Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202128Wednesday

ശൂന്യമായ കരങ്ങളോടെ ബ്രിട്ടനിലെത്തിയ ഇന്ത്യാക്കാരൻ കെട്ടിപ്പടുത്തത് ശതകോടികളുടെ പെട്രോൾ പമ്പ് ബിസിനസ്സ്; ബ്രിട്ടനിൽ 5900 ബ്രാഞ്ചുകളിലായി പട്രർന്ന പെട്രോൾ പമ്പ് ആദ്യം തുടങ്ങുന്നത് ബറിയിൽ; വാൾമാർട്ടിൽ നിന്നും അസ്ഡവാങ്ങാൻ രംഗത്തുള്ളവരിൽ പ്രമുഖർ ആ പഴയ ഇന്ത്യാക്കാരന്റെ അൻപത് തികയാത്ത രണ്ടുമക്കൾ

ശൂന്യമായ കരങ്ങളോടെ ബ്രിട്ടനിലെത്തിയ ഇന്ത്യാക്കാരൻ കെട്ടിപ്പടുത്തത് ശതകോടികളുടെ പെട്രോൾ പമ്പ് ബിസിനസ്സ്; ബ്രിട്ടനിൽ 5900 ബ്രാഞ്ചുകളിലായി പട്രർന്ന പെട്രോൾ പമ്പ് ആദ്യം തുടങ്ങുന്നത് ബറിയിൽ; വാൾമാർട്ടിൽ നിന്നും അസ്ഡവാങ്ങാൻ രംഗത്തുള്ളവരിൽ പ്രമുഖർ ആ പഴയ ഇന്ത്യാക്കാരന്റെ അൻപത് തികയാത്ത രണ്ടുമക്കൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സിനിമ-സഹിത്യ മേഖലകളിൽ എന്നും പ്രിയപ്പെട്ട വിഷയമായിരുന്നു കുപ്പത്തൊട്ടിയിൽ നിന്നും കൊട്ടാരത്തിലേക്കുള്ള യാത്രകൾ. അതിഭാവുകത്വത്തോടെ, ആസ്വാദകരെ ഏരെ ആകർഷിച്ചിരുന്ന അത്തരത്തിലുള്ള പല കഥകളേയും വെല്ലുന്ന ട്വിസ്റ്റുകളും അവിചാരിത സംഭവവികാസങ്ങളും നിറഞ്ഞതാണ് ബ്രിട്ടനിലെ, ഇന്ത്യൻ വംശജരായ ഈ ശതകോടീശ്വരന്മാരുടെ ജീവിതകഥ. വാൾമാർട്ടിൽ നിന്നും അസ്ഡ വാങ്ങാൻ ഒരുങ്ങുന്നതോടെയാണ് ഇവരുടെ അസാധാരണ ജീവിതകഥ പുറം ലോകം അറിയുന്നത്.

ഗുജറാത്തിൽ നിന്നും ബ്രിട്ടനിലേക്ക് 1970 കളിൽ കുടിയേറിയവരാണ് മൊഹ്സിൻ ഇസ്സയുടെയും സുബേർ ഇസ്സയുടേയും മാതാപിതാക്കൾ. ബ്ലാക്ക്‌ബേണിലായിരുന്നു ഇരുവരുടേയും ജനനം. അവരുടെ മാതാപിതാക്കൾക്ക് ബ്ലാക്ക്‌ബേണിൽ ഉണ്ടായിരുന്ന ഒരു പെട്രോൾ പമ്പിൽ പെട്രോൾ വിറ്റുകൊണ്ടായിരുന്നു ഇരുവരും ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. പെട്രോൾ വിൽപന കുറഞ്ഞുവരുന്ന കാലം. വർദ്ധിപ്പിച്ച ഇന്ധന നികുതി, ആകെ ലഭിക്കുന്ന നേരിയ ലാഭത്തെ പോലും കാര്യമായി കുറയ്ക്കുന്ന കാലം അത്തരമൊരു കാലഘട്ടത്തിലാണ് പെട്രോൾ വില്പന രംഗത്തിൽ തന്നെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇസ്സ സഹോദരന്മാർ തങ്ങളുടെ കഴിവ് തെളിയിക്കുന്നത്.

അക്കാലത്ത് ചില പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾക്ക്, സാൻഡ്വിച്ചുകളും, മധുരപലഹാരങ്ങളും മറ്റും ലഭ്യമാക്കിയിരുന്നു. ഇതിന് പെട്രോൾ പമ്പുകളുടെ ബിസിനസ്സ് വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഇസ്സാ സഹോദരങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവായിരുന്നു അവരുടെ ജീവിതത്തിലെ വഴിത്തിരിവും. അന്നത്തെ സുപ്രധാന ബ്രാൻഡുകളായ സ്റ്റാർബക്ക്സ്, സബ്വേ, കെ എഫ് സി എന്നിവരുടെ ഫ്രാഞ്ചൈസി കരസ്ഥമാക്കി. അതിനു ശേഷമാണ്, നഷ്ടത്തിലോടുന്ന പെട്രോൾ പമ്പുകൾ വാങ്ങുവാൻ ആരംഭിക്കുന്നത്.

ഇന്ധനത്തോടൊപ്പം, യാത്രയ്ക്കിടയിൽ നല്ല ഭക്ഷണവും എന്നതായിരുന്നു തങ്ങളുടെ മുദ്രാവാക്യം എന്ന് പറയുന്ന ഈ സഹോദരങ്ങൾ ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഫോർകോർട്ട് ഓപ്പറേറ്റർമാരായ യൂറോ ഗാരേജസിന്റെ ഉടമകളാണ്. 2019-ൽ ഏകദേശം 17.9 ബില്ല്യണായിരുന്നു അവരുടെ വരുമാനം. മാത്രമല്ല, ഇന്ന്, സബ്വേയുടെ യൂറോപ്പിലേ ഏറ്റവും വലിയ ഫ്രാഞ്ചൈസി കൂടിയാണ് ഇവർ. ഈ വർഷം 146 കെ എഫ് സി സ്റ്റോറുകളാണ് ഇവർ വാങ്ങിയത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി 5,900 ബ്രാഞ്ചുകളുള്ള പെട്രോൾ വിതരണ ശൃംഖലയുടെ ഉടമകളായ ഇവർ ഇന്ന് 44,000 ആളുകൾ ജോലിചെയ്യുന്ന 9 ബില്ല്യൺ പൗണ്ടിന്റെ ടേൺഓവർ ഉള്ള ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമകളാണ്. 25 മില്ല്യൺ പൗണ്ട് വിലയുള്ള കെൻസിങ്ടൺ ടൗൺ ഹൗസും ഒരു പ്രൈവറ്റ് ജറ്റും ഉൾപ്പടെ ഇന്ന് ഇവരുടെ ആസ്തി 3.56 ബില്ല്യൺ പൗണ്ടാണ്.ഏറ്റവും രസകരമായ കാര്യം ഇവരുടെ സ്വകാര്യ ജറ്റ് വിമാനം ബ്ലാക്ക്പൂൾ വിമാനത്താവളത്തിൽ ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ ഹെലികോപ്റ്ററിനൊപ്പമാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്നതാണ്.

തങ്ങൾ ബിസിനസ്സ് ആരംഭിക്കുന്ന കാലത്ത്, ഈ മേഖലയിലെ പ്രമുഖരെല്ലാം ഈ രംഗത്തുനിന്നും പിൻവാങ്ങാൻ തുടങ്ങിയിരുന്നു എന്ന് പറയുന്ന ഈ സഹോദരങ്ങൾ, കിട്ടിയ അവസരങ്ങൾ ഒന്നും തന്നെ പാഴാക്കിയില്ല എന്നതാണ് അവരുടെ വിജയരഹസ്യം. 2015-ൽ വി ബൈ അനി കാർ, ഡേവിഡ് ലോയ്ഡ്സ് ജിംസ് എന്നിവയുടെ ഉടമകളായ ടി ഡി ആർ കാപ്പിറ്റൽ ഇവരുടെ ഇ ജി ഗ്രൂപ്പിന്റെ 50% ഓഹരികൾ വാങ്ങി. ബാക്കി ഓഹരികൾ ഇന്നും ഇസ്സാ സഹോദരന്മാരുടെ കൈയിലാണ്.

ഒമ്പത് രാജ്യങ്ങളിലായി 5,500 പെട്രോൾ പമ്പുകൾ അവർ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നാണ് ഇ ജി ഗ്രൂപ്പിലെ സീനിയർ എക്സിക്യുട്ടീവ് ആയ ഇല്യാസ് മുൻഷി പറയുന്നത്. 20 പെട്രോൾ പമ്പുകൾ കൊണ്ട് അവർ സംതൃപ്തരാകുമായിരുന്നു.ഇത്രയൊക്കെ വളർന്നിട്ടും ജനിച്ച്, ജീവിത്ത ബ്ലാക്ക്‌ബേൺ വിട്ടൊരു കളിയെപ്പറ്റി ഈ സഹോദരന്മാർക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല. ലണ്ടൻ, മാഞ്ചസ്റ്റർ പോലുള്ള വൻനഗരങ്ങളിലേക്ക് ബിസിനസ്സ് ആസ്ഥാനം മാറ്റുന്നതിനെ കുറിച്ചു പറയുന്നവരോട് ഇവർക്ക് പറയാനുള്ളത് ബ്ലാക്ക്‌ബേണിലെ അന്തരീക്ഷവും ജീവിത സാഹചര്യവും വളരെ നല്ലതാണെന്ന് മാത്രമാണ്.

വരുമാനത്തിന്റെ 2.5% ഇസ്സാ ഫൗണ്ടേഷൻ വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട് ഈ സഹോദരങ്ങൾ. ഇതിൽ ആശുപത്രികൾക്കുള്ള ധനസഹായം അതുപോലെ ലങ്കാഷയറിലെ കുട്ടികൾക്കുള്ള സൗജന്യ പ്രാതൽ എന്നിവ ഉൾപ്പെടും. ഏതായാലും, ഇപ്പോൾ അസ്ഡ എന്ന സൂപ്പർമാർക്കറ്റ് ഭീമനെ അമേരിക്കൻ ഉടമകളിൽ നിന്നും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ഏറെ മുന്നിലാണ് ഈ സഹോദരങ്ങൾ. 6.5 ബില്ല്യൺ പൗണ്ടാണ് ഈ സൂപ്പർമാർക്കറ്റിന് പ്രതീക്ഷിക്കുന്ന മൂല്യം.

അമേരിക്കയിൽ ആമസോണിനെതിരെയുള്ള മത്സരത്തിൽ കൂടുതൽ ശക്തിപ്രാപിക്കുന്നതിനായാണ് വാൾമാർട്ട് അസ്ഡയിലെ തങ്ങളുടെ ഓഹരികളിൽ ഭൂരിഭാഗവും വിൽക്കാൻ തീരുമാനിച്ചത്. ഇസ്സാ സഹോദരങ്ങളുടെ ബിസിനസ്സ് നൈപുണ്യം മനസ്സിലാക്കിയ വാൾമാർട്ട് അവരിലൂടെ അസ്ഡയ്ക്ക് ബ്രിട്ടനിൽ നല്ലൊരു ഭാവി കാണുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP