Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം; വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 158 പോയന്റിൽ; നഷ്ടത്തിലായത് ഫാർമ, ഐടി ഓഹരികൾ

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം; വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 158 പോയന്റിൽ; നഷ്ടത്തിലായത് ഫാർമ, ഐടി ഓഹരികൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 158 പോയന്റ് നേട്ടത്തിൽ 37277ലും നിഫ്റ്റി 45 പോയന്റ് ഉയർന്ന് 10994 ലുമെത്തി. ബിഎസ്ഇയിലെ 724 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 293 ഓഹരികൾ നഷ്ടത്തിലുമാണ്. എഫ്എംസിജി, ലോഹം, ഓട്ടോ, ഇൻഫ്ര ഓഹരികളാണ് നേട്ടത്തിൽ. ഫാർമ, ഐടി ഓഹരികൾ നഷ്ടത്തിലാണ്. 

ടാറ്റ സ്റ്റീൽ, ഗെയിൽ, ഹിൽഡാൽകോ, വേദാന്ത, ഐടിസി, ബ്രിട്ടാനിയ, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, ഇന്ത്യബുൾസ് ഹൗസിങ്, കോൾ ഇന്ത്യ, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP