Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

എട്ടാമത്തെ വർഷവും ലോകത്തെ ഏറ്റവും മികച്ച എയർപോർട്ട് സിംഗപ്പൂരിലേത് തന്നെ; രണ്ടും മൂന്നും സ്ഥാനത്ത് ടോക്കിയോയും ദോഹയും; ലണ്ടൻ ഹീത്രൂവിന് പന്ത്രണ്ടാം സ്ഥാനവും ദുബായ്ക്ക് ഇരുപത്തിയഞ്ചാം സ്ഥാനവും; ആദ്യ നൂറിൽ ഇടംപിടിച്ച് ഡൽഹിയും മുംബൈയും ഹൈദരാബാദും ബാംഗ്ലൂരും

എട്ടാമത്തെ വർഷവും ലോകത്തെ ഏറ്റവും മികച്ച എയർപോർട്ട് സിംഗപ്പൂരിലേത് തന്നെ; രണ്ടും മൂന്നും സ്ഥാനത്ത് ടോക്കിയോയും ദോഹയും; ലണ്ടൻ ഹീത്രൂവിന് പന്ത്രണ്ടാം സ്ഥാനവും ദുബായ്ക്ക് ഇരുപത്തിയഞ്ചാം സ്ഥാനവും; ആദ്യ നൂറിൽ ഇടംപിടിച്ച് ഡൽഹിയും മുംബൈയും ഹൈദരാബാദും ബാംഗ്ലൂരും

മറുനാടൻ മലയാളി ബ്യൂറോ

തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ മികച്ച എയർപ്പോർട്ടായി സിംഗപ്പൂരിലെ ചാംഗി എയർപോർട്ട്. സകൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് 2020, ലോകത്തിലെ മികച്ച വിമാനത്താവളമായി സിംഗപ്പൂർ വിമാനത്താവളത്തെയാണ് ഈ വർഷവും തെരഞ്ഞെടുത്തത്. ടോക്കിയോയിലെ ഹനേഡ ഇന്റർനാഷണലിനാണ് രണ്ടാം സ്ഥാനം.ഏപ്രിൽ 1 ന് നടക്കേണ്ടിയിരുന്ന അവാർഡ് പ്രഖ്യാപനം കൊറോണ ബാധയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച യൂട്യുബ് ലൈവിലൂടെയായിരുന്നു അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങൾ ഉറപ്പാക്കുന്ന ഉപഭോക്തൃ സംതൃപ്തിയുടെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരങ്ങൾ നൽകുന്നത്. യാത്രക്കാരുടെ അഭിപ്രായങ്ങൾക്ക് തന്നെയാണ് അവാർഡ് നിശ്ചയിക്കുന്നതിൽ മുൻഗണന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 550 വിമാനത്താവളങ്ങളാണ് ഇത്തവണ അവാർഡിനായി പരിഗണിച്ചത്.

13.5 മില്ല്യൺ യാത്രക്കാരിൽ നിന്നാണ് ഇത്രയധികം വിമാനത്താവളങ്ങൾക്കുള്ള നോമിനേഷൻ ലഭിച്ചത്. കഴിഞ്ഞ വർഷം നടത്തിയ 951 മില്ല്യൺ പൗണ്ടിന്റെ വികസനത്തിന്റെ ഭാഗമായ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വെള്ളച്ചാട്ടമായ ജുവൽ ഉൾപ്പടെ പല വിസ്മയങ്ങളും ഉള്ള സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം ഏറ്റവും നല്ല വിമാനത്താവളത്തിനു പുറമേ, വിശ്രമസൗകര്യങ്ങൾ ഏറ്റവും അധികമുള്ള വിമാനത്താവളം എന്ന വിഭാഗത്തിൽ കൂടി പുരസ്‌കാരം നേടി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർപോർട്ട് സ്ലൈഡ് ഉള്ളതും ഇവിടെയാണ്. അതുകോടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിനിമാ ഹാൾ, റൂഫ്ടോപ്പ് സ്വിമ്മിങ് പൂൾ, പൂമ്പാറ്റകളുടെ ഉദ്യാനം എന്നിവയും ഈ വിമാനത്താവളത്തിന്റെ പ്രത്യേകതകളാണ്. സുസ്ഥിരവും എന്നാൽ ഉപഭോക്തൃ സൗഹാർദ്ദപരവുമായ വികസന പ്രവർത്തനങ്ങളാണ് സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിന് തുടർച്ചയായ എട്ടാം തവണയും ഈ അവാർഡ് നേടിക്കൊടുത്തതെന്ന് സ്‌കൈട്രാക്സ് സി ഇ ഒ എഡ്വേർഡ് പലിസ്റ്റഡ് പറഞ്ഞു.

ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപ്പോർട്ടിനാണ് മൂന്നാം സ്ഥാനം. നാലാം സ്ഥാനത്ത് സിയോളിലെ ഇൻകിയോണും അഞ്ചാം സ്ഥാനത്ത് മ്യുണിക്കിലെ ഇന്റർനാഷണൽ വിമാനത്താവളവും എത്തി. ഹോങ്കൊംഗ്, ടോക്കിയോയിലെ നാരിത ഇന്റർനാഷണൽ വിമാനത്താവളം, ജപ്പാനിലെ തന്നെ ചുബ്ബു, ആംസ്റ്റർഡാം, ഒസാക്കയിലെ കൻസാീ ഇന്റർനാഷണൽ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയ മറ്റ് വിമാനത്താവളങ്ങൾ.

രണ്ടാം സ്ഥാനത്തിനർഹയായ ഹനേഡക്ക് ഏറ്റവും നല്ല ആഭ്യന്തര വിമാനത്താവളത്തിനും, ഏറ്റവും വൃത്തിയുള്ള വിമാനത്താവളത്തിനും ഉള്ള രണ്ട് അവാർഡുകൾ കൂടി ലഭിച്ചിട്ടുണ്ട്. ലോകത്തിൽ, ഷോപ്പിങ് നടത്തുവാൻ പറ്റിയ ഏറ്റവും നല്ല എയർപോർട്ട് എന്ന അവാർഡ് ലഭിച്ച ലണ്ടനിലെ ഹീത്രു വിമാനത്താവളം പക്ഷെ നല്ല വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ 12-ാം സ്ഥാനത്താണ് ഇത്തവണയുള്ളത്. കഴിഞ്ഞ വർഷം ഹീത്രു എട്ടാം സ്ഥാനത്തായിരുന്നു.

അതുപോലെ അമേരിക്കയിലെ ഏറ്റവും നല്ല വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ട, ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് വിമാനത്താവളം പക്ഷെ ലോകതലത്തിൽ 31-ാം സ്ഥാനത്താണ്. ആദ്യ അമ്പത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഒരേയൊരു ഇന്ത്യൻ വിമാനത്താവളം ഡെൽഹി വിമാനത്താവളം മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP