Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഓഹരി വിപണിയിൽ ഇന്നും ചാഞ്ചാട്ടം; എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിൽ

ഓഹരി വിപണിയിൽ ഇന്നും ചാഞ്ചാട്ടം; എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഓഹരി സൂചികകൾ ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എഫ്എംസിജി, ഫാർമ ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്‌സ് 26.88 പോയന്റ് നഷ്ടത്തിൽ 34,842.10ലും നിഫ്റ്റി 16.40 പോയന്റ് താഴ്ന്ന് 10,288.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1477 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1130 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്‌സ്, ഹിൻഡാൽകോ, ഐഒസി, അദാനി പോർട്‌സ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP