയെയും, ആഗോള വ്യാപാരത്തെയുമെല്ലാം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ചൈനയ്ക്ക് രാഷ്ട്രീയപരമായോ, ആരോഗ്യപരമായോ ഉണ്ടാകുന്ന പരിക്കുകൾ ആഗോള സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

യുഎസ് ഓഹരി വിപണിയിലും കനത്ത തകർച്ചയാണ് ഉണ്ടായിട്ടുള്ളത്.യുഎസ് സൂചികകൾ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.കൊറോണ വൈറസിന്റെ ഭീതിയിൽ ലോക രാജ്യങ്ങൾ യാത്ര വിലക്കുകൾ ഏർപ്പെടുത്തിയതാണ് ആഗോള വിപണികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ കാരണം. നിലവിൽ കൊറോണ വൈറസിന്റെ ആഘാതത്തിൽ മൂവായിരം പേരുടെ ജീവൻ ഇതിനോടകം പൊലിഞ്ഞുപോയിട്ടുണ്ട്. ആഗോള വിപണിക്ക് 1.83 ട്രില്യൺ യുഎസ് ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് വ്യാപാരം തുടങ്ങി ഇന്ത്യൻ വിപണിയിലെ നിക്ഷേപകരുടെ നഷ്ടം നാല് ലക്ഷം കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബിഎസ്ഇയിലെ വിവിധ കമ്പനികളുടെ ഓഹരികൾ ഇന്ന് നിലംപൊത്തി. മാത്രമല്ല, കൊറോണ വൈറസിന്റെ ആഘാതം മൂലം ഏഷ്യൻ വിപണി കേന്ദ്രങ്ങളും, ആഗോള വിപണി കേന്ദ്രങ്ങളും ഏറ്റവും വലിയ സമ്മർദ്ദമാണ് നേരിടുന്നത്. മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 2.88 ശതമാനം ഇടിവ് വരെ രേഖപ്പെടുത്തുകയും, 38600 ലേക്ക് ചുരുങ്ങുകയും ചെയ്തു.

ചരിത്രത്തിലെ ഏറ്റവും വലിയ അടിയാണ് ഇന്ന് വ്യാപാരം തുടങ്ങുമ്പോൾ ഓഹരി വിപണിക്ക് ഉണ്ടായത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിൽ 2.99 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ കൊറോണ വൈറസിന്റെ ആഘാതം മൂലം ഇന്ത്യൻ വിപണിക്ക് ആകെ നഷ്ടം 10 ലക്ഷം കോടി രൂപയോളമാണ് ഉണ്ടായിട്ടുള്ളത്. ജിഡിപി വളർച്ചാ നിരക്കിലുള്ള ഇടിവ്, രൂപയുടെ മൂല്യത്തിലുള്ള തകർച്ച, കയറ്റുമതി വ്യാപാരത്തിലുള്ള തകർച്ച, വ്യാപാര കമ്മിയുടെ വർധന, എന്നീ കാരണങ്ങൾ മൂലമാണ് ഓഹരി വിപണി നഷ്ടത്തിലേക്ക് വഴുതി വീഴാൻ കാരണമായത്.

മാത്രമല്ല ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർ സ്വർണം, ഡോളർ എന്നിവയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇത് മൂലം സ്വർണത്തിന് ആഗോള വിപണിയിൽ രണ്ട് ശതമാനം വരെ വില വർധനവാണ് ഈ ആഴച്ചയിൽ ഉണ്ടായത്. കൊറോണ വൈറസ് മൂലമുലം ആഗോളതലത്തിൽ മന്ദ്യം ഉണ്ടാകുമെന്ന ഭീതിയാണ് നിക്ഷേപകർ സ്വർണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്.

ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യം ശക്തമാവുകയും, സൗത്തുകൊറിയയിൽ മാത്രം 256 കേസുകൾ റിപ്പോർട്ട ചെയ്യുകയും ചെയ്തു. കൂടാതെ ഇറാൻ, യുഇ രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ആഗോളതലത്തിലെ ബിസിനസ് ഇടപാടുകളെയും, കയറ്റുമതി വ്യാപാരത്തെയും വലിയ രീതിയിൽ ബാധിച്ചത്. മാത്രമല്ല കൊറോണ വൈറസിന്റെ ആഘാതത്തിൽ ആഗോള സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുമെന്നും ഒരു ട്രില്യൺ ഡോളറിന്റെ നഷ്ടം വന്നേക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

രാജ്യത്തെ മൂന്നാം പാദ ജിഡിപി ഫലം ഇന്ന് വൈകുന്നേരം പുറത്തുവിടും. വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴെയാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതേസമയം രാജ്യത്ത് കടുത്ത സാമ്പത്തിക ഭീതിയാണ് ഇപ്പോൽ നിലനിൽക്കുന്നത്. മാത്രമല്ല നാഷണൽ കൗൺസിൽ ഓഫ് അപ്ലയിഡ് ഇക്കണോമിക് റിസേർച്ച് (ചഇഋഅഞ) നടപ്പുവർഷത്തെ ഇന്ത്യയുടെ വളർച്ചാനിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 4.9 ശതമാനമാക്കി വെട്ടക്കുറച്ചു, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (ചടഛ) യുടെ വിലയിരുത്തലിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന് താഴെയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP