Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ സൂചികകൾ ക്ലോസ് ചെയ്തത് നേട്ടത്തിൽ; സെൻസെക്സ് 39,250.20ലും നിഫ്റ്റി 11,627.20ലും വ്യാപാരം അവസാനിപ്പിച്ചു; ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ടാറ്റ മോട്ടോഴ്സ്

പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ സൂചികകൾ ക്ലോസ് ചെയ്തത് നേട്ടത്തിൽ; സെൻസെക്സ് 39,250.20ലും നിഫ്റ്റി 11,627.20ലും വ്യാപാരം അവസാനിപ്പിച്ചു; ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ടാറ്റ മോട്ടോഴ്സ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള ഒരു മണിക്കൂർ നീണ്ട് നിന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 192.14 പോയന്റ് ഉയർന്ന് 39,250.20ലും നിഫ്റ്റി 43.30 പോയന്റ് നേട്ടത്തിൽ 11,627.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡക്യാപ് സൂചിക 0.6 പോയന്റും സ്മോൾ ക്യാപ് സൂചിക 1.2 ശതമാനവും നേട്ടമുണ്ടാക്കി. സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ 19 എണ്ണവും നേട്ടത്തിലായിരുന്നു അവസാനിച്ചത്. സെക്ടറൽ സൂചികകളിൽ മിക്കവാറുമുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ ഇൻഡസ്ട്രിയൽ ഇൻഡക്സ് 1.6 ശതമാനവും ഓട്ടോ സൂചിക 1.3 ശതമാനവും നേട്ടമുണ്ടാക്കി.

ടാറ്റ മോട്ടോഴ്സാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 16.44 ശതമാനം ഉയർന്ന് 147.70 രൂപയിലെത്തി. യെസ് ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡ്ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തിൽ. ഭാരതി എയർടെൽ, കോൾ ഇന്ത്യ, ടൈറ്റൻ കമ്പനി, ഗ്രീസിം, മാരുതി സുസുകി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP