Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധയുടെ തുടർച്ചയായ തിരിച്ചടികൾക്ക് ശഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ നേട്ടം; സെൻസെക്സ് 1830 പോയിന്റ് കൂടി 28507; നിഫ്റ്റിയും 499 പോയിന്റ് കൂടി 8299ൽ; രക്ഷിച്ചത് സാമ്പത്തിക തകർച്ച ഒഴിവാക്കാൻ രണ്ട് ട്രില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച ട്രംപിന്റെ നടപടി; വൻ നേട്ടമുണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസ്; കൊറാണാ മാന്ദ്യത്തിനുശഷം ഓഹരിവിപണി തിരിച്ചുവരുന്നു

കോവിഡ് ബാധയുടെ തുടർച്ചയായ തിരിച്ചടികൾക്ക് ശഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ നേട്ടം; സെൻസെക്സ് 1830 പോയിന്റ് കൂടി 28507; നിഫ്റ്റിയും 499 പോയിന്റ് കൂടി 8299ൽ; രക്ഷിച്ചത് സാമ്പത്തിക തകർച്ച ഒഴിവാക്കാൻ രണ്ട് ട്രില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച ട്രംപിന്റെ നടപടി; വൻ നേട്ടമുണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസ്; കൊറാണാ മാന്ദ്യത്തിനുശഷം ഓഹരിവിപണി തിരിച്ചുവരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൊവിഡ് വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരിച്ചടി നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്ന് വൻ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഴ് ശതമാനത്തോളം നേട്ടമാണ് ആഭ്യന്തര ഇന്ത്യൻ ഓഹരി വിപണിയിൽ കണ്ടത്. സെൻസെക്സ് 1830 പോയിന്റ് കൂടി 28507 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും 499 പോയിന്റ് കൂടി 8299 ലെത്തി.

അമേരിക്കയിൽ സാമ്പത്തിക ആഘാതം നേരിടാൻ രണ്ട് ട്രില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചു. ഇതോടെ ഓഹരികൾക്ക് ആവശ്യക്കാർ വർധിക്കുകയായിരുന്നു.റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരികളാണ് വലിയ നേട്ടമുണ്ടാക്കിയത്. 14.65 ശതമാനം വർധനവാണ് ഓഹരിയിൽ ഉണ്ടായത്. ഇന്നത്തെ ഇടപാടിന്റെ ഒരു ഘട്ടത്തിൽ 20 ശതമാനത്തോളം വർധനവ് റിലയൻസ് ഓഹരിയിൽ ഉണ്ടായിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, മാരുതി തുടങ്ങിയ കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി. ഇന്റസ്ഇന്റ് ബാങ്ക്, ഒഎൻജിസി, ഐടിസി, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരി വില താഴേക്ക് പോയി.

റിലയൻസ് (14.72%), ഗ്രാസിം (12.81%),കോട്ടക് മഹീന്ദ്ര (11.90%), യുപിഎൽ (11.73%), എച്ച്ഡിഎഫ്‌സി ബാങ്ക് (11.60%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. അതേസമയം വിൽപ്പന സമ്മർദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (15.43 %), ഇൻഡസ്ഇൻഡ് ബാങ്ക് (3.54%), കോൾഇന്ത്യ (2.62%), ഐഒസി (2.32%), ഐടിസി (1.57%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP