Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ വിപണി കനത്ത നഷ്ടത്തിൽ; രാജ്യത്തെ സാമ്പത്തിക ഡാറ്റയിലെ ഇടിവും രാജ്യാന്തര മാന്ദ്യവും പിടിച്ചുലക്കുന്നത് ഇന്ത്യൻ ഓഹരി വിപണിയെ; രൂപയുടെ മൂല്യവും ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഒരു ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ വിപണി കനത്ത നഷ്ടത്തിൽ; രാജ്യത്തെ സാമ്പത്തിക ഡാറ്റയിലെ ഇടിവും രാജ്യാന്തര മാന്ദ്യവും പിടിച്ചുലക്കുന്നത് ഇന്ത്യൻ ഓഹരി വിപണിയെ; രൂപയുടെ മൂല്യവും ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക ഡാറ്റയിലുണ്ടായ ഇടിവും ആഗോള തലത്തിൽ വിപണി നേരിടുന്ന ഇടിവുമാണ് ഇന്ത്യൻ വിപണികളെ നയിക്കുന്നത് തകർച്ചയിലേക്ക്. ഇന്ന് കനത്ത നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. തുടക്കം മുതൽതന്നെ സെൻസെക്‌സ്, നിഫ്റ്റി സൂചികകളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു. സെൻസെക്സ് 770 പോയിന്റ് അഥവാ 2.06 ശതമാനം ഇടിഞ്ഞ് 36,563 ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 225 പോയിന്റ് അഥവാ 2.04 ശതമാനം താഴ്ന്ന് 10,798 ൽ എത്തി. 'വിനായക ചതുർത്ഥി' പ്രമാണിച്ച് തിങ്കളാഴ്ച വിപണികൾ അവധിയായിരുന്നു. ഇന്നലെ ഇന്ത്യൻ വിപണി അവധിയായിരിക്കുമ്പോൾ ആഗോള വിപണി ഇടിവ് പ്രവണതയെ നേരിടുകയായിരുന്നു.

ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി എന്നിവയാണ് ബിഎസ്ഇ സൂചികയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഈ ഓഹരികൾ 4.58 ശതമാനം വരെ ഇടിഞ്ഞു. സെൻസെക്സ് പാക്കിൽ 30 സ്റ്റോക്കുകളിൽ 28 എണ്ണം സെൻസെക്‌സ് പാക്കിൽ ചുവപ്പാണ് രേഖപ്പെടുത്തിയത്. എൻഎസ്ഇയിൽ, എല്ലാ ഉപ സൂചികകളും ചുവപ്പ് നിറത്തിൽ നിഫ്റ്റി പിഎസ്യു ബാങ്കും മെറ്റൽ സ്ലൈഡും 4.87 ശതമാനം വരെ നേടി.

കഴിഞ്ഞയാഴ്ചയുടെ അവസാനം പുറത്തു വന്ന ജിഡിപി ഡാറ്റ കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. വിപണി പ്രതീക്ഷിച്ചതിലും വളരെ താഴെയായിരുന്നു. അതോടൊപ്പം ചൊവ്വാഴ്ച പുറത്തു വന്ന മറ്റ് ഡാറ്റകളെല്ലാം ഇടിവ് പ്രവണതയ്ക്ക് കാരണമായി. ജൂലൈയിലെ കോർ സെക്ടർ ഡാറ്റയിൽ രണ്ടു ശതമാനത്തിനു മുകളിലുള്ള ഇടിവാണ് ഉണ്ടായിട്ടുള്ളത്. പിഎംഐ ഡാറ്റയും വിപണി പ്രതീക്ഷിച്ചതിലും താഴെയാണ്. കഴിഞ്ഞ 15 മാസത്തെ ഏറ്റവും മോശമായ പിഎംഐ ഡാറ്റയാണ് പുറത്തു വന്നിട്ടുള്ളത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. തുടർച്ചയായി വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്ക് എത്തുന്നുണ്ട്.

സർക്കാർ വായ്പ നൽകുന്ന 10 ബാങ്കുകൾ നാലായി ലയിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് പൊതുമേഖലാ ബാങ്ക് ഓഹരികൾ ഇടിഞ്ഞു. വെള്ളിയാഴ്ച പ്രഖ്യാപിച്ച ലയനങ്ങളും കഴിഞ്ഞ വർഷം നടത്തിയ രണ്ട് സെറ്റ് ഏകീകരണങ്ങളും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ എണ്ണം 2017 ൽ 27 ൽ നിന്ന് 12 ആയി കുറയ്ക്കും. ചില പിഎസ്ബി ഓഹരികൾ പകൽ 10 ശതമാനത്തോളം ഇടിഞ്ഞു. അതേസമയം, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 72.03 ആയി കുറഞ്ഞു. വെള്ളിയാഴ്ച ഇത് 71.41 ആയിരുന്നു.

ആഗോളതലത്തിൽ നിന്നുള്ള നെഗറ്റീവ് വാർത്തകളും ഇന്ത്യൻ വിപണിയെ പിന്നോട്ടടിക്കുന്നതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞയാഴ്ച അവസാനം യുഎസ് ചൈന വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനകളാണ് പുറത്തു വന്നത്. യുഎസും ചൈനയും പരസ്പരം നികുതി വർധിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ അലയൊലികൾ ആഗോള വിപണികളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്.

ഇതിനു പുറമേ ഓഗസ്റ്റ് മാസത്തിലെ വാഹന വിൽപന കണക്കുകൾ പുറത്തു വന്നപ്പോൾ എല്ലാ കമ്പനികളും മോശം റിപ്പോർട്ടുകളാണ് പുറത്തു വിട്ടിരിക്കുന്നത്. പ്രത്യകിച്ച് മാരുതി വിൽപനയിൽ 32 ശതമാനവും ടാറ്റയുടെ പാസഞ്ചർ കാർ സെഗ്‌മെന്റിൽ 55 ശതമാനവും ഇടിവ് കാണിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടെ വിൽപനയിലും ഇടിവാണ് കാണിക്കുന്നത്. ഇതെല്ലാം രാജ്യത്ത് സമീപ നാളുകളിൽ പ്രകടമാകുന്ന മാന്ദ്യം കൂടുതൽ ശക്തമാകുന്നു എന്നതിന്റെ സൂചനകളാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP